കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാണ്ടാമൃഗം
Temporal range: Eocene–Recent
ടാൻസാനിയയിലെ Black Rhinoceros
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
Infraclass: Eutheria
നിര: Perissodactyla
ഉപനിര: Ceratomorpha
കുടുംബം: Rhinocerotidae
Gray, 1820
Extant Genera

Ceratotherium
Dicerorhinus
Diceros
Rhinoceros
Extinct genera, see text

ഒറ്റക്കുളമ്പുള്ള ഒരു സസ്തനിയാണ് കാണ്ടാമൃഗം(ഇംഗ്ലീഷ്:Rhino, Rhinoceros). കാണ്ടാമൃഗങ്ങളെയെല്ലാം തന്നെ റൈനൊസിറോറ്റിഡെ(Rhinocerotidae) എന്ന കുടുംബത്തിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഈ കുടുംബത്തിൽ അഞ്ച് ഉപജാതികളുണ്ട് ഇതിൽ രണ്ടെണ്ണം ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലും കാണപ്പെടുന്നു.

വളരെ വലിപ്പമുള്ള ശരീരമാണ് ഈ ജീവികളുടെ സവിശേഷത. സാധാരണയായി കാണ്ടാമൃഗങ്ങളുടെ ശരീരഭാരം ഒരു ടണ്ണിലും കൂടുതലാണ്. സംരക്ഷിത കവചം പോലെ പ്രവർത്തിക്കുന്ന കട്ടിയുള്ള ത്വക്ക്(1.5 സെ.മി. മുതൽ 5 സെ.മി) സസ്യഭോജികളായ ഇവയുടെ ശരീരത്തെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ തലച്ചോറിന് വലിപ്പം കുറവാണ്(400-600ഗ്രാം). എന്നാൽ കൊമ്പ് താരതമ്യേനെ വലിപ്പമുള്ളതുമാണ്. സസ്യാഹാരികളായ ഇവ ഇലകളാണ് കൂടുതലായും ആഹാരമാക്കുന്നത്. നാരുകളടങ്ങിയ ആഹാരം നല്ല രീതിയിൽ ദഹിപ്പിക്കാൻ പര്യാപ്തമാണ് ഇവയുടെ ദഹനേന്ദ്രിയ വ്യൂഹം. ആഫ്രിക്കയിൽ കാണപ്പെടുന്ന കാണ്ടാമൃഗങ്ങൾക്ക് മുന്നിരപ്പല്ലുകൾ കാണപ്പെടാറില്ല. കടവായിലെ ബലമുള്ള പല്ലുകളുടെ സഹായത്തോടെയാണ് ഇവ ആഹാരം ചവച്ചരയ്ക്കുന്നത്.[1]

കാണ്ടാമൃഗങ്ങളുടെ കൊമ്പിനു വേണ്ടി മനുഷ്യർ ഇവയെ ധാരാളമായി കൊന്നൊടുക്കിയിട്ടുണ്ട്, ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലും മറ്റും അടങ്ങിയിട്ടുള്ള കരാട്ടിൻ എന്ന മാംസ്യം കൊണ്ടാണ് ഈ കൊമ്പ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.[2] ആഫ്രിക്കയിൽ കാണപ്പെടുന്ന കാണ്ടാമൃഗങ്ങൾക്കും സുമാത്രൻ കാണ്ടമൃഗങ്ങൾക്കും ഇത്തരം രണ്ട് കൊമ്പുകളുണ്ട്, എന്നാൽ ഇന്ത്യൻ കാണ്ടാമൃഗങ്ങൾക്കും ജാവൻ കാണ്ടാമൃഗങ്ങൾക്കും ഒരു കൊമ്പെയുള്ളു. നല്ല ഘ്രാണശക്തിയും ശ്രവണശക്തിയുമുള്ള കാണ്ടാമൃഗങ്ങൾക്ക് കാഴ്ചശക്തി കുറവാണ്. കാണ്ടാമൃഗത്തിന്റെ ശരാശരി ആയുസ്സ് 60 വയസ്സിനുമുകളിലാണ്.

