സിന്ധു നദീതടസംസ്കാരം
പുരാതനഭാതത്തിൽ[൧] സിന്ധുനദീതടങ്ങളിൽ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധു നദീതട സംസ്കാരം എന്നറിയപ്പെടുന്നത് (ഇംഗ്ലീഷ്: The Indus Valley Civilization), (കാലയളവ്:ക്രി.മു. 3300–1700, ഏറ്റവും ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത്: ക്രി.മു. 2600–1900). ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാലസംസ്കാരങ്ങളിലൊന്നാണിത്. സിന്ധൂ നദിയുടെ തടത്തിൽ ബി.സി. 2500-നോടടുത്ത് രൂപം കൊണ്ട ഈ സംസ്കാരം ബി.സി. 1800-ഓടുകൂടി ക്ഷയിച്ചു. 1922-23 കാലയളവിൽ ഇന്ത്യൻപുരാവസ്തുവകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ് ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തിൽ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്. ഹരപ്പ എന്ന ഇന്നത്തെ പാകിസ്താനിലെ ഒരു നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഭാരതത്തിന്റെ പൈതൃകത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടം എന്നാണ് കരുതിയിരുന്നത്.[1] അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടുപിടിത്തം ഇന്ത്യാചരിത്രത്തെ 2000 വർഷങ്ങൾ പിന്നിലേയ്ക്കാണ് നയിച്ചത്.
ഘാഗ്ഗർ-ഹാക്രാ നദി സരസ്വതിയായിരുന്നിരിക്കണം[2] എന്ന സിദ്ധാന്തപ്രകാരം, അടുത്ത കാലത്തായി ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്.[3] എന്നാൽ, ഇതിന് എതിർവാദങ്ങളും ഉണ്ട്.[4] ഹരപ്പയിലാണ് ഖനനത്തിന് ശേഷം ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ അത് കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും വിളിക്കുന്നുണ്ട്.[5][൨]
ഉള്ളടക്കം |
[തിരുത്തുക] ഗവേഷണവും കണ്ടുപിടുത്തവും
ചാൾസ് മേസൺ എന്ന സഞ്ചാരിയായ ചരിത്രകാരൻ [6] 1826-1838 കാലയളവിലെ തന്റെ യാത്രയിൽ ബലൂചിസ്ഥാൻ, പഞ്ചാബ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പഴയ നാഗരികതയുടെ അവശിഷ്ടങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. [7] ഇതിന്റെ അടിസ്ഥാനത്തിൽ സർ ജോൺ ഹ്യൂബെർട്ട് മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ പുരാവസ്തുവകുപ്പ് ബ്രിട്ടീഷ് സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുകയും പിൽക്കാലത്ത് മധു സ്വരൂപ് വത്സ് എന്ന ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞന്റെ മേൽ നോട്ടത്തിൽ 1920 മുതൽ 34 വരെ ഹരപ്പയിൽ വിസ്തരിച്ച് ഖനനം നടത്തുകയും ചെയ്തു. ഒരു ബുദ്ധസ്തൂപത്തിന്റെ/ലിംഗത്തിന്റെ ഖനനമാണ് ഇത് കണ്ടെത്താൻ സഹായിച്ചത്. [8]
മുൻപ് ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരായ ജോൺ ബ്രണ്ടൻ, വില്യം ബ്രണ്ടൻ എന്നിവർ കറാച്ചി-ലാഹോർ റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ സ്ഥലത്തെ ചുടുകട്ടകൾ അവയെന്തെന്നറിയാത്തതിനാൽ ഉപയോഗിക്കുകയുണ്ടായി.[9] 1853 കാലത്ത് അലക്സാണ്ടർ കണ്ണിങ്‌ഹാം ഹരപ്പയിൽ നിന്ന് കണ്ടെടുത്ത മുദ്രകളിലൊന്ന് 1875-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അദ്ദേഹം അത് ബ്രാഹ്മി ലിപിയാണെന്നാണ് ധരിച്ചിരുന്നത്. [10] വീണ്ടും അൻപത് വർഷത്തിലേറേ കഴിഞ്ഞ് ജെ ഫ്ലീറ്റ് എന്നയാൾ ഇവിടങ്ങളിലെ ശിലാചിത്രങ്ങൾ കണ്ടെത്തിയതിനു ശേഷമാണ് പുരാവസ്തു ഗവേഷകർ ഇവിടം ശ്രദ്ധിക്കുന്നത്.
1921-ൽ റാവു ബഹാദൂർ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന ശാസ്ത്രജ്ഞനാണ് ഹരപ്പയിലെ ഈ സങ്കേതം കണ്ടെത്തിയത്. അദ്ദേഹം ഉദ്ഘനനത്തിനായി ഒരു കുന്ന് പരിശോധിച്ചുവരവെ കണ്ണിങ്ങാമിനു ലഭിച്ച തരം നിരവധി മുദ്രകൾ ലഭിക്കുകയുണ്ടായി. വീണ്ടും അതിനു ചുറ്റും താഴേക്ക് ഖനനം ചെയ്യവെ 7 നിലകളിലുള്ള ബൃഹത്തായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞു വന്നു. ക്രിസ്തുവിൻ മുൻപ് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നത്തെ ഊഹം. ഒരു വർഷത്തിനു ശേഷം രാഖൽ ദാസ് ബാനർജി മോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും നാഗരികതയുടെ അവശിഷ്ടങ്ങൾ ഉൽഖനനം ചെയ്തെടുത്തു. [11] 1933 വരെ ചെറുതും വലുതുമായ ഉൽഖനനങ്ങൾ നടന്നു.
ഇന്ത്യാ വിഭജനത്തിനുശേഷം 1950-ൽ മോർട്ടീമർ വീലർ പഠനം നടത്തി കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇത് ബലൂചിസ്ഥാനിലെ സുട്കാഗൻ ദോർ മുതൽ ഗുജറാത്തിലെ ലോഥൽ വരെ നീണ്ടു. ശാസ്ത്രജ്ഞന്മാരിൽ പ്രമുഖർ ഔറെൽ സ്റ്റീൻ, നാനി ഗോപാൽ മജുംദാർ, ബി.ബി. ലാൽ, മൈക്കേൽ ജാൻസൻ എന്നിവരായിരുന്നു.[അവലംബം ആവശ്യമാണ്]മോഹഞ്ചോ-ദാരോവിൽ നിന്ന് കുറച്ച് അകലെയായി അമ്രി ചൺഹു-ദരോ, ഹാരപ്പയുടെ തെക്കു കിഴക്കായി രാജസ്ഥാനിലെ കലിബംഗൻ, ഹരിയാനയിലെ ബനവല്ലി എന്നിവിടങ്ങൾ അന്ന് ഖനനം ചെയ്ത സ്ഥലങ്ങളിൽപ്പെടുന്നു. 1973-ൽ അഫ്ഘാനിസ്ഥാനിലെ മെഹർഗഡ് എന്ന സ്ഥലത്തു നിന്നും നവീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നിരവധി ഗവേഷണങ്ങൾ അന്നും ഇന്നുമായി നടക്കുന്നു. ഏകദേശം 1500-ഓളം ഭൂഭാഗങ്ങളിൽ നിന്ന് ഇന്നു വരെ സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
ഏറ്റവും ഒടുവിലായി നടത്തിയ ഉദ്ഘനനത്തിൽ ഹരപ്പൻ സംസ്കാരത്തിലേതെന്ന് കരുതുന്ന 73 ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. ഹരിയാനയിലെ റോത്തക്ക് ജില്ലയിൽ പെട്ടഫർമാനയിലെ 20 ഹെക്റ്റർ സ്ഥലത്തുനിന്നാണ് നിർണ്ണായകമായ് അ ഈ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കണ്ടെടുക്കപ്പെട്ട തലയോട്ടികൾ 2500-2000 ക്രി.വ. കാലഘട്ടത്തിലേതാണെന്നാണ് കരുതുന്നത്. റോത്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാല, പൂനെയിലെ ഡക്കാൻ കോളേജ് ഒഫ് പോസ്റ്റ്ഗ്രാഡുവേറ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ജപ്പാനിലെക്യോട്ടോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹുമാനിറ്റി ആൻഡ് നേച്ചർ എന്നിവടങ്ങളിൽ നിന്നുള്ള സംയുക്തസംരംഭകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. [12]
[തിരുത്തുക] പ്രധാനപ്പെട്ട സ്ഥലങ്ങൾ
| സ്ഥലം | കണ്ടെത്തിയത് | വർഷം |
|---|---|---|
| ഹാരപ്പ | ദയാറാം സാഹ്നി | 1921 |
| മൊഹെൻജെദാരോ | ആർ.സി. ബാനർജി | 1922 |
| സുത്കാഗെൻഡോർ | ആർ.എൽ. സ്റ്റെയ്ൻ | 1927 |
| അമ്റി | എം.ജി. മജുംദാർ | 1929 |
| രംഗ്‌പൂർ | എം. വാട്സ്‍ | 1953 |
| ചുൻഹുദാരോ | എൻ.ജി. മജുംദാർ | 1931 |
| കോട്ട് ഡിജി | ഗുറൈ | 1935 |
| കിലി-ഗുൽ | ഫെയർസെർവീസ് മുഹമ്മദ് | 1950 |
| റൊപാർ | വൈ.ഡി. ശർമ്മ | 1955 |
| കാളിബഗൻ | എ. ഘോഷ്‍ | 1953 |
| ലോഥൽ | എസ്.ആർ. റാവു | 1957 |
| സുർകോത്ത്ഡ | ജഗപതി ജോഷി | 1972 |
| ബൻവാലി | എസ്.ആർ. ബിഷ്ട് | 1973 |
[തിരുത്തുക] പ്രധാന കണ്ടെത്തലുകളും സ്ഥലങ്ങളും
| കണ്ടെത്തലുകൾ | ആദ്യം കണ്ടെത്തിയ സ്ഥലം |
|---|---|
| ഉഴവുചാൽ പാടങ്ങൾ | കാളിബഗൻ |
| ഹരപ്പൻ മാതൃകയിലെ ശ്മശാനങ്ങൾ | ഹരപ്പ |
| ക്ഷേത്രമാതൃകകൾ | മൊഹെൻജെദാരോ |
| തുറമുഖം | ലോഥൽ |
| കപ്പലുകളും നൗകകളും | ലോഥൽ |
| ധാന്യപ്പുരകൾ | ഹരപ്പ, മൊഹെൻജെദാരോ |
| ചിതാഭസ്മം അടക്കം ചെയ്ത പെട്ടി | സുത്കാഗെൻഡോർ |
| ലോഹഫാക്ടറി | ചൻഹുദാരോ,ലോഥൽ |
| വ്യാപാരിഭവനങ്ങൾ | ലോഥൽ |
| ചുട്ടെടുക്കുന്ന അടുപ്പ് | ഹരപ്പ |
| ചെമ്പ് മഴു | റോപ്പാർ |
| ചെമ്പിൽ തീർത്ത ആന | ദിംബാദ് |
| കുളിക്കടവ് | മൊഹെൻജെദാരോ |
| ഒട്ടകത്തിന്റെ എല്ലുകൾ | കാളിബഗൻ |
| ചെസ്‌ബോഡ്‍ | ലോഥൽ |
| സ്ത്രീയുടെ ശിലാമാതൃക | ഹരപ്പ |
| കൂട്ടശവമടക്കിന്റെ തെളിവുകൾ | ലോഥൽ |
| നൃത്തം ചെയ്യുന്ന പെൺകുട്ടി | മൊഹെൻജെദാരോ |
| മാലിന്യ സംസ്കരണകേന്ദ്രം | മൊഹെൻജെദാരോ,ലോഥൽ, ചൻഹുദാരോ |
[തിരുത്തുക] പൂർവികർ
ഹരപ്പയിലെ നാഗരികതക്കു മുൻപുള്ള മറ്റു സംസ്കാരങ്ങളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹരപ്പയുടെ പൂർവികർ എന്നുവിളിക്കാവുന്ന നാഗരികത മേർഘറ് സംസ്കാരമാണ്. ബലൂചിസ്ഥാനിലെ ക്വെറ്റാക്കരികിൽ കണ്ടെത്തിയ ഇത് ചെറുശിലായുഗകാലത്തെ നാഗരികതയാണ്. മേർഘഡ് നാഗരികത ഏതാണ്ട് ക്രിസ്തുവിൻ 7000 വർഷം പുരാതനമാണെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളായി ചിതറിക്കിടക്കുന്നതായാണ് കാണപ്പെട്ടിരിക്കുന്നത്. ബാർലി, ഗോതമ്പ്, തുടങ്ങിയവ കൃഷി ചെയ്തിരുന്നു. കന്നുകാലികളെയും അക്കാലത്തുള്ളവർ വളർത്തിയിരുന്നു. ഇതുവരെ ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന കളിമൺ പാത്രങ്ങൾ മേർഘറിലേതാണ്. ബലൂചിസ്ഥാനിനടുത്തെ നൾ സംസ്കാരവും കുള്ളി നാഗരികതയും മേർഘഡ് സംസ്കാരത്തിന്റെ തന്നെ ഭാഗമാണെന്ന് കരുതുന്നു.
