ഇടശ്ശേരി ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇടശ്ശേരി ഗോവിന്ദൻ നായർ
ഇടശ്ശേരി ഗോവിന്ദൻ നായർ.jpg
ഇടശ്ശേരി ഗോവിന്ദൻ നായർ
ജനനം1906 ഡിസംബർ 23
മരണം1974 ഒക്ടോബർ 16
ദേശീയത ഇന്ത്യ
പ്രശസ്തികവിയും നാടകകൃത്തും

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

ജീവിതരേഖ[തിരുത്തുക]

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം 'ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.[1] കാവിലെപ്പാട്ട്‌ എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി.

1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ ദിവംഗതനായി.

ഇടശ്ശേരിയുടെ പേരിൽ ഒരു വെബ് സൈറ്റ് സജീവമാണ്. കുടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ഇടശ്ശേരി വെബ്ബ് സൈറ്റ് [1] സന്ദർശിക്കുക.

പ്രധാന കൃതികൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

  • അളകാവലി(1940)
  • പുത്തൻ കലവും അരിവാളും (1951)
  • കാവിലെപ്പാട്ട്‌ (1966)
  • പൂതപ്പാട്ട്‌
  • കുറ്റിപ്പുറം പാലം
  • കറുത്ത ചെട്ടിച്ചികൾ
  • വായാടി
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അന്തിത്തിരി (1977)
  • അമ്പാടിയിലേക്കു വീണ്ടും
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • തൊടിയിൽ പടരാത്ത മുല്ല
  • ഇസ്ലാമിലെ വന്മല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
  • കൊച്ചനുജൻ
  • ലഘുഗാനങ്ങൾ (1954)
  • ത്രിവിക്രമനു മുന്നിൽ
  • കുങ്കുമപ്രഭാതം
  • അന്തിത്തിരി

നാടകം[തിരുത്തുക]

  • നൂലുമാല (1947)
  • കൂട്ടുകൃഷി (1950)
  • കളിയും ചിരിയും (1954)
  • എണ്ണിച്ചുട്ട അപ്പം (1957)
  • ചാലിയത്തി (1960)
  • 'ഇടശ്ശേരിയുടെ നാടകങ്ങൾ' (2001)

പുരസ്കാരങ്ങൾ[തിരുത്തുക]

ഇടശ്ശേരി പുരസ്കാരം[തിരുത്തുക]

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "നാട്ടുജീവിതത്തിന്റെ എഴുത്തുകാരൻ". ജനയുഗം ഓൺലൈൻ. 2011 ഒക്ടോബർ 15. ശേഖരിച്ചത് 2013 സെപ്റ്റംബർ 27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടശ്ശേരി_ഗോവിന്ദൻ_നായർ&oldid=3204184" എന്ന താളിൽനിന്ന് ശേഖരിച്ചത്