കാണ്ടാമൃഗങ്ങളിൽ മൂന്ന് ഇനങ്ങളെ ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] വർഗ്ഗീകരണം

ഇംഗ്ലീഷിൽ കാണ്ടാമൃഗത്തിനെ റൈനോസെറസ്(Rhinoceros) എന്നാണ് വിളിക്കുന്നത്. ലാറ്റിൻ പദമായ ῥῑνόκερως എന്നതിൽ നിന്നുമാണ് റൈനോസെറസ് എന്ന വാക്കിന്റെ ഉല്പത്തി. ῥῑνόκερως എന്നത് മൂക്കിന്റെ ലാറ്റിൻ വാക്കായ ῥῑνο-, ῥίς (റൈനോ-, റിസ്),യും കൊമ്പ് എന്നർത്ഥം വരുന്ന κέρας (കെരസ്) ചേർന്നുള്ളതാണ്. കാണ്ടാമൃഗങ്ങളുടെ കൂട്ടത്തിനെ ഇംഗ്ലീഷിൽ ക്രാഷ്(crash) എന്നും ഹെർഡ്(herd) എന്നുമാണ് വിളിക്കുന്നത്.[3]

ജീവിച്ചിരിക്കുന്ന അഞ്ച് സ്പീഷിസുകളേയും മൂന്നായിട്ടാണ് വർഗ്ഗീകരിച്ചിട്ടുള്ളത്. ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ആഫ്രിക്കൻ സ്പീഷിസുകളായ വെള്ളക്കാണ്ടാമൃഗവും കറുത്തകാണ്ടാമൃഗവും അവയുടെ പൂർവ്വികരിൽ നിന്നും പിരിഞ്ഞത്. വെള്ളക്കാണ്ടാമൃഗവും കറുത്തകാണ്ടാമൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ വായുടെ ആകൃതിയിലാണ്. വെള്ളക്കാണ്ടാമൃഗങ്ങൾക്ക് പുല്ലുമേയാൻ സൗകര്യമുള്ള രീതിയിലുള്ള വിസ്തൃതവും പരന്നതുമായ ചുണ്ടുകളാണുള്ളത് എന്നാൽ ഇലകൾ ഭക്ഷിക്കാൻ സൗകര്യമുള്ള രീതിയിലുള്ള നീണ്ടുകൂർത്ത ചുണ്ടുകളാണ് കറുത്തകാണ്ടാമൃഗങ്ങൾക്കുള്ളത്. വെള്ളക്കാണ്ടാമൃഗങ്ങൾക്ക് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ആ പേര് ലഭിച്ചത്, ആഫ്രിക്കൻ ഭാഷയിൽ wyd എന്നാൽ വീതിയുള്ള എന്നാണർത്ഥം ഇത് വൈത്(wyd) എന്നത് തെറ്റിദ്ധരിച്ച് വൈറ്റ്(White) എന്ന പേരു അവയ്ക്ക് ലഭിച്ചു.[4]

വെള്ളക്കാണ്ടാമൃഗങ്ങളെ വടക്കൻ എന്നും തെക്കൻ എന്നും രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കറുത്തകാണ്ടാമൃഗങ്ങളെ നാല് ഉപവിഭാഗങ്ങളായും, സുമാത്രൻ കാണ്ടാമൃഗങ്ങളേയും, ജാവൻ കാണ്ടാമൃഗങ്ങളേയും മൂന്നായും (ഇവയിൽ ഓരോന്നിന് വംശനാശം നേരിട്ടു) തരം തിരിച്ചിരിക്കുന്നു. ഇൻഡ്യൻ കാണ്ടാമൃഗങ്ങൾക്ക് ഉപവിഭാഗങ്ങളില്ല.