സിന്ധു നദിക്കരികിലെ സമതലങ്ങളിൽ കണ്ടെത്തിയ കോട്ട് ഡിജി, അംറി എന്നിവിടങ്ങളിലെ നാഗരികതയും സിന്ധുനദീതടവാസികളുടെ പൂർവികരായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടങ്ങളിൽ നിന്ന് ലഭിച്ച കളിമൺ പാത്രങ്ങളിൽ ഹരപ്പയിലെ കളിമൺ പാത്രങ്ങളിൽ സമാനമായ രീതിയിൽ അരയാലിന്റെയും മത്സ്യത്തിന്റെ ശൽകങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
ഹരപ്പയുടെ പൂർവികർ ആയിരിക്കാമെന്ന് വിശ്വസിക്കുന്ന മറ്റു സ്ഥലങ്ങൾ രാജാസ്ഥാനിലെ സോഥി, കാളിബഗൻ, കുനാൽ, ബനവാലി, തുടങ്ങിയവയാണ്. [13]
[തിരുത്തുക] വിസ്തൃതി
ഹരപ്പൻ സംസ്കൃതി ആകെ 800,000 ച.കി.മീ വ്യാപിച്ചിരുന്നു. [14]ഇന്നത്തെ സിന്ധു നദി പാകിസ്താനിലാണ്. സിന്ധു നദി ടിബറ്റിൽ നിന്നുത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്നു. സിന്ധു നദീതട സംസ്കാരം ഈ നദിയുടെ തീരങ്ങളിൽ ഉണ്ടായ ആവാസ വ്യവസ്ഥയായിരുന്നു എങ്കിലും ഇത് പിന്നീട് ദൂര പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വടക്ക് -കിഴക്ക് രൂപാർ, മണ്ഡ എന്നിവയാണ് ഏറ്റവും അകലെയുള്ള സ്ഥാനങ്ങൾ. തെക്കോട്ട് നർമദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങൾ വരെയും പടിഞ്ഞാറോട്ട് ഗുജറാത്തിലെ ലോഥൾ, റോജ്ദി, സോംനാഥ്, കിന്നർഖേഡാ, ഇതിന് വടക്കായി ദസാല്പൂർ, ധോളവീരാ, സുർകോത്തഡ എന്നീ പ്രദേശങ്ങൾ വരെയും ഇത് വ്യാപിച്ചു കിടക്കുന്നു.
പടിഞ്ഞാറോട്ടു മക്രാൻ തീരത്തുനിന്ന് സുത്കാജൻദോർ വരെയാണ് ഹാരപ്പ നാഗരികതയുടെ പ്രചാരം. വടക്ക് കിഴക്ക് മണ്ഡാ, ജൻദോർ, വരെ സുമാർ ആയിരം മൈൽ ദൂരമുണ്ട് എന്നാണ് കണക്ക്. കിഴക്കോട്ട് വ്യാപിച്ചിട്ടില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ രാജസ്ഥാനിലെ കലിബഗൻ കണ്ടെത്തിയതോടേ ആ വാദം തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് അതു വ്യാപിച്ചു എന്ന് തെളിവുണ്ടായിരുന്നില്ല. എന്നാൽ 1958-ൽ യമുനാ തടത്തിൽ ഡൽഹിയിൽ നിന്ന് പത്തൊൻപതു കി.മീ. ദൂരത്തായി അലംഗിപൂർ എന്ന സ്ഥലത്ത് ഹരപ്പൻ പരിഷ്കൃതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ കിഴക്കോട്ട് വ്യാപിച്ചതിന് തെളിവ് ലഭിച്ചു. [15]
വ്യാപ്തിയുടെ കാര്യത്തിൽ നൈൽ, യൂഫ്രട്ടിസ്, ടൈഗ്രിസ് നദീ തട സംസ്കാരങ്ങളെക്കാളും വലുതാണ് ഇത്. [16]
[തിരുത്തുക] കാലഗണന
താഴെക്കാണുന്ന പട്ടികയിൽ സിന്ധു നദീതട സംസ്കാരം അഥവാ ഹരപ്പൻ സംസ്കാരം നിലനിന്നിരുന്ന കാലങ്ങളും അവയുടെ വ്യത്യസ്ത തരം തിരിവും കാണാം.
| കാലം | വ്യവസ്ഥ | യുഗം |
|---|---|---|
| 7000 - 5500 BC | മേർഘർ I (ശിലായുഗം) | ആദ്യ ഭക്ഷ്യ നിർമ്മാണ യുഗം |
| 5500-3300 | മേർഘ്ർ II-VI (മൺ പാത്ര ശിലായുഗം ) | വ്യാപന യുഗം 5500-2600 |
| 3300-2600 | ആദ്യകാല ഹരപ്പൻ (ആദ്യകാല വെങ്കല യുഗം) | |
| 3300-2800 | ഹരപ്പൻ 1 (രവി മുഖം) | |
| 2800-2600 | ഹരപ്പൻ 2 (കോട് ദിജി മുഖം, നൌഷാരോI, മേർഘർVII) | |
| 2600-1900 | വികസിത ഹരപ്പൻ (സിന്ധു നദി തട സംസ്കാരം) | ഏകോപന യുഗം |
| 2600-2450 | ഹരപ്പൻ 3A (നൌഷാരോII) | |
| 2450-2200 | ഹരപ്പൻ 3B | |
| 2200-1900 | ഹരപ്പൻ 3C | |
| 1900-1300 | അവസാന ഹരപ്പൻ (ഹരപ്പൻ ശവക്കല്ലറകൾ) | സങ്കോചന യുഗം |
| 1900-1700 | ഹരപ്പൻ 4 | |
| 1700-1300 | ഹരപ്പൻ 5 | |
| 1300-300 | ചായംകുത്തിയ ചാരനിറ പാത്രങ്ങൾ, കറുത്ത് തിളങ്ങുന്ന വടക്കൻ പാത്രങ്ങൾ (ഇരുമ്പ് യുഗം) | ഇൻഡോ-ഗംഗാ പാരമ്പര്യം |
[തിരുത്തുക] ഹരപ്പൻ സംസ്കൃതി
കൂറ്റൻ പിരമിഡുകൾ, കുടീരങ്ങൾ എന്നിവയാണ് നൈൽ, യൂഫ്രട്ടീസ് നദീതട സംസ്കാരങ്ങളുടെ പ്രത്യേകതയെങ്കിൽ സിന്ധു നദി തട സംസ്കാരത്തിന് ഇത്തരം പ്രത്യേകതകൾ ഇല്ല.[അവലംബം ആവശ്യമാണ്] എന്നാൽ വിദഗ്ദ്ധമായ, ആസൂത്രിതമായ നഗര നിർമ്മാണം മറ്റെവിടെയും കാണാത്ത തരമാണ്. മികച്ച ഓവു ചാൽ പദ്ധതി ഇന്നും മാതൃകയാക്കാവുന്നതാണ്. ചുടുകട്ടകളുടെ അളവുകൾക്കു പോലും ഏകീകൃതമായ വലിപ്പം ഉണ്ടായിരുന്നു. എന്നാൽ സാങ്കേതിക മികവ് മറ്റു സംസ്കൃതികളെ അപേക്ഷിച്ച് കുറവായാണ് കാണപ്പെട്ടത്.
[തിരുത്തുക] നഗരസംവിധാനം
രണ്ടു സ്ഥലങ്ങളിലും ഒന്നിനുമീതെ മറ്റൊന്നായി പണിതുവന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൊഹെൻജൊദാരോയിൽ ഏതാണ്ട് ഒൻപതു അടക്കുകൾ (നിലകൾ) കണ്ടെത്തി. ഒരോ അടക്കിലും നരനിർമ്മാണാവശിഷ്ടങ്ങൾ ലഭിച്ചു. ഹരപ്പയിൽ നിന്ന് ആറ് മടക്കുകൾ ആണ് കിട്ടിയത്. ഒരോ പട്ടണവും നശിച്ചു മൺ മറഞ്ഞശേഷം അതിന്റെ അവശിഷ്ടങ്ങളുടെ മുകളിൽ വീണ്ടും പുതുതായി നഗര നിർമ്മാണം നടത്തിയിരിക്കുന്നു. [17]
[തിരുത്തുക] നഗരങ്ങൾ
നഗരം നദിക്കരയിലായാണ് നിർമ്മിച്ചിരിക്കുന്നത്. വ്യാപാരം എളുപ്പമാക്കാൻ വേണ്ടിയായിരിക്കണം ഇത്. കാവല്പുര (സിറ്റാഡൽ) മനുഷ്യനിർമ്മിതമായ വൻ കല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയായിരിക്കണം. നഗരങ്ങൾ ഒന്നിനുമീതെ ഒന്നായി 9 നിലകളായി ഉദ്ഖനനംചെയ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ മാതൃകയിൽ തന്നെ പുതിയ നഗരം അതേ സ്ഥലത്ത് പണിയുകയായിരുന്നിരിക്കണം. പഴയ മാതൃക അതേപടി നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു. [13]
രൂപകല്പന ഇഴനെയ്തതുപോലെയുള്ള രീതിയിലാണ്. നഗരവമ്വിധാനങ്ങൾ, പ്രത്യേകിച്ച് നഗര ശുചീകരണ സംവിധാനങ്ങൾ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും വെളിയിലേക്കായാണ് നിർമ്മിച്ചിരിക്കുന്നത്. പാതകൾക്കരുകിലുള്ള ഈ ഓവുചാലുകൾ പാതകൾക്കൊപ്പം നഗരത്തിൽ നിന്ന് അകന്ന് പുറത്തേക്ക് പോകുന്നു. നഗരങ്ങൾ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്, പടിഞ്ഞാറു ഭാഗത്തെ ഉയർന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പാർപ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകൾ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിക്കുന്ന തെരുവു വീഥികൾ; ഇത്തരം വീഥികൾ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാർപ്പിടങ്ങൾ. മൺകട്ടകൾ ചുടുകട്ടകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. കട്ടകൾ 7 x 14 x 28 സെ.മീ. വലിപ്പത്തിൽ ഉള്ളവയാണ്.[18] <കെട്ടിടങ്ങളുടെ ഉൾവശത്തെ തറകൾ വിവിധയിനം സാധനങ്ങൾ കൊണ്ട് വിരിച്ചിരുന്നു. (ചെത്തിമിനുക്കിയ കല്ലുകൾ പൊടികൾ എന്നിവ കൊണ്ട്). വീടുകൾക്കെല്ലാം സമാനമായ രൂപകല്പനയാണ് അനുവർത്തിച്ചു പോന്നിരിക്കുന്നത്. ഒരു നടുമുറ്റവും മറ്റു മുറികൾ ഈ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ് മിക്കവയും പണിതിരിക്കുന്നത്. വീടുകൾക്കെല്ലാം ചൂളയിൽ ചുട്ടെടുത്ത ചുടുകട്ടകൾ ഉപയോഗിച്ചിരിക്കുന്നു. ഈ കട്ടകളുടെ വലിപ്പത്തിന്റെ കാര്യത്തിൽ വളരെയധികം നിഷ്കർഷത പുലർത്തിപ്പോന്നതായികാണാം. [13]
പടിഞ്ഞാടുള്ള കോട്ടയിലോ അതിനോടു ചേർന്നോ ആണ് മുഖ്യന്മാരുടെ വസതികളും കലവറക്കെട്ടിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടി താഴെയും മുകളിലുമായി ചിലപ്പോൾ കണ്ടിരുന്നു. മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം കാണപ്പെട്ടിരുന്നു. ഈ ജലാശയത്തിന് 7 മീറ്റർ വീതി, 12 മീറ്റർ നീളം ഉണ്ടായിരുന്നു. പരമാവധി താഴ്ച 2.4 മീറ്റർ ആയിരുന്നു. ജലാശയത്തിൽ നിന്ന് ജലം പുറമേയ്ക്ക് ഒഴുകുവാൻ ഓവു ചാൽ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു.[അവലംബം ആവശ്യമാണ്] ഇവിടെ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു.
