പഞ്ചാബി ഹൗസ്
പഞ്ചാബി ഹൗസ് | |
---|---|
സംവിധാനം | റാഫി മെക്കാർട്ടിൻ |
നിർമ്മാണം | ന്യൂ സാഗാ ഫിലിംസ് |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | ന്യൂ സാഗാ ഫിലിംസ് |
വിതരണം | ന്യൂ സാഗാ ഫിലിംസ് |
റിലീസിങ് തീയതി | 1998 സെപ്റ്റംബർ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 മിനിറ്റ് |
1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പഞ്ചാബി ഹൗസ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സാഗാ ഫിലിംസ്. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് പഞ്ചാബി ഹൗസ്. കൊച്ചിൻ ഹനീഫയുടെ കോമഡി വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത് ഒരു മുഴുനീള കോമഡി ചിത്രമാണ്. ബോക്സ് ഓഫീസിൽ വൻവിജയം നേടി.
കഥ
[തിരുത്തുക]ഉണ്ണികൃഷ്ണൻ എന്ന ചെറുപ്പക്കാരന് ധാരാളം കടമുണ്ട്. കടമൊഴിവാക്കാൻ അയാൾ കണ്ട മാർഗ്ഗം തന്റെ പേരിലുള്ള ഇൻഷുറൻസ് തുകയാണ്. അതിനായി അയാൾ ആത്മഹത്യ ചെയ്യുവാനായി കടലിൽ ചാടുന്നു. ഭാഗ്യവശാൽ അയാളെ ഗംഗാധരൻ എന്ന ബോട്ടുടമ രക്ഷപ്പെടുത്തുന്നു. ഗംഗാധരന്റെ സഹായിയാണ് രമണൻ. എന്നാൽ ഇവരുടെ അടുത്ത് ഉണ്ണി ബധിരനും മൂകനുമായ ഒരാളായിട്ടാണ് ഇടപെടുന്നത്. ഗംഗാധരൻ പഞ്ചാബി കുടുംബത്തിൽ നിന്ന് പണം കടമെടുത്താണ് ബോട്ട് വാങ്ങിയത്. അതിനാൽ പണം തിരിച്ച് തരുന്നതു വരെ രമണനേയും ഉണ്ണിയേയും മനീന്ദർ സിങ് അവിടെ ജോലിക്ക് നിർത്തുന്നു. അങ്ങനയിരിക്കെ ഉണ്ണി പൂജ എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും അവർ തമ്മിൽ ഇഷ്ടത്തിലാവുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – ഉണ്ണികൃഷ്ണൻ
- മോഹിനി – പൂജ
- ജോമോൾ – സുജാത
- ലാൽ – സിക്കന്ദർ സിംഗ്
- ജനാർദ്ദനൻ - മന്നിന്ദർ സിംഗ്
- തിലകൻ – കൈമൾ മാഷ്
- എൻ.എഫ്. വർഗ്ഗീസ് – സുജാതയുടെ അച്ഛൻ
- കൊച്ചിൻ ഹനീഫ – ഗംഗാധരൻ
- ഹരിശ്രീ അശോകൻ – രമണൻ
- ഇന്ദ്രൻസ് – ഉത്തമൻ
- നീനാ കുറുപ്പ് – മന്നിന്ദർ സിംഗിന്റെ മകൾ
സംഗീതം
[തിരുത്തുക]ഇതിലെ ഗാനങ്ങൾ എസ്. രമേശൻ നായർ എഴുതി. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് പീറ്റേഴ്സ്.
- ഗാനങ്ങൾ
- എല്ലാം മറക്കാം നിലാവേ – കെ.ജെ. യേശുദാസ്
- എരിയുന്ന കരളിന്റെ – എം.ജി. ശ്രീകുമാർ
- എല്ലാം മറക്കാം നിലാവേ – എം.ജി. ശ്രീകുമാർ, സുജാത
- സോനാരേ സോനാരെ – എം.ജി. ശ്രീകുമാർ
- ഉദിച്ച ചന്ദിരന്റെ – മനോ, എം.ജി. ശ്രീകുമാർ
- ബെല്ലാ ബെല്ലാ ബെല്ലാരേ – സ്വർണ്ണലത, മനോ
അണിയറ പ്രവർത്തകർ
[തിരുത്തുക]ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദക്കുട്ടൻ. ചിത്രസംയോജനം ഹരിഹരപുത്രൻ. ന്യൂ സാഗാ ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പഞ്ചാബി ഹൗസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പഞ്ചാബി ഹൗസ് – മലയാളസംഗീതം.ഇൻഫോ