റൈനോസെറോട്ടിനി(Rhinocerotini) സ്പീഷിസുകളിലെ വംശനാശം സംഭവിച്ചിട്ടില്ലാത്ത രണ്ട് ഉപവിഭാഗങ്ങൾ ഇന്ത്യൻ കാണ്ടാമൃഗവും, ജാവൻ കാണ്ടാമൃഗവുമാണ്. ഏകദേശം പത്ത് ദശലക്ഷം വർഷങ്ങൾക്കുമുമ്പാണിവ അവയുടെ പൂർവ്വികരിൽ നിന്നും വേർപിരിഞ്ഞത്. ഡൈസെറോറിണിനീ(Dicerorhinini) സ്പീഷിസിലെ വംശനാശം സംഭവിച്ചിട്ടില്ലാത്ത ഏക ഉപവിഭാഗം സുമാത്രൻ കാണ്ടാമൃഗങ്ങളാണ്. ഏകദേശം 20 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണിവയ്ക്ക് പരിണാമം സംഭവിച്ചത്.[5] വടക്കൻ യൂറോപ്പിലും ഏഷ്യയിലും കണ്ടിരുന്ന വംശനാശം സംഭവിച്ച വൂളി കാണ്ടാമൃഗങ്ങളും(Woolly Rhinoceros) ഈ ഗണത്തിൽപ്പെട്ടവയായിരുന്നു.

വെള്ളക്കാണ്ടാമൃഗത്തിൻടെയും കറുത്ത കാണ്ടാമൃഗത്തിന്റേയും ഒരു സങ്കരയിനത്തെ 1977-ൽ ചെക്ക് റിപ്പബ്ലിക്കിലെ മൃഗശാലയിൽ വച്ച് സൃഷ്ടിച്ചിരുന്നു.[6] കറുത്തകാണ്ടാമൃഗത്തിനൊഴികെ ഈ സ്പീഷിസിലെ മറ്റെല്ലാ കാണ്ടാമൃഗങ്ങൾക്കും അവയുടെ ക്രോമസോമിൽ 82 കോശങ്ങളുണ്ട് കറുത്തവയ്ക്ക് 84 എണ്ണമാണുള്ളത്. സസ്തനികളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിൽ ഇതു വരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്.

[തിരുത്തുക] വെള്ളക്കാണ്ടാമൃഗം

പ്രധാന ലേഖനം: വെള്ളക്കാണ്ടാമൃഗം
യഥാർഥത്തിൽ വെള്ളക്കാണ്ടാമൃഗങ്ങളുടെ നിറം ചാരനിറമാണ്, ഒരു തെറ്റായ തർജ്ജിമമൂലമാണിവയ്ക്ക് വെള്ളക്കാണ്ടാമൃഗം എന്ന പേരു ലഭിച്ചത്.

[തിരുത്തുക] അവലംബം

  1. Owen-Smith, Norman (1984). Macdonald, D.. ed. The Encyclopedia of Mammals. New York: Facts on File. താളുകൾ. 490–495. ISBN 0-87196-871-1. 
  2. "What is a rhinoceros horn made of?". Yesmag.bc.ca. 2003-10-09. http://www.yesmag.bc.ca/Questions/rhino.html, ശേഖരിച്ചത്: 2010-09-23. 
  3. "San Diego Zoo". San Diego Zoo. http://www.sandiegozoo.org/animalbytes/t-rhinoceros.html, ശേഖരിച്ചത്: 2010-09-23. 
  4. Rookmaaker, Kees (2003). "Why the name of the white rhinoceros is not appropriate". Pachyderm 34: 88–93. 
  5. Rabinowitz, Alan (June 1995) "Helping a Species Go Extinct: The<33 six. Sumatran Rhino in Borneo" Conservation Biology 9(3): pp. 482-488
  6. Robinson, Terry J.; V. Trifonov, I. Espie, E.H. Harley (01 2005). "Interspecific hybridization in rhinoceroses: Confirmation of a Black × White rhinoceros hybrid by karyotype, fluorescence in situ hybridization (FISH) and microsatellite analysis". Conservation Genetics 6 (1): 141–145. doi:10.1007/s10592-004-7750-9. http://www.springerlink.com/openurl.asp?genre=article&doi=10.1007/s10592-004-7750-9. 

[തിരുത്തുക] ഗ്രന്ഥസൂചി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാണ്ടാമൃഗം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=കാണ്ടാമൃഗം&oldid=1197268" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