ഹരപ്പ യിലാകട്ടെ വലിയ ഒരു ധാന്യക്കലവറ 220x150 ച. അടിയിൽ പടുത്തുയർത്തിയിരുന്നു. ഇത് 50x20 ച. അടി ഉള്ള അറകളാക്കിയിരുന്നു. ഉയരമുള്ള ഒരു തറമേലാണ് ഈ കലവറ കാണപ്പെട്ടത്. ഇത് വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷക്കായിരിക്കാം എന്ന് അനുമാനിക്കുന്നു. ധാന്യക്കലവറകൾക്കൊപ്പം ചില തറകൾ ഉണ്ടായിരുന്നു, ഇവ ധാന്യം സംസ്കരിക്കാൻ വേണ്ടിയുള്ളതായിരിക്കണം. നടുക്കായി ഒരു വലിയ വിശാലമായ മുറി കാണപ്പെട്ടു, ഇത് വിദ്യാഭ്യാസത്തിനോ പുരോഹിതന്മാരുടെ താമസത്തിനോ ഉപയോഗിച്ചിരുന്നതായിരിക്കണം. 10 മീറ്റർ സമചതുരാകൃതിയിൽ കാണപ്പെട്ട ഇതിന് 13 ജനലുകൾ ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
[തിരുത്തുക] കോട്ടകൾ
കോട്ടയുടെ നിർമ്മാണരീതിയെക്കുറിച്ച് കൂടുതൽ അറിയാനാവുന്നത് ഹരപ്പയിൽ നിന്നാണ്. 45 അടി കനത്തിൽ ചുടാത്ത ഇഷ്ടിക കൊണ്ട് കോട്ടമതിൽ കെട്ടിപ്പൊക്കിയതാണ്. അതിനുപുറമേ ആയി ചുട്ട ഇഷ്ടികയാൽ ആറടിയോളം കനത്തിൽ മതിൽ മൂടിയിരിക്കുന്നു. മതിലിന്റെ മുകളിൽ ഇടക്കിടക്ക് തളങ്ങൾ ഉണ്ട്. പടയാളികൾക്ക് സൗകര്യം ഒരുക്കുന്നതിനായിരിക്കണം ഇത് എന്ന് കരുതുന്നു. [17] കോട്ടയുടെ വടക്കേ മതലിനും നേരെ പുറത്തായി രണ്ടു വരി വീടുകൾ കാണാം തൊഴിലാളികളുടെ മാത്രമായ ചേരി പോലെ തോന്നുന്നു. തൊഴിലാളികളൂടെ വീടുകൾക്കിടയിലായി ധാന്യം ശേഖരിക്കുവാനുതകുന്ന ധാന്യപ്പുരകൾ. അല്ലെങ്കിൽ നിലവറകൾ. ഇത് നിലത്തുനിന്ന് സ്വല്പം ഉയർത്തിക്കെട്ടിയ തിണ്ണകളിലാണ്. തിണ്ണക്ക് ഉദ്ദേശം 200 അടി നീളവും 150 അടി വീതിയും കാണാം. തിണ്ണകൾക്കിടയിലായി വലിയ ഉരൽ വച്ചിരിക്കുവാൻ പാകത്തിന് മറ്റു തിണ്ണകൾ കാണപ്പെടുന്നു. കോട്ടയുടേയും മറ്റും സാദൃശ്യത്തിൽ നിന്ന് രണ്ടിടത്തേയും ഭരണനേതൃത്വം ഒരേ തരത്തിലായിരുന്നു എന്നും കോട്ടക്കകത്തെ സുരക്ഷിതമായ സ്ഥലത്താണ് ഇവരുടെ താവളം എന്നും തൊഴിലാളികളെ അവർ സമർത്ഥമായി ഉപയോഗിച്ചിരുന്നു എന്നും ചരിത്രകാരന്മാർ അനുമാനിക്കുന്നു.[അവലംബം ആവശ്യമാണ്]
[തിരുത്തുക] വീടുകൾ
താഴെ അങ്ങാടിയിലുള്ള വീടുകൾ പലതരം വലിപ്പത്തിലാണ്. ഒറ്റ മുറിക്കുടിലുകൾ, ഇരു മുറിപ്പാർപ്പിടങ്ങൾ തുടങ്ങി പല നിലകളും തട്ടുകളും ഉള്ള മാളികകൾ വരെ അതിൽപ്പെടും. കൂടുതലും ഇരുനിലക്കെട്ടിടങ്ങൾ ആണ്. വീടുകൾ എല്ലാത്തിനും പ്രത്യേകം കുളിമുറിയും കക്കൂസും ഉണ്ട്. ഇവയ്ക്കെല്ലാം പൊതുവായ ഓവുചാൽ തെരുവുകളിലേയ്ക്ക് എത്തിയിരുന്നു. ഈ ചാലുകൾ ഇഷ്ടിക കൊണ്ടോ, ചെത്തുകല്ലുകൾ കൊണ്ടോ മൂടിയിരുന്നു. ചിലവീടുകളുടെ ഉള്ളിൽ നടുമുറ്റവും നടുമുറ്റത്തിനു ചുറ്റുമായി അടുക്കള, കലവറ, കുളിമുറി എന്നിവ കാണാം.[അവലംബം ആവശ്യമാണ്]
ചില വീടുകൾ മറ്റെന്തോ അവശിഷ്ടങ്ങൾ കൊണ്ടുണ്ടായ കൂറ്റൻ തറകൾക്ക് മുകളിലാണ് പണിതിരിക്കുന്നത്. ഈ അവശിഷ്ടങ്ങൾ മൺപാത്രനിർമ്മാണത്തിന്റെ അനാവശ്യഭാഗങ്ങൾ പോലെയാണ് കാണപ്പെടുന്നത്. വീടുകൾക്ക് വിശാലമായ വരാന്തകൾ ഉണ്ടായിരുന്നു. ഏതോ പവിത്രമായ മരം ചില വീടുകളിൽ നട്ടിരുന്നു. കിണർ എല്ലാ വീടുകളിലും ഉണ്ട്. വെള്ളം സംഭരിക്കാൻ വലിയ സംഭരണികൾ മിക്ക വീടുകളുടേയും ഇടയിലായി കാണപ്പെട്ടു.[18]
[തിരുത്തുക] നഗര ശുചീകരണ പദ്ധതി
ശുചീകരണ വ്യവസ്ഥയാണ് മറ്റൊരു പ്രത്യേകത. മറ്റ് സംസ്കാരങ്ങളിൽ കാണാത്തതും അതാണ്. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകൾ ചുടുകട്ടകൾ കൊണ്ട് കെട്ടിയവയാണ്. ഇതിൽ നിന്ന് ഓവുചാൽ ഒരു പ്രധാന ഓവുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ പുറമേയ്ക്ക് നയിച്ചിരുന്നു. ഓവുചാലുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ നാളികൾ കാണപ്പെട്ടു. നഗരാസൂത്രണത്തിൽ വളരെ പ്രധാനപ്പെട്ടതാണിത്. അഴുക്കു വെള്ളം ചോർന്ന് കുടിവെള്ളവുമായി കലരാതെ ഇത് സംരക്ഷിക്കുന്നു. രണ്ടു നില വീടുകളിൽ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം നാളികൾ വഴി തെരുവുകളിലെ ഓവുചാലുകളിൽ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകൾ കൊണ്ടുള്ള ഒരു ചരിവും (chute) മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സംവിധാനം ആധുനിക കാലത്തിലെ ഹാരപ്പൻ വീടുകളിലും ഉപയോഗിക്കപ്പെടുന്നു.[18]
കുപ്പയും മറ്റും ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോൾ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സംരക്ഷിക്കപ്പെട്ടിരുന്നു. ചപ്പുചവറുകൾ ശേഖരിക്കാൻ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങൾ വച്ചിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കാനുള്ള സംവിധാനവും കാണപ്പെട്ടു. [17]
വീടുകൾക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളിൽ പൊതുവായ കിണറുകളും ഉണ്ടായിരുന്നു. ഇവയെല്ലം പ്രത്യേകം സംരക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളിൽ കിണറുകൾ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നർത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാതിരിക്കാൻ പ്രത്യേക ഓവു ചാലു കെട്ടുകയും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കുകയും ചെയ്തവ ആയിരുന്നു.[അവലംബം ആവശ്യമാണ്]
[തിരുത്തുക] സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ
[തിരുത്തുക] ശാരീരിക പ്രത്യേകതകൾ, വാസ്ത്രധാരണരീതികൾ
ഹരപ്പയിൽ നിന്നും മൊഹെജൊദരോയിൽ നിന്നും ലഭിച്ച അസ്ഥിക്കൂടങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അവരുടെ ശരീരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളിൽ നിന്നും പാവകളുടെ മുഖഭാവങ്ങളിൽ നിന്നും അവരുടെ ശരിരപ്രകൃതിയും വേഷഭൂഷാദികളെക്കുറിച്ചും ഊഹിക്കാൻ സാധിക്കും. നല്ല നാസികയോടു കൂടിയതും സ്വല്പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളിൽ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്. പുരുഷന്മാർ താടി വളർത്തുക പതിവാക്കിയുരുന്നിരിക്കണം. താടി വളർത്തുകയും എന്നാൽ അതേ സമയം മീശ പറ്റേ വടിച്ചു കളയുകയും ചെയ്യുന്ന രീതിയും അവലംബിച്ചതായി കാണാം. അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചു കെട്ടിയിരുന്നു. വിചിത്രമായ തുന്നൽപ്പണിയോട് കൂടിയ ഒരു തരം ഉടുപ്പാണ് അവർ ധരിച്ചിരുന്നത്. വലത്തു തോൾ മൂടാത്ത തരത്തിലായിരുന്നു വസ്ത്രധാരണം. സ്ത്രീകൾ തലമുടി ഒരുണ്ടപോലെയാക്കി നാടകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു പതിവ്. മുടി ചീകുവാൻ ആനക്കൊമ്പ് കൊണ്ട് ചീർപ്പുണ്ടാക്കിയിരുന്നു. ചെമ്പു തകിട് തേച്ച് മിനുക്കി കണ്ണാടിയായി ഉപയോഗിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചിത്രങ്ങളിൽ നിന്നും പാവകളിൽ നിന്നും മനസ്സിലാക്കാം. മൂന്നും നാലും ഇഴകളുള്ള മാലകൾ, വളകൾ, സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടുമുള്ള മുക്കുത്തികൾ, മോതിരങ്ങൾ, കടകങ്ങൾ, മാലകൾ എന്നിവയും കണ്ടു കിട്ടിയിട്ടുണ്ട്.[19] ഇഴകൾ കൂടുതലുള്ള മാലകൾ കെട്ടുപിണയാതിരിക്കാനായി ഇടക്കിടക്ക് പടികൾ ബന്ധിപ്പിച്ചിരുന്നു. ആഭരണങ്ങളുടെ പണിത്തരം കണ്ട് ജോൺ മാർഷൽ ഇങ്ങനെ അഭിപ്രായപ്പെട്ടു
| “ | ഈ ആഭരണങ്ങൾ കണ്ടിട്ട് അവ അയ്യായിരം സംവത്സരങ്ങൾ മുൻപുണ്ടാക്കിയവയാണെന്ന് പറയാൻ സാധിക്കില്ല, ലണ്ടൻ പട്ടണത്തിലെ പ്രമുഖരായ ആഭരണശില്പികൾ ഇന്നുണ്ടാക്കിയവയാണെന്നു വരെ തോന്നിപ്പോകുന്നു | ” |
[തിരുത്തുക] കൃഷി
ലോകത്തിലെ ആദിമനാഗരികതകൾ എല്ലാം കാർഷികസമൃദ്ധിയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. സിന്ധുനദീതട സംസ്കാരത്തിലെ വലിയ ധാന്യക്കലവറകൾ ഹരപ്പൻ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ് വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്, യവം (ബാർളി), കടുക്, പയറു വർഗ്ഗങ്ങൾ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളിൽ അരി കൃഷി ചെയ്തിരുന്നില്ല. എന്നാൽ ഗുജറാത്തിലെ ലൊഥളിലും മറ്റും നെല്ലിന്റെ കൃഷി ഉണ്ടായിരുന്നു എന്നു കരുതുന്നു.[അവലംബം ആവശ്യമാണ്]
കൃഷിപ്പണിയിൽ കൊഴുവിന്റെ ഉപയോഗം ഉണ്ടായതായികാണുന്നു. കലിബംഗനിൽ നിന്നുമാണ് ഇതു ലഭിച്ചത്. എന്നാൽ മൊഹഞ്ചദരോവിൽ ഇങ്ങനെയായിരുന്നോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ കൊഴുവിന്റെ നിർമ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല. [18]
കൃഷിയോടൊപ്പം കാലികളെയും വളർത്തിയിരുന്നു. കാലികളുടെ എണ്ണം വച്ചാണ് ഒരുവന്റെ സമ്പത്ത് അളന്നിരുന്നത്. കോലാടും, കാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായിരുന്നു. കാളകളിൽ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളർത്തു മൃഗങ്ങളായി പൂച്ച, നായ് എന്നിവയെയും കോഴി മുതലായ പക്ഷികളേയും വളർത്തിയിരുന്നു. കഴുതയെയും ഒട്ടകത്തിനെയും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു, [അവലംബം ആവശ്യമാണ്] എന്നാൽ കൃഷിയിൽ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടു എന്നത് അറിവ് ഇല്ല.
[തിരുത്തുക] തൊഴിലുകൾ
കൈത്തൊഴിലുകളിൽ മൺപാത്രനിർമ്മാണം എടുത്തു പറയത്തക്കതാണ്. ഹരപ്പൻ സംസ്കൃതിയിൽ കൈകൊണ്ട് മെനഞ്ഞതും തികിരി (കുശവന്റെ ചക്രം) ഉപയോഗിച്ച് നിർമ്മിച്ച പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങൾക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും വശമായിരുന്നു. അലങ്കാരപ്പണികൾ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യഘട്ടത്തോടെ ഈ നിർമ്മാണ വൈദഗ്ദ്ധ്യം മങ്ങി മാറുന്നതായി കാണാം. [18]
ഇഷ്ടിക നിർമ്മാണം മറ്റൊരു ശ്രദ്ധേയമായ തൊഴിലാണ്. ചൂളകൾ ഉപയോഗിച്ച് ചുട്ടവയും അല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ കട്ടകൾ കാണാം. പ്രത്യേകതയായി കാണേണ്ടത് കണിശമായി പാലിച്ചിരുന്ന ഇഷ്ടികകളുടെ വലിപ്പമാണ്.
