മഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Axe

മരം വെട്ടാനും വിറകു കീറാനും ഉപയോഗിക്കുന്ന പണിയായുധമാണ്‌ മഴു. മലബാറില്‍ ചില സ്ഥലങ്ങളില്‍ 'ഴ' എന്നത് ലോപിച്ച് മൌ എന്നാണ്‌ ഉച്ചരിക്കുന്നത്.

[തിരുത്തുക] അങ്കമഴു

പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധമാണ് അങ്കമഴു. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ലണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്. [1]

[തിരുത്തുക] അവലംബം


"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം