സാമ്പാർ ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പാർ ചീര
Talinum fruticosum
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. fruticosum
Binomial name
Talinum fruticosum
Synonyms

Portulaca fruticosa L.
Portulaca triangularis Jacq.
Talinum crassifolium (Jacq.) Willd.
Talinum triangulare (Jacq.) Willd.[1]

പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. പരിപ്പുചീര, വാട്ടർ ലീഫ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.

വിറ്റാമിൻ 'എ' കൂടുതലടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുമുണ്ട്. [2]

കൃഷിരീതി[തിരുത്തുക]

ചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളം തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാൻ ഏറ്റവും യോജിച്ച സമയം കാലവർഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Talinum fruticosum (L.) Juss". Germplasm Resources Information Network. United States Department of Agriculture. 2003-02-19. ശേഖരിച്ചത് 2010-08-03.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-23.
"https://ml.wikipedia.org/w/index.php?title=സാമ്പാർ_ചീര&oldid=3647083" എന്ന താളിൽനിന്ന് ശേഖരിച്ചത്