ലോഹങ്ങളിൽ ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്. ചെമ്പും തകരവും ചേർന്ന ലോഹക്കൂട്ട് കൊണ്ട് നിർമ്മിച്ച മഴു, ഈർച്ചവാൾ, കത്തി, കുന്തമുന എന്നിവ ഉപയോഗിച്ചിരുന്നു. വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിർമ്മിച്ചു. [20] രാജസ്ഥാനിലെ ഖനികളിൽ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്നു കരുതുന്നു. ഇക്കാരണത്താൽ തന്നെ മൊഹഞ്ചദരോവിൽ വളരെ പരിമിതമായിരുന്നു അവയുടെ ഉപയോഗം. തകരം അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്നു വന്നതായാണ് സൂചിപ്പിക്കുന്നത്. ചാണകവും കരിയും കത്തിച്ചാണ് ഉലകൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം മൂശകൾ ഇന്നും നിലവിലുണ്ട്. ആഭരണങ്ങൾക്ക് സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നു. സ്വർണ്ണം തെക്കേ ഇന്ത്യയിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ എന്നും വെള്ളി അഫ്ഗാനിസ്ഥാനിൽനിന്നും എന്നുമാണ് അനുമാനിക്കപ്പെടുന്നത്.[18]
രത്നക്കല്ലുകൾ കൊണ്ടുള്ള ആഭരണനിർമ്മാണം മറ്റൊരു തൊഴിലായിരുന്നു. നീല ( ലാപിസ് ലസൂലി), പച്ച (ആമസോണൈറ്റ്), ഇളം പച്ച (ടോർക്കോയ്സ്) ചുവപ്പ് (കാർണേലിയൻ) എന്നീ നിറത്തിലുള്ള കന്മണികൾ വളരെ സുന്ദരമായിരുന്നു. കല്ലുകൾ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ഖോറേസാൻ, ഹീരപൂർ പാമീർ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്നതായിരിക്കണം. ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലിൽ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തിൽ ഉണ്ടായിരുന്നു. [21] പരുത്തിത്തുണി നെയ്ത്തും രോമങ്ങൾ ഉപയോഗിച്ചുള്ള വസ്ത്ര നിർമ്മാണവും നിലവിൽ ഉണ്ടായിരുന്നു.
[തിരുത്തുക] കളിക്കോപ്പ് നിർമ്മാണം
കുട്ടികൾക്കുള്ള കളിക്കോപ്പുകൾ നിർമ്മിക്കുന്ന പല സംരംഭങ്ങൾ അവിടങ്ങളിൽ കാണപ്പെട്ടിട്ടുണ്ട്. പാവകൾ, മൃഗരൂപങ്ങൾ, ഗോട്ടികൾ, കളിമൺവണ്ടികൾ, കുരങ്ങുകൾ, കിലുക്കങ്ങൾ, പക്ഷിരൂപങ്ങൾ തുടങ്ങി പലരൂപത്തിലുമുള്ള കളിപ്പാട്ടങ്ങൾ കണ്ടെടുക്കപ്പെട്ടു. ചിലതെല്ലാം ദേവതകളുടേതായിരിക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഹരപ്പയിൽ നിന്ന് കിട്ടിയ ഒരു സ്ത്രീരൂപത്തിന്റെ അരഞ്ഞാണം പിൽക്കാലത്തുണ്ടായ മിക്ക ശില്പങ്ങളിലും കാണുണ്ടെന്നു വിദഗ്ദന്മാർ പറയുന്നു.[അവലംബം ആവശ്യമാണ്]
ഓടു കൊണ്ട് തീർത്ത ഒരു നർത്തകി (ഡാൻസിങ് ഗേൾ) ശില്പങ്ങളുടെ കൂട്ടത്തിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ആ നർത്തകി നഗ്നയാണെങ്കിലും തോൾ മുതൽ കൈത്തണ്ടവരെ വളയണിഞ്ഞിരിക്കുന്നതായാണ്. ആദിവാസിവർഗ്ഗത്തിൽ പെട്ട് ഒരു ദാസിയുടെ ചിത്രീകരണം ആയിരിക്കാം എന്ന് ചിലർ അഭിപ്രായപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇതേ മാതിരി വളകൾ അണിഞ്ഞ മൺ പ്രതിമകൾ ബലൂഴിസ്ഥാനിലെ കുല്ലിപ്പട്ടണം ഖനനം ചെയ്തപ്പോഴും കിട്ടിയിട്ടുണ്ട്.
[തിരുത്തുക] വാണിജ്യം
ഹരപ്പൻ പരിഷ്കൃതിയെപറ്റി അതിശയിപ്പിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അവയിലധികവും ദൂരവാണിജ്യങ്ങളെ പറ്റിയാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടതിലും അധികം ഉത്പാദനം നടത്തി മിച്ചമുള്ളവ ആഡംബരത്തിനും മറ്റു ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമായി വില്പന നടത്തിയിരുന്നു. നാഗരികതയെ നിലനിര്ത്തിയിരുന്നത് ഗ്രാമങ്ങളിലെ മിച്ച ഉത്പാദനമാണ്. ഉത്പാദനത്തിനാവശ്യമായ കല്ലുകളും ചെമ്പ്, തകരം തുടങ്ങിയ സാധനങ്ങളും ദൂര ദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തുവന്നു. ഇവിടെ നിന്നും മരങ്ങളും മര സാമാനങ്ങളും മെസോപ്പൊട്ടേമിയൻ തീരങ്ങൾ വരെ എത്തിയിരുന്നു. നഗരങ്ങളിലാണ് വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്ന ഉല്പന്നങ്ങൾ പ്രധാനമായും ഉണ്ടാക്കിയിരുന്നത്. വളരെയധികം സംഘടിതവും ശാസ്ത്രീയവുമായാണ് ഇത് ചെയ്തിരുന്നത്. [13]
ലാപിസ് ലസൂലി മെസൊപ്പൊട്ടേമിയക്കാർ വാങ്ങിയത് ഇവിടെ നിന്നാണ്. ഇത് ഇറാനിൽ നിന്നാണ് ഹരപ്പക്കാർ സ്വരൂപിക്കുന്നത്. [13] മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹരപ്പൻ മുദ്രകളും മുത്തുകളും തൂക്കക്കട്ടികളും ലഭിച്ചത് മേൽസൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കാം. മെസോപ്പോട്ടേമിയൻ രേഖകളിൽ ഹരപ്പൻ സംസ്കൃതിയെ മേലുഹ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.[22] എന്നാൽ ലോഹങ്ങൾ മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങി അത് ഉപയോഗ വസ്തുക്കൾ ആക്കി വില്പന നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ചുരങ്ങൾ വഴി ഇവർ ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.[13] വ്യാപാരങ്ങളിൽ ആഭരണങ്ങളും പെടുന്നു. പരുത്തിത്തുണികൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, ചീർപ്പുകൾ, ചെറുചെപ്പുകൾ എന്നിവയും കയറ്റി അയച്ചിരുന്നവയിൽ പെടുന്നു. മയിൽ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും മെസോപ്പൊട്ടേമിയയിലേയ്ക്ക് കയറ്റി അയച്ചിരുന്നു.[18] രാജസ്ഥാനിലെ സോതി-സിസ്വാൾ നാഗരികതയും മധ്യേന്ത്യയിലെ കയതാ സംസ്കാരവുമായും ഇവർ വ്യാപാരത്തിലേർപ്പെട്ടിരുന്നു.[13]
മുത്തുകളുടെ നിർമ്മാണം ഇവിടത്തെ പ്രത്യേകതയായിരുന്നു. ഇതിനായി വിദഗ്ദരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. സ്വർണ്ണം, ചെമ്പ്, കക്ക, വിലപിടിപ്പുള്ള കല്ലുകൾ, ആനക്കൊമ്പ് എന്നിവയിൽ മുത്തുകൾ നിർമ്മിക്കാനറിയാവുന്ന വിദഗ്ദരായ തൊഴിലാളികൾ ഉണ്ടായിരുന്നു. പിത്തളയും കല്ലുംകൊണ്ടുള്ള ഉപകരണങ്ങൾ വില്പനക്കും മേല്പറഞ്ഞവ നിർമ്മിക്കാനും ഉപയോഗിച്ചിരുന്നു. വാണിജ്യാവശ്യങ്ങൾക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു. ഇതിനായി കട്ടച്ചക്രങ്ങൾ ഉപയോഗിച്ചു. പായ്ക്കപ്പലുകൾ ഉപയോഗപ്പെടുത്തി നദീ മാർഗ്ഗം വാണിജ്യം നടത്തിയിരുന്നു എന്നു കരുതുന്നു.[അവലംബം ആവശ്യമാണ്]
[തിരുത്തുക] ഭാഷ
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
സിന്ധു നദീതടസംസ്കാരത്തിലെ ഭാഷ ഇന്നും പ്രഹേളികയായി തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ആ കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയം വിനാ അത് സാധിച്ചവരില്ല. [23]എല്ലാവരും അവയെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്.
ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഗണങ്ങൾ ആണ് ഇൻഡസ് ലിപി (ഹാരപ്പൻ ലിപി). ഹരപ്പ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത് സീലുകൾ അഥവാ മുദ്രകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി 4000 [24] ത്തോളം മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. മുദ്രകളുടെ ശരാശരി നീളം 4.6 ആണ്. ഏറ്റവും വലുതിന് 17 എണ്ണം നീളം വരും. രണ്ടെണ്ണം 14 എണ്ണം, കുറച്ച് 10 എണ്ണം നീളമുള്ളതുമാണ്. നൂറോളം എഴുത്തുകൾ വെറും രണ്ടേ രണ്ട് മുദ്രകൾ മാത്രമുള്ളവയാണ്. [25]
കളിമണ്ണോ ചെമ്പോ കല്ലോ കൊണ്ട് പരത്തിയുണ്ടാക്കിയ ധാരാളം സീലുകൾ സിന്ധു പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ചതുരാകൃതിയായിരുന്നു അവയ്ക്കെല്ലാം. മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. അപൂർവ്വം ചിലവയിൽ എതോ തരം സസ്യങ്ങളുടേയും മറ്റു ചിലതിൽ എഴുത്തുകൾ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത സീലുകളിൽ നിന്ന് അക്ഷരങ്ങൾ മാത്രമെടുത്ത് അക്ഷരമാലയുണ്ടാക്കിയാൽ അത് 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയിൽ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളിൽപ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ് അവ. [18] ഹരപ്പാ ലിപി പഠനത്തിന്റെ ആദ്യഘട്ടത്തിൽ തരതമ്യത്തിനായിരുന്നു പ്രചാരം. ഹരപ്പയിലേയും മെസോപൊട്ടേമിയയിലേയും സുമേരിയൻ സംസ്കൃതിയിലേയും സമാനതകളുള്ള സീലുകളും അക്ഷരങ്ങളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് എൽ.എ. വേഡൽ ആണ് ആദ്യമായി ഹരപ്പൻ ലിപി പഠനം തുടങ്ങിയത്. വേഡൽ ഹരപ്പൻ ലിപിയെ ഇൻഡോ സുമേറിയൻ എന്നു വിളിക്കുഅയുണ്ടായി. സുമേരിയന്മാർ ആര്യന്മാരാണെന്ന വിശ്വാസം കാരണം ഹരപ്പന്മാരും ആര്യൻ വംശജരാണെന്നദ്ദേഹം ഊഹിച്ചു. എന്നാൽ ചില അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വേഡലിന്റെ സിദ്ധാന്തം അത്ര സ്വീകാര്യമായില്ല.
സുമ്മേരിയൻ കൂണിഫോം, ഈജിപ്ഷ്യൻ ഹേയ്റോഗ്ലിഫിക്സ് എന്നിവയും പ്രാക്തന ഹിറൈറ്റ്, ചൈനീസ്, ഇന്ത്യൻ താന്ത്രിക ചിഹ്നങ്ങൾ എന്നിവയും ഇത്തരത്തിൽ താരതമ്യത്തിനു വിധേയമായിട്ടുണ്ട്. [26]
ആദ്യമായി സീലുകൾ പ്രസിദ്ധീകരിച്ചത് ആർക്കിയോളക്ജിക്കൽ സർവേ ഡയറക്റ്ററായിരുന്ന എ. കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതിൽ രേഖപ്പെടുത്തിയ ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.[27] പിന്നീട് നടന്ന ഉൽഖനനങ്ങൾ സീലുകൾ സമ്പന്നമാക്കിയെങ്കിലും ഭാഷ അജ്ഞാതമായി തുടർന്നു. ഈജിപ്തിലെ റഷീദു ശില (Rosetta Stones) അല്ലെങ്കിൽ ഇറാനിലെ ബെഹിസ്തൂൻ (Behistun) സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന സമാന ലിപികൾ വായിക്കുവാൻ എളുപ്പമായിരുന്നു. അതേ ആശയത്തിലുള്ള മറ്റു ജ്ഞാതമായ ഭാഷയിൽ അത് ലഭ്യമായിരുന്നു എന്നതാണ് ഇതിന്റെ കാരണം. എന്നാൽ സൈന്ധവ ലിപിക്ക് സമാനമായ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
1930-ല് ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ജി.ആർ. ഹണ്ടർ വ്യത്യസ്തമായ 396 ചിഹ്നങ്ങൾ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളിൽ 23 എണ്ണം കൂടി വേർതിരിച്ചു. അറിയപ്പെട്ട 2290 ഫലകങ്ങളിലായി മൊത്തം 13,376 ചിൻഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 തരത്തിൽ 113 എണ്ണം ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിഹ്നങ്ങൾ രണ്ട് പ്രാവശ്യവും 200ഓളം എണ്ണം പല ആവർത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. [18] എല്ലാവരും അവയെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്.
