മാങ്കോസ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പർപ്പിൾ മാങ്കോസ്റ്റീൻ
Mangosteen.jpeg
മാങ്കോസ്റ്റീൻ ഫലം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. mangostana
ശാസ്ത്രീയ നാമം
Garcinia mangostana
L.

മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.[അവലംബം ആവശ്യമാണ്] പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.

മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.

ഗുണങ്ങൾ[തിരുത്തുക]

അർബുദം, അൾസർ, രക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.

Mangosteen,
canned, syrup pack
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   310 kJ
അന്നജം     18 g
- പഞ്ചസാരകൾ  ? g
- ഭക്ഷ്യനാരുകൾ  1.8 g  
Fat0.6 g
പ്രോട്ടീൻ 0.4 g
ജലം81 g
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
mangosteen എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കൂടുതൽ വായനക്ക്[തിരുത്തുക]

തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിൽ ചടയമംഗലം ബ്ലോക്കാഫീസിന് അടുത്ത് മാങ്കോസ്റ്റീൻ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
"https://ml.wikipedia.org/w/index.php?title=മാങ്കോസ്റ്റീൻ&oldid=3253643" എന്ന താളിൽനിന്ന് ശേഖരിച്ചത്