സംവാദം:റെയ്ക്യവിക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ. Razimantv,
റെയിക്ജാവിക് എന്ന പേര് മാറ്റി റെയിക്യാവിക് എന്നാക്കിയിരിക്കുന്നു. റെയിക്യാവിക് എന്നാണെന്നതിനുള്ള എന്തെങ്കിലും അവലംബം ഉണ്ടൊ?--സലീഷ് 18:38, 13 സെപ്റ്റംബർ 2012 (UTC)

താൾ മാറ്റുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ ഉച്ചാരണമനുസരിച്ചാണ് മാറ്റിയത് എന്ന് രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. File:Reykjavík.ogg നോക്കുക. ഐസ്ലാൻഡിക് ഭാഷയിൽ j 'യ' എന്നാണുച്ചരിക്കുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജർമ്മൻ പോലുള്ള ഭാഷകളിലും അങ്ങനെയാണ് -- റസിമാൻ ടി വി 18:42, 13 സെപ്റ്റംബർ 2012 (UTC)[മറുപടി]
സാധാരണഗതിയിൽ മലയാളത്തിൽ ഞാൻ വയിച്ചിട്ടുള്ള പുസ്തകങ്ങളിലും മറ്റും റെയിക് ജാവിക് എന്നാണ് കണ്ടു വരുന്നത്. ഒരിടത്തും റെയിക്യാവിക് എന്നു കണ്ടിട്ടില്ല. ഡി.സി. ബുക്ക്സ് U.N.O. യുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച ലോകരാഷ്ട്രങ്ങൽ എന്ന പുസ്തകത്തിലും റെയിക് ജാവിക് എന്നാണ് കാണിച്ചിരിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്റെ എഡിറ്റർമാരിൽ U.N.O. യിൽ ദീർഘകാലം സേവനം ചെയ്ത ശ്രീ ശശി തരൂറും ഉൾപ്പെടുന്നു.

--സലീഷ് 18:59, 13 സെപ്റ്റംബർ 2012 (UTC)

അത് ഇംഗ്ലീഷിൽ പേരെഴുതിയത് കണ്ട് അതുപോലെ മലയാളീകരിച്ചപ്പോഴുള്ള തെറ്റാകണം സലീഷ്. മലയാളത്തിൽ സ്ഥലങ്ങളുടെയും ആളുകളുടെയുമൊക്കെ പേരുകളെഴുതുന്ന അധികമാരും ഉച്ചാരണത്തിലെ ശുദ്ധി നോക്കാറില്ല. നെറ്റിൽ സർച്ച് ചെയ്ത എല്ലായിടത്തും റെയിക്യാവിക് എന്ന രീതിയിൽ തന്നെയാണ് ഉച്ചാരണം. റെയ്ക്യാവിക് എന്നും ആകാം, പക്ഷെ "ജ" എന്ന സാധനം എവിടെയും വരുന്നില്ല. ഡിക്ഷ്ണറികളിലേതിലെങ്കിലും ഉച്ചാരണത്തിൽ ജ വരുന്നത് കണ്ടിട്ടുണ്ടോ? -- റസിമാൻ ടി വി
"https://ml.wikipedia.org/w/index.php?title=സംവാദം:റെയ്ക്യവിക്&oldid=4025118" എന്ന താളിൽനിന്ന് ശേഖരിച്ചത്