ബ്രിട്ടിഷ് ഇന്തോളജിസ്റ്റായ മാർഷലും സഹപ്രവർത്തകരും ഹരപ്പൻ ഭാഷ ചിത്രാക്ഷരലിപികളാണെന്നും (Heiroglyphic) എന്നാൽ കൃറ്റൻ-സുമേറിയൻ എഴുത്തുകളോട് ഇവയ്ക്ക് ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തിൽ തോന്നുന്നതാണെന്നും യഥാർഥത്തിൽ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി.
1930 കളുടെ അന്ത്യത്തിൽ ചെക്കോസ്ലാവാക്യൻ ഗവേഷകനായ ബി.ഹോസ്നി (Bedřich Hrozný) ഹിറൈറ്റ് ഭാഷയുമായി അവക്ക് സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂർവ്വം ചില മുദ്രകൾ ഫിന്നീഷ്യൻ-കൃറ്റൻ ലിപികളോടും സാദൃശ്യം പുലർത്തുന്നുണ്ട് എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു.[28]എന്നാൽ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോൺഗാഡ് ലെവിനും, ഗുറോവും ഈ ശ്രമം സ്വേഛാപരമാണെന്നാണ് വിശേഷിപ്പിച്ചത്.[അവലംബം ആവശ്യമാണ്] ഹിറൈറ്റ് ചിത്രലിപികളിൽ നിന്ന് 1000 വർഷങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ നിഗമനവും തെറ്റാണെന്നാണ് ചരിത്രകാരനായ ഡിറിംഗർ അഭിപ്രായപ്പെട്ടത്.[അവലംബം ആവശ്യമാണ്]
[തിരുത്തുക] ആധുനിക പഠനങ്ങൾ
കമ്പ്യൂട്ടറിന്റെ ഉപയോഗം ഭാഷാപഠനത്തിൽ സാധ്യമായതോടെ ഇത്തരം നിഗൂഢലിപികൾ വായിക്കാനുള്ള ശ്രമങ്ങൾ കൂടുതലായി നടന്നു. ഫാ. ഹെറാസും ജി.ആർ ഹണ്ടറുമായിരുന്നു അതിനു മുന്ന് പ്രധാന ശ്രമങ്ങൾ നടത്തിയവർ. [18] വളരെ ആത്മാർത്ഥവും ബൃഹത്തായതുമായിരുന്നു ആ പഠനങ്ങൾ എങ്കിലും മാനദണ്ഡങ്ങൾ കഠിനമാകുക വഴി അവയെല്ലാം ദുർബലമായിത്തീർന്നു.
കമ്പ്യൂട്ടർ ഉപയോഗിച്ച് ഭാഷാ പഠനം നടത്തിയത് ആദ്യമായി സോവിയറ്റ് -ഫിന്നീഷ് ശാസ്ത്രജ്ഞന്മാരായിരുന്നു. ഫിന്നീഷ് ശാസ്ത്രജ്ഞന്മാരിൽ പ്രമുഖൻ അസ്കോ പർപ്പോള സൈമോ പർപ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായത്തിൽ ഹരപ്പൻ ഭാഷ ഏതോ ദ്രാവിഡിയൻ ഭാഷയാണെന്നും അത് വലത്തു നിന്നും ഇടത്തോട്ടാണ് എഴുതിയിരുന്നതെന്നും ആയിരുന്നു. അവരുടെ കണ്ടെത്തലുകൾ സോവിയറ്റ് ശാസ്ത്രജ്ഞന്മാരുടേതുമായി സാമ്യം ഉള്ളതായിരുന്നു. ഈ കണ്ടുപിടുത്തങ്ങൾ ഡെസിഫർമന്റ് ചരിത്രത്തിലെ മൂലക്കല്ലാണ് എന്നാണ് ഡോ. സ്വെലേബിൽ വിശേഷിപ്പിച്ചത്.[അവലംബം ആവശ്യമാണ്] (ദ്രവീഡീയൻ ലിങ്ങ്വിസ്റ്റിക്സ്)
ഇവരെ കൂടാതെ ഇന്ത്യക്കാരായ ഐരാവതം മഹാദേവൻ, എസ്.ആർ. റാവു അമേരിക്കക്കാരനായ വാൾട്ടർ ഫെർസെർവീസ്, കിന്നിയർ-വിൽസൺ എന്നിവരും ഈ ദിശയിൽ പഠനം നടത്തുകയുണ്ടായി. പക്ഷെ ഈ പഠനങ്ങളിൽ അഭിപ്രായൈക്യത്തേക്കാളുപരി അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഡോ. എസ്.ആർ. റാവു ലിപിയെ വായിക്കുന്നതിൽ വിജയിച്ചു എന്നും അത് പ്രാഗ്‌സംസ്കൃതമായിരുന്നു എന്നുമാണ് മറ്റു ചിലർ അദ്ദേഹത്തെ ഉദ്ദരിച്ച് പറയുന്നത്. അദ്ദേഹത്തിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിലും അത് വ്യാഖ്യാനിക്കൻ ശ്രമം നടത്തുക മാത്രമായിരുന്നു. ഐരാവതം മഹാദേവനെപ്പോലുള്ള പ്രഗല്ഭരായ ഭാഷാവിദഗ്ദ്ധർ റാവുവിന്റെ ശ്രമത്തെ അബദ്ധജടിലമെന്നാണ് വിലയിരുത്തിയത്. [29]
യു.എസ്.എസ്.ആർ. അക്കാദമി ഓഫ് സയൻസിന്റെ ആഭിമുഖ്യത്തിൽ രൂപീകതമായ മറ്റൊരു സമിതിയും പഠനങ്ങൾ നടത്തിയവരിൽപ്പെടുന്നു. വടക്കേ അമേരിക്കയിലെ പ്രാചീന നാഗരികതയായിരുന്ന മായൻ ഭാഷ വായിക്കന്നതിൽ വിജയിച്ച കൊറോസോവ് ആയിരുന്നു അവരിൽ പ്രമുഖൻ.[അവലംബം ആവശ്യമാണ്]
ഇന്ത്യയിൽ ഐ. മഹാദേവനാണ് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഭാഷ ഡെസിഫർമന്റ് ആരംഭിച്ചത്. 1971-ലായിരുന്നു ഇത്. ഒന്നുകിൽ ഹിറൈറ്റിയും സംസ്കൃതവും ജർമ്മനും ഇംഗ്ലീഷും അടങ്ങുന്ന ഇന്തോ- യൂറോപ്യൻ ഭാഷകൾ, അല്ലെങ്കിൽ പ്രാഹീന ഏഷ്യാമൈനറിൽ നിന്നിരുന്ന് ഈലമൈറ്റോ സുമേറിയനോ അല്ലെങ്കിൽ ഇന്ത്യയിൽ നിലനിന്നിരുന്ന ദ്രവീഡിയനോ മുണ്ടയോ ആയിരിക്കാം ഹാരപ്പൻ ഭാഷയുടെ പിന്തുടർച്ച എന്നാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ സോഫ്റ്റ്‌വെയർ പ്രവീണരുമായി ചേർന്ന് ഐരാവതം കണ്ടെത്തിയത്.[അവലംബം ആവശ്യമാണ്]
1974 ൽ കിന്നിയറും വിൽസണും മറ്റൊരു രീതി നിർദ്ദേശിച്ചു. ഹരപ്പൻ സീലുകളിലെ അക്കങ്ങളെക്കുറിക്കുന്ന സംജ്ഞകൾ തിരഞ്ഞെടുത്ത് പഠിക്കുക മൂലം അവക്ക് സുമേറിയൻ അക്ക സമ്പ്രദായങ്ങളോട് വളരെയധികം സാമ്യമുണ്ടെന്ന കണ്ടെത്തലായിരുന്നു അത്. ഇത് മൂലം സുമേറിയനും ഹരപ്പനും മറ്റേതോ പൊതുഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നുമായിരുന്നു അവരുടെ നിഗമനം. ഇതിനെ ആസ്പദിച്ച് ഉത്ഭവം ദ്രാവിഡമാവാമെന്ന് ഡോ. സ്വിലെബിൽ ചൂണ്ടിക്കാണിക്കുന്നു.[അവലംബം ആവശ്യമാണ്] അമേരിക്കൻ ആർക്കിയോളജിസ്റ്റായ ഡോ. ഫെയർസെർവീസിന്റെ അന്വേഷണങ്ങളും ഹരപ്പൻ ഭാഷ ദ്രവീഡിയനാണ് എന്ന നിഗമനങ്ങളിലാണ് എത്തിനിന്നത്.[അവലംബം ആവശ്യമാണ്]
എസ്. ആർ. റാവു (സംസ്കൃതം എന്ന്) ഒഴിച്ച് മറ്റുള്ള ഗവേഷകരായ, കോറോസോവ്, ഓൾഡെറോഗി, വോൾപോക്, അലക്സീവ്, കോൺട്രാടോവ്, ഗ്ഗുറോവ്, ബോൺഗാഡ് ലെവിൻ, അസ്കോ പർപോള, സൈമോ പർപോള, മഹാദേവൻ, കാമിൽ സ്വലേബിൽ തുടങ്ങി എല്ലാവരും തന്നെ ദ്രാവിഡഭാഷയായിരുന്നു ഹരപ്പൻ ലിപി എന്നുള്ള അഭിപ്രായക്കാരായിരുന്നു. [29]
ചിഹ്നം, അതിന്റെ ശബ്ദമൂല്യം, ലിപി പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്നീ വസ്തുതകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഫാദർ ഹെരാസ് ആണ്. [30] ഇവ ഉപയോഗിച്ചിരുന്ന കാലം 2006 ക്രി.മു മുതൽ 1900 ക്രി.മു വരെ ആണ്. ഈ ലിപിയെ വായിക്കാൻ കഴിഞ്ഞു എന്ന പല അവകാശങ്ങളും ഉണ്ടായെങ്കിലും ഇന്നും ഈ ലിപിയുടെ കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല. ഈ ലിപിക്കു പിന്നിൽ ഉള്ള ഭാഷ ഇന്നും അജ്ഞാതം ആണ്. റോസെറ്റാ സ്റ്റോൺ പോലെ ഈ ലിപിക്ക് ഒരു ദ്വിഭാഷാ ആലേഖനം ഇല്ല.[അവലംബം ആവശ്യമാണ്] ഇവയൊക്കെ ഈ ലിപിയുടെ കുരുക്കഴിക്കുന്നത് അത്യന്തം ദുഷ്കരം ആക്കുന്നു.
[തിരുത്തുക] ലിപിയുടെ പ്രത്യേകതകൾ
[തിരുത്തുക] ലിപിയെ മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങൾ
ഈ ലിപിയെ മനസ്സിലാക്കുന്നതിനായി പല ആശയങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ ശാസ്ത്രീയ സമൂഹം ഇവയിൽ ഒന്നിനെയും അംഗീകരിച്ചിട്ടില്ല. ഈ ലിപിയുടെ കുരുക്കഴിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളായി പറയുന്നത് ഇവയാണ്:
- ഈ ലിപിക്കു പിന്നിലുള്ള ഭാഷയോ ഭാഷാ കുടുംബമോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
- ലിഖിതങ്ങളുടെ ശരാശരി നീളം അഞ്ച് മുദ്രകളിൽ കുറവാണ്. ഏറ്റവും നീണ്ട ലിഖിതത്തിന് 27 മുദ്രകൾ മാത്രമേ നീളം ഉള്ളൂ.
- ദ്വിഭാഷാ ലിഖിതങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
[തിരുത്തുക] ലിപിയെ മനസ്സിലാക്കി എന്നുള്ള വാദങ്ങൾ:
ഈ വാദങ്ങൾ ഒന്നും തന്നെ ശാസ്ത്രീയ സമൂഹം ആധികാരികമായി അംഗീകരിച്ചിട്ടില്ല. ഈ വാദങ്ങളുടെ സാധുത പരിശോധിക്കുവാൻ കഴിവുള്ള ഒരു പ്രഗല്ഭ സമിതിയോ വ്യക്തികളോ ഇന്ന് ഇല്ല.
