Jump to content

പോർട്ടുലാക്കേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോർട്ടുലാക്കേസീ
Portulaca amilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Portulacaceae

സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പോർട്ടുലാക്കേസീ (Portulacaceae). കുറ്റിച്ചെടികളും ചെടികളുമടങ്ങുന്ന ഈ സസ്യകുടുംബത്തിൽ 20 ജീനസ്സുകളിലായി ഏകദേശം 500 സ്പീഷിസുകളുൾപ്പെടുന്നു. ലോകമെമ്പാടും കാണപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ കൂടുതൽ കാണുന്നത് ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്. പോർട്ടുലാക്കേസീ കുടുംബത്തിന് കാര്യോഫില്ലേസീ സസ്യകുടുംബവുമായി ഏറെ സാമ്യമുണ്ട്. കൊഴുപ്പ, സാമ്പാർ ചീര തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.

സവിശേഷതകൾ

[തിരുത്തുക]

ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലാംശം കൂടുതലുള്ള മൃദുവായ കുറ്റിച്ചെടികളോ ചെടികളോ ആണ്. നീരോടുകൂടി മാംസളമായ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതും നാരുപോലെയുള്ള ഉപപർണ്ണങ്ങളോടു കൂടിയവയുമാണ്.  ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ ഇവയുടെ പൂക്കൾക്ക് വെള്ള, ഇളം റോസ്, മഞ്ഞ എന്നീ നിറങ്ങളാണ്. [2]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Portulacaceae". University of Hawaii-Flowering Plants. University of HawaiI. Retrieved 6 മെയ് 2016. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോർട്ടുലാക്കേസീ&oldid=3798488" എന്ന താളിൽനിന്ന് ശേഖരിച്ചത്