റെയ്ക്യവിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റെയിക്യാവിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെയ്ക്യവിക്
നഗരം
റെയ്ക്യവിക് പതാക
Flag
റെയ്ക്യവിക് ഔദ്യോഗിക ചിഹ്നം
Coat of arms
റെയ്ക്യവിക് is located in Iceland
റെയ്ക്യവിക്
റെയ്ക്യവിക്
ഐസ്‌ലാന്റിനുള്ളിലെ സ്ഥാനം.
Coordinates: 64°08′N 21°56′W / 64.133°N 21.933°W / 64.133; -21.933
രാജ്യം  ഐസ്‌ലാന്റ്
ഭാഗങ്ങൾ റെയ്ക്യവിക് നോർത്ത്
റെയ്ക്യവിക് സൗത്ത്
Government
 • മേയർ ജോൺ ഗ്നാർ
Area
 • നഗരം 274.5 കി.മീ.2(106 ച മൈ)
 • Metro 777 കി.മീ.2(300 ച മൈ)
Population (2011)
 • നഗരം 119
 • Density 436.5/കി.മീ.2(1/ച മൈ)
 • Metro 202
 • Metro density 259.4/കി.മീ.2(672/ച മൈ)
Time zone GMT (UTC+0)
Website http://www.rvk.is/
പോസ്റ്റൽ കോഡ്: 101-155

ലോകത്തിന്റെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരമാണ് ഐസ്‌ലാന്റിന്റെ തലസ്ഥാനമായ റെയ്ക്യവിക്.[1][2] ജനസംഖ്യ 1.19 ലക്ഷം. രാജ്യത്തെ മൂന്നിലൊന്നിലധികം ജനങ്ങൾ തലസ്ഥാനത്ത് പാർക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനനഗരങ്ങളിൽ ഒന്നുകൂടിയാണിത്.

പേര് വന്നവഴി[തിരുത്തുക]

ആദ്യകാല കുടിയേറ്റ നേതാവ് ഇൻഗോൽഫർ ആർനസൻ 874-ൽ ഇവിടെയെത്തി താവളമുറപ്പിച്ചു. ഉഷ്ണജല ഉറവകളിൽ നിന്ന് സദാ വമിച്ചുകൊണ്ടിരിക്കുന്ന നീരാവി കണ്ട് അദ്ദേഹം നോർഡ് ഭാഷയിൽ "പുകയുടെ തീരം" എന്നർത്ഥമുള്ള റെയ്ക്യവിക് എന്ന് ഈ ദേശത്തിന് പേരിട്ടു.[3]

സംസ്കാരം[തിരുത്തുക]

കുപ്രസിദ്ധമായ കാബറെ ബാറുകളുടേയും സംഗീതനിശകളുടേയും നഗരമാണിത്. ഭക്ഷണകാര്യത്തിലും മറ്റു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം. ചെമ്മരിയാടിന്റെ തല കൊണ്ടുണ്ടാക്കിയ സാൻഡ്‌വിച്ച്, ചീഞ്ഞ സ്രാവിൻ കറി മുതൽ വൃഷ്ണ അച്ചാർ വരെ റെസ്റ്റോറന്റുകളിൽ സാധാരണം. ഇവ രുചിച്ചുനോക്കാനെത്തുന്ന സഞ്ചാരികൾ ധാരാളം. പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാത്തവർക്ക് ഇവിടുത്തെ ഭക്ഷണം പേടിസ്വപ്നം തന്നെ.[3]

ടൂറിസം[തിരുത്തുക]

ഹാൾഗ്രിംസ്‌കിർകിയ എന്ന പള്ളിയുടെ 75 മീറ്റർ ഉയരമുള്ള ഗോപുരമാണ് റെയിക്യാവികിന്റെ ടൂറിസം മുദ്രകളിലൊന്ന്. തിമിംഗില നിരീക്ഷണം, ഉഷ്ണജലതടാകത്തിലെ കുളി, ബ്ലൂ ലഗൂൺ എന്ന ദ്വീപിലേക്കുള്ള സഞ്ചാരം എന്നിവയാണ് പ്രധാന വിനോദ സഞ്ചാര പ്രവർത്തനങ്ങൾ. സുവർണവൃത്തം എന്നറിയപ്പെടുന്ന ടൂറിസ്റ്റ്മേഖല പ്രസിദ്ധമാണ്.[3]

ഹവിറ്റ നദി മഴവില്ലിന്റെ ആകൃതിയിൽ ഒരുക്കുന്ന ഇരട്ടവെള്ളച്ചാട്ടം കാണാൻ കഴിയുന്ന ഗുൽഫോസ്, ലോകത്തിലെ ആദ്യ പാർലമെന്റ് (അൽതിങ്) സമ്മേളനം കൂടിയ തിങ്മെല്ലിർ ദേശീയ ഉദ്യാനപരിസരം, ഗ്രേറ്റ് ഗീസർ എന്ന ഉഷ്ണജല പ്രവാഹം (ഇതിൽ നിന്നാണ് വെള്ളം ചൂടാക്കുന്ന ഉപകരണങ്ങൾക്ക് ഗീസർ എന്നു പേര് വന്നത്) എന്നിവയടങ്ങിയ ടൂറിസം മേഖലയാണ് സുവർണവൃത്തം.[3]

ചിത്രശാല[തിരുത്തുക]

ജില്ലകൾ[തിരുത്തുക]

റെയിക്യാവികിനെ 10 ജില്ലകളായി തിരിച്ചിരിക്കുന്നു.

Mosfellsbær
Seltjarnarnes
Vesturbær
Miðborg
Hlíðar
Háaleiti og Bústaðir
Laugardalur
Grafarvogur
Árbær
Breiðholt
Grafarholt og Úlfarsárdalur
Kópavogur
 1. Vesturbær
 2. Miðborg (നഗര മദ്ധ്യം)
 3. Hlíðar
 4. Laugardalur
 5. Háaleiti og Bústaðir
 6. Breiðholt
 7. Árbær
 8. Grafarvogur
 9. Kjalarnes
 10. Grafarholt og Úlfarsárdalur

അവലംബം[തിരുത്തുക]

 1. പബ്ലിക്കേഷൻസ്, മാതൃഭൂമി (2013). മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. ഐ.എസ്.ബി.എൻ. 9788182652590. 
 2. "ലോകത്തിന്റെ വടക്കേയറ്റത്തുള്ള നഗരങ്ങൾ". geography.about.com. ശേഖരിച്ചത് 2013 ജൂലൈ 21. 
 3. 3.0 3.1 3.2 3.3 ലോക രാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. ഏപ്രിൽ 2007. ഐ.എസ്.ബി.എൻ. 81-264-1465-0.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=റെയ്ക്യവിക്&oldid=2285578" എന്ന താളിൽനിന്നു ശേഖരിച്ചത്