- ക്ലൈഡ് അഹ്മദ് വിന്റേഴ്സ് (ദ്രവീഡിയൻ, 1981[2])
- ആർ. മതിവാണൻ (തമിഴ്, 1991, 1995[31])
- എസ്.ആർ. റാവു (ഇൻഡോ-ആര്യൻ, 1992)[32]
- എഗ്ബർട്ട് റിച്ചർ-ഉഷനാസ് (വൈദിക സംസ്കൃതം, 1992, 2001)[33]
- ഡോ. മധുസൂദനൻ മിശ്ര (ഗ്രാന്റ് മദർ ഓഫ് വേദിക് ലാങ്ഗ്വജ്, 1996-2006) :ഇൻഡസ് സംഘ്യാ ലിപി മഹാസ്വരസൂത്രത്തിന്റെ സിലബിക് ചിട്ടയുമായി ചേരുന്നതായ് കണ്ടെത്തിയിരിക്കുന്നു: http://www.indusscript.com/
- ബി.വി. സുബ്ബരായപ്പ ("നമ്പർ മിസ്റ്റിസിസം", 1996)
- എസ്. ഗുരുമൂർത്തി (ദ്രവീഡിയൻ, 1999)
- നട്വർ ഝാ, എൻ.എസ്. രാജാറാം (വൈദിക സംസ്കൃതം, 2000; builds on the premise that "linguistics is a petty conjectural pseudo-science"), ഇൻഡസ് ലിപിയുടെ ചുരുളഴിക്കുന്നു[34]
- എസ്.വി. റാബിചിക്കോവ് (പ്രോട്ടോ-ഇന്തോ-ആര്യൻ, 2006) പ്രോട്ടോ-ഇന്ത്യൻ എഴുത്തു രീതിക്ക് ഒരു പുതിയ താക്കോൽ. ആന്ത്രോഗ്ലോബ് ജേണൽ
- ആർ. ഹാസെൻഫ്ലഗ് ("ശുദ്ധമായ ഇന്തോ-യൂറോപ്യൻ ഭാഷ", 2006), ഇന്ഡസ്-സിവിലിസേഷൻ.ഇൻഫോ
- ഡാനിയെൽ എഫ്. സലാസ് (സംസ്കൃതം), ഇന്തോയൂറോഹോം.കോം
- പർപ്പോള (ദ്രാവിഡ ഭാഷ) (ചില വാക്കുകൾക്ക് ഇന്നും ദ്രാവിഡ ഭാഷയിലുള്ള മൂല സംജ്ഞയുമായി മറ്റു ഭാഷകളിൽ സാമ്യം ഉള്ളതും അവയ്ക്ക് പ്രോട്ടൊ-ആര്യൻ ഭാഷയിൽ സമാന പദങ്ങൾ ഇല്ലാത്തതും. ഉദ: ഫലം, മുഖം എന്നിവ; കലപ്പ ഉപയോഗിച്ചിരുന്ന വേദ സമൂഹത്തിലും കലപ്പയ്ക്ക് പറഞ്ഞിരുന്ന നുകം എന്ന ദ്രാവിഡഭാഷയിലെ പദം) [35]അദ്ദേഹത്തിന്റെ അഭിപ്രായം ക്രി.മു. 1800 ഓടെ മൊഹഞ്ച-ദരോ വിട്ട് മറ്റു പ്രദേശങ്ങളിലേയ്ക്ക് കുടിയേറാൻ ആരംഭിച്ച അവർ ക്രമേണ പഴയ ഭാഷ വിസ്മരിക്കുകയും വേദഭാഷ സ്വായത്തമാക്കുകയും ചെയ്തിരിക്കാം എന്നാണ്.
- ഐനുൾ ഫരീദ്കോട്ടി - ഇത് ദ്രാവിഡ ഭാഷയാണ്. (അഫ്ഗാനിസ്ഥാന്റ്റെയും പാകിസ്താന്റെയും ചില ഭാഗങ്ങളിൽ (ബലൂചിസ്ഥാൻ) സംസാരിക്കുന്ന ‘ബ്രാഹുയി’ ദ്രാവിഡഭാഷയാണ്). [37]
[തിരുത്തുക] സാന്താൾ വർഗ്ഗക്കാരുമായുള്ള ബന്ധം
ഏറ്റവും ഒടുവിലായി സാന്താൾവർഗ്ഗക്കാരുടെ ആരാധനകളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒരു പഠനം നടന്നിട്ടുണ്ട്. കൃഷിയും വാണിജ്യവുമായി സിന്ധുനദീതടങ്ങളിൽ മനോഹരമായ കോട്ടകൾ പണിത് പാർത്തുവന്ന ഒരു കാലത്തെക്കുറിച്ചുള്ള വർഗസ്മൃതി അവരുടെ പാട്ടുകളിൽ മയങ്ങിക്കിടക്കുന്നുണ്ട്. ഒടുവിൽ ആ മണ്ണും വെടിഞ്ഞ് ഓടിപ്പോന്നതിന്റെ സൂചനകളും അവയിലുണ്ട്. സാന്താൾ വർഗ്ഗക്കാരുടെ മറ്റുലിപികൾക്ക് ഈ ബന്ധമൊന്നുമില്ലെങ്കിലും ആരാധനാ ലിപികളിൽ ഒരുതരം താന്ത്രികപ്രാധാന്യം ഉളളതിനെക്കുറിച്ചുള്ള പഠനങ്ങളാണിത്. [38]
[തിരുത്തുക] മതം
ദൈവവിശ്വാസികൾ ആയിരുന്നു ഈ ജനത. എന്നാൽ ഏത് മതക്കാരായിരുന്നു എന്ന് നിഗമനത്തിൽ എത്തിച്ചേരുക പ്രയാസമാണ്. സാബി മതം ആയിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിന് അവർ പറയുന്ന കാരണങ്ങൾ ഖനനശേഷം കിട്ടിയ കുളിമുറികളുടേയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാണ്. സാബിമതത്തിൽ മൂന്നു നേരം പ്രാർത്ഥനയും അതിനു മുൻപ് ദേഹ ശുചീകരണത്തിനായി സ്നാനവും ആവശ്യമായിരുന്നു എന്നത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. [39] എന്നാൽ മറ്റു ചിലർ പ്രാകൃത ഹിന്ദുമതമായിരുന്നു സൈന്ധവരുടേത് എന്ന കാഴ്ചപ്പാട് വെച്ചു പുലർത്തുന്നവരാണ്. പശുപതി എന്ന മുദ്ര (സീൽ) ആദിമ ശിവന്റേതായിരുന്നു എന്ന് ഇവർ അഭിപ്രായപ്പെടുന്നു.
പ്രധാന ദൈവം ഒറ്റക്കൊമ്പൻ കാള (യൂണിക്കോൺ) ആയിരുന്നു. ഇത് ഒരു പക്ഷേ വിഷ്ണുവിനെ ആയിരുന്നിരിക്കണം പ്രതിനിധാനം ചെയ്തിരുന്നത് മുദ്രകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയും അവർ ആരാധിച്ചിരുന്നു. ഇരട്ടകൊമ്പൻകാള ശിവനേയും ആന ഗണപതിയെയും പ്രതിനിധാനം ചെയ്തിരിക്കാം. നല്ല പ്രവൃത്തികൾ ചെയ്താൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കിൽ മാത്രമേ നല്ല വിളവും നല്ല പേരും കിട്ടൂ എന്ന് അവർ വിശ്വസിച്ചിരുന്നിരിക്കണം.[അവലംബം ആവശ്യമാണ്]
[തിരുത്തുക] ക്ഷേത്രങ്ങൾ
മൊഹെൻജെദാരോവിൽ ക്ഷേത്രങ്ങളോ മറ്റു ദേവാലയങ്ങളോ ഇല്ല എന്നാണ് ആദ്യം ഖനനം നടത്തിയവരുടെ അഭിപ്രായം. എന്നാൽ വീലർ അവിടെ കണ്ട വലിയ കെട്ടിടം ക്ഷേത്രമായിരിക്കാൻ സാധ്യതയുണ്ട് എന്ന അഭിപ്രായം മുന്നോട്ട് വച്ചു. ഈ കെട്ടിടത്തിന്റെ പരിസരത്ത് നിന്നാണ് ശില്പങ്ങൾ മുഖ്യമായും ലഭിച്ചത്. കെട്ടിടത്തിന് നീളം അമ്പത്തിരണ്ട് അടിയും വീതി നാല്പതടിയും വരും. ചുമരിന് നാല് അടി കനവും ഉണ്ട്. രണ്ട് പടിവാതിലുകൾ കയറിചെന്നാൽ ഉള്ളിൽ വിശാലമായ കൊത്തളം. അതിനുനടുക്കായി ആൽത്തറപോലുള്ള ഒരു തറ. താടിക്കാരനായ് പുരുഷന്റെ പ്രതിമ ലഭിച്ചത് ഇതിനുള്ളിലെ ഒരു മുറിയിൽ നിന്നാണ്.[17] ഇതൊക്കെ ദേവാലയത്തിന്റെ രൂപം അതിനാരോപിക്കാൻ കാരണമായി. കലിബഗൻ ബനാവലി, ലോഥൽ എന്നീ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച മാതൃകയിൽ വീടുകള്ക്ക് പുറത്തായി ചെറിയ ക്ഷേത്രങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ മൊഹഞ്ചൊ-ദരോവിൽ ഇത് വീടിനകത്ത് തന്നെയായിരുന്നിരിക്കണം.
[തിരുത്തുക] മഹാജനപഥങ്ങൾ
ബി.സി ഏഴാം നൂറ്റാണ്ടിൽ മഹാജനപഥങ്ങൾ രൂപം കൊണ്ടു.ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചതോടെ കാർഷികോത്പാദനം സുഗമമാകുകയും സ്ഥിരതാമസം സാധാരണമാകുകയും ചെയ്തിരുന്നു.ഇതാണ് പിന്നീട് മഹാജനപഥങ്ങൾക്ക് ജന്മം നൽകിയത്.കാലക്രമേണ ചെറുരാജ്യങ്ങളായി ഇവക്ക് രൂപ മാറ്റം സംഭവിച്ചു.
[തിരുത്തുക] അന്ത്യം
ക്രി. മു. 1800-ഓടെ ഹരപ്പൻ സംസ്കൃതി ക്ഷീണിച്ച് പതുക്കെ ഇല്ലാതാവുന്നതായാണ് കാണുന്നത്. റേഡിയോ കാർബൺ ഗണന അനുസരിച്ച് ഹരപ്പൻ കാലഘട്ടം അവസാനിക്കുന്നത് വൈദിക കാലഘട്ടത്തിനു മുൻപായ ക്രി. മു. 1750 ഓടെയാണ്. നഗര കല്പനയിൽ ആസൂത്രണസ്വഭാവം ഇല്ലാതായി, ഓവുചാലുകൾ അറ്റകുറ്റപ്പണികൾ ഇല്ലാതെ ജീർണ്ണിച്ചു, വലിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് ചെറിയ വീടുകൾ സ്ഥാനം പിടിച്ചു, പാത്രനിർമ്മാണത്തിലെ വൈദഗ്ദ്ധ്യം കുറഞ്ഞു അങ്ങനെ എങ്ങനെയോ പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു ഈ സംസ്കാരം.[അവലംബം ആവശ്യമാണ്]
സിന്ധു നാഗരികതയുടെ പതനത്തിനുകാരണമായി ജോൺ മാർഷൽ അടക്കമുള്ള ചിലർ ചൂണ്ടിക്കാണിച്ചത് ആര്യന്മാരുടെ അധിനിവേശമാണ്. ഇതിന് ഭാഷാശാസ്ത്രപരമായും പുരാചരിത്രപരമായും തെളിവുകൾ അവർ കണ്ടെത്തിയിരുന്നു.[അവലംബം ആവശ്യമാണ്] ജൊനാതൻ മാർക്ക് കെനോയർ[40] കരുതുന്നത് 1700 ഓടെ ഹരപ്പൻ നാഗരികത വിഘടിച്ച് ചെറിയ പ്രദേശങ്ങളിൽ പരിമിതപ്പെട്ടുവന്നു എന്നാണ്. പ്രധാന നദി വരണ്ടുണങ്ങിയതും മറ്റു പോഷകനദികളുടെ കരകളിലേക്ക് വ്യാപനത്തിനു വഴിയൊരുക്കി.
[തിരുത്തുക] ഭാഷാശാസ്ത്രം
ഋഗ്വേദത്തിൽ ഏതോ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തേക്കുറിച്ച് പ്രസ്താവമുണ്ട്. ഋഗ്വേദത്തിന്റെ ആരംഭം മുതൽക്കേ ഇത് ദൃശ്യമാണ്. മഹാഭാരതത്തിലും ഇത് കാണാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ദേവന്മാരും അസുരന്മാരും ആണ് ഇതിലെ രണ്ട് അണികൾ. ദേവന്മാരുടെ നായകൻ ഇന്ദ്രനാണ്. ദസ്യുക്കളായ എല്ലാവരേയും കൊന്നൊടുക്കുന്ന ഇന്ദ്രനെ സ്തുതിക്കുന്ന വരികൾ ആണ് ഋഗ്വേദത്തിൽ മുഴങ്ങുന്നവയിൽ മുഖ്യവും. അനാര്യരാജാക്കന്മാരെ അട്ടിമറിക്കുന്നതിനെക്കുറിച്ചും അവരുടെ കോട്ടകൾ പിളർക്കുന്നതിനെക്കുറിച്ചും അതിൽ വർണ്ണനയുണ്ട്. വ്യാസമഹാഭാരതത്തിൽ തന്നെ ദസ്യുക്കളെ വധിക്കുക എന്നതിൽ പരം ക്ഷത്രിയന് വേറെ ഉത്തമമായ കർമ്മമില്ല എന്ന് ഭീഷ്മർ നൽകുന്ന ഉപദേശമായി പറയുന്നുണ്ട്. ഋഗ്വേദം രണ്ട് വിശേഷണങ്ങൾ ഇന്ദ്രന് നൽകിയിരിക്കുന്നു പൂർഭിദ്, പുരന്ദര എന്നിവയാണവ. പൂര് എന്ന സംസ്കൃത വാക്കിനർത്ഥം കോട്ട, ശക്തികേന്ദ്രം എന്നാണ് അവയെ തകർക്കുന്നവനാരോ അവനാണ് പുരന്ദരൻ. നാട്ടുകാരുടെ കോട്ട കെട്ടിയ പട്ടണങ്ങളിൽ അധിനിവേശം നടത്തുന്ന രൂപത്തിലാണ് ഋഗ്വേദത്തിൽ അധിനിവേശത്തെ സൂചിപ്പിക്കുന്നത് എന്ന് മോർട്ടീമർ വീലർ അഭിപ്രായപ്പെടുന്നു. [29]
പല പദ്യങ്ങളും ഒരാര്യൻ ഗോത്രത്തിനും മറ്റൊന്നിനുമിടക്ക് നാന്ന് യുദ്ധങ്ങളെ പരാമർശിക്കുന്നതാണ് എങ്കിലും ദാസന്മാർക്കെതിരായ പോരാട്ടത്തിൽ അടിസ്ഥാനപരമായ ഒരൈക്യം കാണാം എന്ന് പുരാവസ്തു ഗവേഷകരായ ബ്രിജറ്റ്, റെയ്മണ്ട് എന്നിവർ എഴുതുന്നു. [41] യുദ്ധത്തെ അതിജീവിച്ച് പാലായനം ചെയ്ത ഗോത്രങ്ങൾ അഥവാ ദാസന്മാരും ദസ്യുക്കളും പഞ്ചാബിലും വടക്കു പടിഞ്ഞാറുള്ള ഗോത്രവർഗ്ഗക്കരാണ് എന്ന് വ്യക്തമായി എ.എൽ. ബഷാം അഭിപ്രായപ്പെടുന്നു. [42]
ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന കോട്ടകൾ ഭാവനകൾ ആയിരിക്കുമെന്നാണതുവരെ കരുതിയിരുന്നത്. എന്നാൽ ഉൽഖനനങ്ങൾ മറിച്ചാണ് കാട്ടുന്നത്. ഹരപ്പാ എന്ന സ്ഥലനാമം ഋഗ്വേദത്തിൽ പറയുന്ന ഹരി-യൂപുയാ [43] ആകാൻ സാദ്ധ്യതയുണ്ടെന്ന് മോർട്ടീമർ വീലർ, ബി.സി, റോയ്, ആർ.സി. മജുംദാർ, തുടങ്ങിയവർ നിർദ്ദേശിക്കുന്നു.
പ്രൊഫസ്സർ ടി. ബറോ വേദസാഹിത്യത്തിലെ ഇത്തരം നിരവധി സൂചനകൾ ചുണ്ടിക്കാണിക്കുന്നു. "നിന്നെപ്പേടിച്ച് കറുത്തവരായ നാട്ടുകാർ യുദ്ധത്തിനൊരുമ്പെടാതെ സ്വത്തുക്കൾ ഉപേക്ഷിച്ച് ഓടിപ്പോയി" [44] ഇത്തരം പരാമർശങ്ങൾ ആര്യന്മാരുടെ അധിനിവേശം മൂലം അനാര്യന്മാരായ ഹരപ്പന്മാർ പാലയനം ചെയ്തു എന്നും മറ്റും കാണാവുന്നതാണ്.
[തിരുത്തുക] പുരാവസ്തു തെളിവുകൾ
മൊഹൻജൊ-ദരോവിലെ ഉത്ഖനനം നടത്തിയ മാർഷലും മക്കേയും അവിടെ നടന്നതായി കരുതാവുന്ന കൂട്ടക്കൊലക്ക് തെളിവുകൾ നൽകിയിരിക്കുന്നു. കിഴക്കുഭാഗത്തുള്ള ഡി,കെ ഏരിയയിൽ നാലുശവങ്ങൾ കണ്ടെടുത്തത് അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രീതിയിലുള്ളതായിരുന്നു. ദുരന്തസംഭവം നടന്ന ദിവസം വരെ കിണറും പരിസരവും ഉപയോഗിച്ചിരുന്നതായും സാഹചര്യം വ്യക്തമാക്കുന്നുണ്ട്. എച്ച്.ആർ ഭാഗത്തെ ഒരു വീട്ടിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 13 അസ്ഥിപഞ്ജരങ്ങൾ ആണ് ലഭിച്ചത്. പലതും ആഭരണം ധരിച്ചിരുന്ന അവസ്ഥയിലായിരുന്നു. ഒന്നിന്റെ തലയിൽ ഉണ്ടായിരുന്ന മുറിവ് 146 മി.മീറ്റർ ആഴമുള്ളതായിരുന്നു. മറ്റു തലയോടുകളിലും ഇതേ ലക്ഷണങ്ങൾ തന്നെ കണ്ടിരുന്നു. 1964ൽ എച്ച് ആർ ഭാഗത്തു നിന്നു തന്നെ സാധാരണ രീതിയിൽ അടക്കം ചെയ്യാത്ത രീതിയിലുള്ള അസ്ഥിക്കൂടങ്ങൾ കണ്ടെടുത്തു. [29]
ഇതെല്ലാം മോഹെൻജോ-ദാരോ അപ്രത്യക്ഷമാവുന്നതിനും മുന്നുള്ള അന്തിമ കൂട്ടക്കൊലയായിരുന്നു എന്നാണ് കാണിക്കുന്നത്. [45] മറ്റൊരു നഗരമായ ചൻഹു-ദരോയിൽ ഉത്ഖനനം ചെയ്തവർക്ക് അവിടെ ജലപ്രളയത്തിൽ നിന്ന് രക്ഷകിട്ടുന്ന തരത്തിൽ വളരെ ഉയരമുള്ള അടിത്തട്ടുകളിലായി കെട്ടിടങ്ങൾ പണിതതായാണ് കാണാൻ കഴിഞ്ഞത്. ആദ്യത്തെ മൂന്നു ഘട്ടങ്ങൾ ഹരപ്പയിലേതു തന്നെയായിരുന്നു. അത് അത്രതന്നെ ഉയരമില്ലാത്ത അടിത്തറകൾ ഉള്ളവയായിരുന്നു. അവയെല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചിരിക്കാമെന്നും എന്നാൽ പിന്നീടുണ്ടായ ഉയരം കൂടിയ കെട്ടിടങ്ങൾ നിർമ്മാണമധ്യേ നിർത്തിപ്പോയതു പോലെയോ മറ്റോ ആണ് കാണപ്പെട്ടത്.
പിന്നീട് വരുന്ന ഘട്ടം ജുകാർ എന്ന സംസ്കാരമാണ്. ഹരപ്പയുമായി യാതൊരു ബന്ധവും കാണുന്ന തരത്തിലല്ല അവയുടെ രീതി. ഹരപ്പൻ കോട്ടക്ക് തെക്ക് ഭാഗത്തായി കണ്ടെടുത്ത ഹരപ്പൻ ശമശന സംസ്കാരഭാഗങ്ങൾ ഹരപ്പൻ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോവാത്തതും പ്രകടമായ വ്യത്യാസമുള്ളവയുമാണ്. ഇത് ഹരപ്പാനന്തരഘട്ടമായി ചരിത്രകാരന്മാർ കണക്കാക്കുന്നു. [29]ഇവിടെ നിന്നും കിട്ടിയ മൺപാത്രങ്ങളും അവയുടെ ചിത്രലേഖനങ്ങളും ഹരപ്പൻ പ്രദേശത്തേക്ക് പുറത്തു നിന്നുള്ള ഒരു ജനവിഭാഗത്തിന്റേത് എന്ന് സംശയിക്കത്തക വ്യത്യാസമുള്ളതായിരുന്നു. ഹരപ്പൻ അധിവാസകേന്ദ്രങ്ങളിലേക്ക് അന്യജനജീവിതത്തിന്റെ കടന്നു കയറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.
അടുത്തകാലത്തായി നടത്തിയ ഗവേഷണങ്ങളിൽ ശവശരീരങ്ങൾ കണ്ടെത്തിയത് കൂട്ടക്കൊലകാരണമല്ല മറിച്ച് രോഗങ്ങൾ മൂലം മരണപ്പെട്ടവരുടേതാണെന്നാണ് തെളിഞ്ഞത്. അസ്ഥികൂടങ്ങളുടെ പഠനത്തിൽ നിന്ന് മരണം അനീമിയ പോലുള്ള അസുഖങ്ങൾ മൂലമാണ് അന്ത്യമുണ്ടായതെന്ന് കണ്ടെത്തി.
മറ്റു വിശദീകരണം കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഹരപ്പൻ നാഗരികതയുടെ അന്ത്യമെന്നാണ്. തുടർച്ചയായ പ്രളയമോ, അതെത്തുടർന്നുണ്ടായ വനനശീകരണമോ മറ്റോ ആയിരിക്കാം ഹരപ്പയുടെ രാഷ്ട്രീയപാധാന്യം അസ്ഥമിക്കാനും അതേതുടർന്ന് ജനങ്ങൾ പാലായനം ചെയ്യാനുംകാരണമായതെന്ന് അനുമാനിക്കുന്നു. [13]
[തിരുത്തുക] പ്രളയ സിദ്ധാന്തം
റോബർട്ട് എൽ. റെയ്‌ക്സ്, ജോർജ്ജ് എഫ്. ഡെയ്‌ല്സ് എന്നിവർ 1964ൽ സിന്ധു നദിയിൽ വെള്ളം കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കമാണ് ഹരപ്പൻ സംസ്കാരം നശിക്കാനുള്ള കാരണം എന്ന സിദ്ധാന്തം മുന്നോട്ട് വച്ചു. ഇവർക്കും മുന്നേ ഹൈഡ്രോളജിസ്റ്റായ എം.ആർ. സാഹ്നിയും ഇതേ കാഴ്ചപ്പാട് പ്രകടിപ്പിച്ചിരുന്നു.[അവലംബം ആവശ്യമാണ്]. സിന്ധു നദി എല്ലാ വേനൽക്കാലത്തും പ്രളയം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇത് മുൻകൂട്ടിക്കണ്ടാണ് ഹരപ്പയിലെ കെട്ടിട നിർമ്മാണം. അതിനാൽ വർഷം തോറും കവിഞ്ഞൊഴുകുന്ന സിന്ധു നദി ഹരപ്പൻ സംസ്കാരാന്തകയായിരിക്കാൻ വഴിയില്ല എന്നാണ് മിക്ക ചരിത്രകാരന്മാരും കരുതുന്നത്.[അവലംബം ആവശ്യമാണ്]
എന്നാൽ റേക്സ്-ഡേയ്‌ല്സ് സിദ്ധാന്തം മറ്റൊന്നായിരുന്നു. അതിൻപ്രകാരം ക്രി.വ. 1500 നോടടുത്ത് സിന്ധുനദിയിൽ ശക്തമായ ഒരു ഭൂകമ്പമുണ്ടായെന്നും അതുമൂലം ഒഴുക്കു തടസ്സപ്പെട്ട നദീജലം മൊഹെൻജോ-ദരോവിലേക്ക് ഇരച്ചു കയറി അവരെ നിശ്ശേഷം തുടച്ചു നീക്കി. ഇതിനെ ലേക്ക് തിയറി എന്നാണ് വിശേഷിപ്പിക്കുന്നത്.[അവലംബം ആവശ്യമാണ്] പ്രൊഫ. സാഹ്നി സിദ്ധാന്തിച്ചത് പ്രകൃത്യാ ഉണ്ടായിരുന്ന അണക്കെട്ടുകൾ പൊട്ടിയാണ് വെള്ളപ്പൊക്കം ഉണ്ടായത് എന്നായിരുന്നു. അത് ഡാം തിയറി എന്നാണറിയപ്പെട്ടത്.[അവലംബം ആവശ്യമാണ്]
എന്നാൽ ഇത് മൊഹെൻജൊദാരോവിന്റെ പതനത്തിനു മാത്രമേ കാരണമാകാൻ തരമുള്ളൂ. സിന്ധു നദിയുടെ ജലത്തിന് എത്തിച്ചേരാൻ കഴിയാത്ത അത്ര അകലമുള്ള അതായത് മൂന്നൂറു മൈലോളം ദൂരെ കിടക്കുന്ന ഹരപ്പയുടെയോ അതുപോലുള്ള ലോഥൽ കലിബഗൻ എന്നീ പ്രദേശങ്ങൾ എങ്ങനെ നശിച്ചു എന്നതിന് ജല സിദ്ധാന്തങ്ങൾക്ക് മതിയായ ഉത്തരം ഇല്ല. ഡെയിൽസിന്റെ തന്നെ അഭിപ്രായത്തിൽ ഹരപ്പയിൽ വെള്ളപ്പൊക്കമുണ്ടായതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. മറിച്ച അവ ക്ഷണത്തിൽ ഒഴിഞ്ഞുപോയതു പോലെ തോന്നുകയും ചെയ്യുന്നു. ഇത് ആക്രമണ സിദ്ധാന്തവുമായി യോജിക്കുന്നതാണ്.
[തിരുത്തുക] പ്രളയകാരണം ആര്യന്മാർ?
മൊഹെൻജദരോവിൽ പ്രളയം നാശം വരുത്തിയെന്ന് മിക്ക ഗവേഷകരും വിശ്വസിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ ഇതിന് കാരണമായിരിക്കുക ആര്യന്മാരാണ് എന്ന് ചില ചരിത്രഗവേഷകർ കരുതുന്നു. ഡോ. മാലതി ഷെണ്ഡ്ജേ ഇത്തരക്കാരിൽ ഒരാളാണ്. ഋഗ്വേദത്തിൽ പരാമശിക്കുന്ന ചില ഭാഗങ്ങൾ അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നു. അതിൽ ഇന്ദ്രൻ സപ്തനദികളിലേയും ജലം സംഭരിച്ചിരുന്ന പർവ്വതം തകർത്ത് ഈ വെള്ളം ഒഴുക്കുവിട്ടിരുന്നതായി പറയുന്നുണ്ട്. തടഞ്ഞു നിർത്തിയ വെള്ളം തുറന്നുവിട്ട് അസുരനെ കൊല്ലുകയാണവിടെ ചെയ്തിരിക്കുന്നത്.[അവലംബം ആവശ്യമാണ്]
ഋഗ്വേദത്തിൽ ഇന്ദ്രൻ അണക്കെട്ടിൽ വജ്രായുധമുപയോഗിച്ച് വിള്ളലുണ്ടാക്കിയെന്നും അത് പിന്നീട് കോട്ടകളിലേക്കും പുരകളിലേക്കും ഒഴുക്കി പ്രളയം സൃഷ്ടിച്ചതായും പറയുന്നുണ്ട്. അണകൾക്ക് കാവൽ നിന്നിരുന്ന വൃതന്മാരെ പറ്റിയും അവരെ കൊന്നൊടുക്കിയതിനെ പറ്റിയും അതിൽ പരാമർശം ഉണ്ട്.
ഇതിനുശേഷം ഉരുത്തിരിഞ്ഞ ഹരപ്പൻ ശ്മശാന സംസ്കാരത്തെപ്പറ്റി നിരവധി തെളിവുകൾ കിട്ടിയിട്ടുണ്ട്. സ്വാറ്റ് താഴ്വരയിൽ നിന്നും ലഭിച്ച തെളിവുകൾ ആധാരമാക്കിയാൽ അവർ കൃഷിയും കാലിവളർത്തലുമായി കഴിഞ്ഞുകൂടുകയും പഴയ തരം ആർഭാടങ്ങൾ ഇല്ലാത്ത ജീവിതം നയിച്ചു എന്നു കരുതണം. പാത്രങ്ങൾക്ക് മുൻപത്തെ പോലെ ചിത്രപ്പണികളും മിനുക്കവും കാണുന്നില്ല. മറിച്ച് ചാരനിറം പൂശിയതും വൈദിക സമൂഹത്തിൻറേതെന്നു വിശ്വസിക്കുന്ന തരം പാത്രങ്ങളോടൊത്തും ആണ് കാണപ്പെടുന്നത്. ഇത് രണ്ടു സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെയാണ് സൂചിപ്പിക്കുന്നത്.[അവലംബം ആവശ്യമാണ്]
ആര്യന്മാർ സംസ്കാരത്തിൽ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത ഇടയ ജാതിക്കാരായിരുന്നു അവർക്ക് എതിരിടേണ്ടി വന്നിരിക്കാവുന്ന ഹരപ്പന്മാർ നഗരവാസികളും നനാരാജ്യങ്ങളുമായി വ്യവസായം ചെയ്തിരുന്നവരുമായിരുന്നു. സംസ്കാര സമ്പന്നരും വലിയ ദുർഗ്ഗങ്ങൾ കെട്ടി തങ്ങളുടെ രാജ്യം സംരക്ഷിച്ചിരുന്നവരുമായിരുന്നു. ആര്യന്മാർ ബലവാന്മാരും അശ്വാരൂഢരും ബുദ്ധി കൂടിയവരുമായിരുന്നതിനാൽ[അവലംബം ആവശ്യമാണ്] അവർക്ക് സൈന്ധവരെ കീഴടക്കാൻ കഴിഞ്ഞിരിക്കണം. എന്നാൽ നിർമ്മാണ വൈദഗ്ദ്യവും ചാതുരിയും ഇല്ലാത്ത അവർക്ക് ഹരപ്പൻ സംസ്കാരത്തിനടുത്തുപോലും എത്താൻ കഴിഞ്ഞില്ല. സെമറ്ററി ഹരപ്പൻ (ഹരപ്പൻ ശ്മശാന) സംസ്കാരം അതാണ് കാണിക്കുന്നത്. വേദവിവരണങ്ങളുമായി യോജിക്കുന്ന സമീപനമാണ് വസ്തുതയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് എങ്കിലും പൂർണ്ണവിവരം ഇന്നും അജ്ഞാതമായി തുടരുന്നു.
[തിരുത്തുക] സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് പ്രമുഖർ
ജോൺ മാർഷൽ[46]
| “ | സിന്ധു നദീസംസ്കാരത്തിന്റെ ഒരു പ്രധാന പ്രത്യേകത, അന്നത്തെ ജനങ്ങളുടെ കലാപരമായ കഴിവും മേന്മയമാണ്. അവിടെ നിന്നു കണ്ടെടുത്ത വിഗ്രഹങ്ങൾ ഈ സത്യം വിളിച്ചു പറയുന്നു. ഗ്രീസിലെ ശാസ്ത്രീയ കലായുഗം വരെയും ഇത്തരം പൂർണ്ണതയെത്തിയ കൊത്തുപണികൾ ഒരു ജനതയും വശത്താക്കിയിരുന്നില്ല. | ” |
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ഇന്നത്തെ മോഹെഞ്ചെ-ദരോ വിനെ കുറിച്ചുള്ള വെബ്
- സിന്ധു നദി തട സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ
- മൊഹഞ്ചൊ-ദരോയിൽ നിന്ന് കിട്ടിയ നൃത്തം ചെയ്യുന്ന പെൺകുട്ടി എന്ന ശില്പത്തെക്കുറിച്ച്
- ഗ്ലോബൽ ഹെരിറ്റേജ് എന്ന ഗുജറാത്ത് സർക്കാരിന്റെ വെബ് സൈറ്റ്
- ലിപികൾ വായിച്ചു എന്ന കപട വാർത്തക്ക് പിന്നിൽ
[തിരുത്തുക] കുറിപ്പുകൾ
- ൧ ^ ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്നു
- ൨ ^ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള ആദ്യത്തെ ഖനനഗവേഷണങ്ഗ്നൾ ഹരപ്പ്യിലാണ് തുടങ്ങിയത്. അങ്ങനെ ഹരപ്പാ ആ സംസ്കാരത്തിന്റെ മാതൃകാ സ്ഥാനം ആയി. മാതൃകാ സ്ഥാനത്തിന്റെ പേരുപയോഗിച്ച് ആ സംസ്കാരങ്ഗ്നളെ വിവരിക്കുന്നത് പുരാതത്വജ്ഞരുടെ രീതിയാണ്. അതിനാലാണ് സിന്ധുനദീതട സംസ്കാരത്തിനു ഹരപ്പൻ സംസ്കാരം എന്നും വിളിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ "Can the Vedic people be identified archaeologically?". Indologica Taurinesia, Vol XXXI, 2005, Torino (Italy). pp. 173 to 192. http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn.
- ↑ "Can the Vedic people be identified archaeologically?". Indologica Taurinesia, Vol XXXI, 2005, Torino (Italy). pp. 173 to 192. http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn. "o wrap up the history of the Sarasvati. From the above discussion it is clear that: 1) the now-dry Ghaggar on whose bank stands the site of Kalibangan is none other than the Sarasvati of the Rigveda; 2) it originated in the Himalayas and flowed ah the way down to the sea; 3) it dried up because of a tectonic upheaval in the Himalayan region which threw up a barrier known as the Bata-Markanda Divide, with the result that the path of the Sarasvatí was blocked and its water got diverted to the Yamuná via the Yamuna Tear; and 4) this drying up of the Sarasvati led to the abandonment of the Mature Harappan settlement at Kalibangan — an event that took place around 2000 BCE, as testified to by the radiocarbon dates."
- ↑ McIntosh 2001:24
- ↑ Ratnagar, Shereen. 2006. Trading Encounters: From the Euphrates to the Indus in the Bronze Age. Oxford University Press, India. 428 pages. ISBN 0-19-568088-X.
- ↑ http://vishalagarwal.voiceofdharma.org/articles/indhistory/thapar.htm
- ↑ ഇൻഡസ് വാലി. പിഡിഎഫ്. കൊള്ളാബൊറേറ്റീവ് ലേർണിങ്ങിലൂടെ
- ↑ Masson, Charles (1842). "Chapter 2: Haripah". Narrative of Various Journeys in Balochistan, Afghanistan and the Panjab; including a residence in those countries from 1826 to 1838. London: Richard Bentley. താളുകൾ. 472. http://www.harappa.com/har/masson310.html. "A long march preceded our arrival at Haripah, through jangal of the closest description.... When I joined the camp I found it in front of the village and ruinous brick castle. Behind us was a large circular mound, or eminence, and to the west was an irregular rocky height, crowned with the remains of buildings, in fragments of walls, with niches, after the eastern manner.... Tradition affirms the existence here of a city, so considerable that it extended to Chicha Watni, thirteen cosses distant, and that it was destroyed by a particular visitation of Providence, brought down by the lust and crimes of the sovereign." Note that the coss, a measure of distance used from Vedic period to Mughal times, is approximately 2 miles (3.2 km).
- ↑ എം.എസ്. വത്സ് 1940, Excavations at Harappa, Vol. II, Calcutta
- ↑ Davreau, Robert (1976). "Indus Valley". In Reader's Digest. World's Last Mysteries.
- ↑ Cunningham, A., 1875. Archaeological Survey of India, Report for the Year 1872-73, 5: 105-8 and pl. 32-3. Calcutta: Archaeological Survey of India.
- ↑ http://www.geocities.com/ifihhome/bookreviews/sarasvatiflowsonrv.html
- ↑ "ഹരപ്പൻ കാലഘട്ടത്തിലെ 73 ശവകുടീരങ്ങൾ കണ്ടെത്തി- കെ.കെ. സുബൈർ" (മലയാളം ഭാഷയിൽ). മാതൃഭൂമി. 06-03-2009.
- ↑ 13.0 13.1 13.2 13.3 13.4 13.5 13.6 13.7 ഥാപ്പർ, റോമിള (2002). Early India From the Origins to AD1300. ന്യൂഡൽഹി: പെൻഗ്വിൻ ബുക്സ്. ISBN 0-14-302989-4.
- ↑ http://countrystudies.us/india/4.htm
- ↑ http://asnic.utexas.edu/asnic/subject/peoplesandlanguages.html
- ↑ എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
- ↑ 17.0 17.1 17.2 17.3 ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4.
- ↑ 18.0 18.1 18.2 18.3 18.4 18.5 18.6 18.7 18.8 18.9 എം.ആർ., രാഘവവാരിയർ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്.
- ↑ The Indira Gandhi National Centre for the Arts
- ↑ [http://www.ancientindia.co.uk/time/explore/exp_set.html ആൻഷ്യൻറ് ഇന്ത്യ.കോ.യുകെയിൽ സിന്ധു നദി തട സംസ്കാരത്തെക്കുറിച്ചുള്ള വെബ് പേജ്
- ↑ സിന്ധു നദി തട ലിപികളെകുറിച്ചുള്ള വെബ് പേജ്
- ↑ http://archaeology.about.com/cs/indusvalley/a/mehluha.htm
- ↑ എം.ആർ., രാഘവവാരിയർ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്.
- ↑ http://www.geocities.com/olmec982000/Indus.html
- ↑ "Five cases of Dubious writing in Indus Inscriptions". ഹാർവാർഡ് റൌണ്ട് ടേബിൾ ഒൺ ഇൻഡോളജി. 10. http://www.safarmer.com/indusnotes.pdf, ശേഖരിച്ചത്: 28 2007.
- ↑ "Epigraphs-Corpus Indus script inscriptions with images and collated text readings.". http://www.scribd.com/doc/2250683/Epigraphs.
- ↑ Cunningham, A., 1875. Archaeological Survey of India, Report for the Year 1872-73, 5: 105-8 and pl. 32-3. Calcutta: Archaeological Survey of India.
- ↑ Reading the Script as Egyptian Hieroglyphics; Bedrich Hrozny, 1939
- ↑ 29.0 29.1 29.2 29.3 29.4 ഫലകം:Cite book last=എൻ.എം.
- ↑ എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
- ↑ Indus Script among Dravidian Speakers, Coimbatore: Rukmani Offset Press (1995); see also Mahadevan (2002) and M. Witzel in: Archaeological Fantasies: How Pseudoarchaeology Misrepresents the Past and Misleads the Public, Routledge (2006), p. 220.
- ↑ see Koenraad Elst, Remarks in expectation of a decipherment of the Indus script
- ↑ review: Karel Werner, Bulletin of the School of Oriental and African Studies, University of London (1999); zeenews.com article
- ↑ review: "Horseplay in Harappa" by Witzel and Farmer
- ↑ Parpola, op. cit., p. 168. Also see T. Burrow, The Sanskrit Language (London: Faber & Faber, 1973), p. 386. പ്രതിപാദിച്ചിരിക്കുന്നത് Dr. Tariq Rahman, Fulbright Visiting Fellow PEOPLES AND LANGUAGES IN PRE-ISLAMIC INDUS VALLEY , http://asnic.utexas.edu/asnic/subject/peoplesandlanguages.html
- ↑ Asko Parpola, Deciphering the Indus Script, Cambridge: Cambridge University Press
- ↑ http://asnic.utexas.edu/asnic/subject/peoplesandlanguages.html
- ↑ എം.ആർ., രാഘവവാരിയർ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്.
- ↑ ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4.
- ↑ "Legacy of the Indus Cities in Modern Pakistan and India" (ഇംഗ്ലീഷ് ഭാഷയിൽ). ഹരപ്പ.കോം. http://www.harappa.com/indus/indus8.html, ശേഖരിച്ചത്: 20 2009.
- ↑ Bridget alchin , Reymond alchin, Birth or Indian Civilization, pEnguin books
- ↑ A.L. Basham, A wonder that was India. Rupa & Co.
- ↑ ഋഗ്വേദം 6-27.5
- ↑ ഋഗ്വേദം 76-5.3
- ↑ John marshal : mohenjodaro and the Indus civilization
- ↑ കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ.
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്