മാധ്യമം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. മാദ്ധ്യമം (വിവക്ഷകൾ)
മാധ്യമം
Madhyamam Newspaper.jpg
മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ്
തരം ദിനപ്പത്രം
ഫോർമാറ്റ് ബ്രോഡ്ഷീറ്റ്

ഉടമസ്ഥത ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റ്
മുഖ്യ പത്രാധിപർ ഒ. അബ്ദുറഹ്മാൻ
സ്ഥാപിതം ജൂൺ 1, 1987
ഭാഷ മലയാളം
ആസ്ഥാനം വെള്ളിമാട്‌കുന്ന്‌, കോഴിക്കോട്‌, കേരളം, ഇന്ത്യ

വെബ്സൈറ്റ്: www.madhyamam.com

മാധ്യമം, മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദിനപ്പത്രമാണ്[1][2]. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനമുള്ളതും [3][4] ഏറ്റവും ഉയർന്ന വളർച്ചാനിരക്ക്[5] രേഖപ്പെടുത്തപ്പെട്ടതുമായ പത്രമാണ് മാധ്യമം. മലയാളത്തിൽ സ്വദേശത്തും വിദേശത്തുമായി ഏറ്റവുമധികം എഡിഷനുകളുള്ള ദിനപത്രമാണ് മാധ്യമം[6]

1987 ജൂൺ ഒന്നിന്‌ കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻ‌ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു[7]. ഒ. അബ്ദുറഹ്‌മാനാണ് ഇപ്പോഴത്തെ പത്രാധിപർ . ഗൾഫ്‌ മാധ്യമത്തിന്റെ പത്രാധിപർ വി.കെ. ഹംസ അബ്ബാസ്‌ ആണ്.

കേരളത്തിൽ ഏഴും, കേരളത്തിനുപുറത്ത് ഇന്ത്യയിൽ മൂന്നും എഡിഷനുകളും വിദേശത്ത്‌ ഒമ്പത് എഡിഷനും കൂടാതെ മാധ്യമം ഓൺലൈൻ എന്ന ഇന്റർനെറ്റ് പതിപ്പും മാധ്യമത്തിനുണ്ട്‌..

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് തങ്ങളുടെതെന്നും അതിനാലാണ് മദ്യ-ചൂതാട്ട-പുകയില പരസ്യങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‌മാൻ പറയുന്നു.[8]. കേരളത്തിലെ ആദിവാസി പ്രശ്നങ്ങൾ[ഖ], വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തമസ്ക്കരിക്കുന്ന വിഷയങ്ങൾക്ക് മാധ്യമം മുന്തിയ പരിഗണന നൽകി വരുന്നതായി അഭിപ്രായമുണ്ട്[9]. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളെ പോലും തിരുത്തുന്ന സമ്മർദ്ദ ശക്തിയായി മാധ്യമത്തിന് മാറാൻ സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു[10][11].

മലയാളം വിക്കിപീഡിയയെ പ്രത്യേകമായി വിഷയമാക്കിക്കൊണ്ട് മാധ്യമം ദിനപ്പത്രം 2013 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം

ഉള്ളടക്കം

[തിരുത്തുക] പതിപ്പുകൾ

[തിരുത്തുക] ആഴ്ചപ്പതിപ്പ്.

മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്.[12] 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്.കൂടാതെ ഓരോ ആഴ്ചയിലും ദിനപത്രത്തോടൊപ്പം വാരാദ്യ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, തൊഴിൽ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇൻ‍ഫോ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം എന്നിങ്ങനെ വിവിധ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു. വെളിച്ചം എന്ന പേരിൽ എല്ലാ തിങ്കളാഴ്ചയും വിദ്യാർത്ഥികൾക്കായി സവിശേഷമായ പതിപ്പ് പുറത്തിറക്കുന്നു. [13]

[തിരുത്തുക] വാർഷിക പതിപ്പുകൾ

  • മാധ്യമം വാർഷികപ്പതിപ്പ്(ആഗസ്ത്)
  • പുതുവൽസരപ്പതിപ്പ് (ജനുവരി)
  • വിദ്യ -എഡ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് (ജൂൺ)
  • ഗൃഹം -പാർപ്പിടപ്പതിപ്പ് (ഒക്ടോബർ)
  • മാധ്യമം -ആരോഗ്യം
  • മാധ്യമം കലണ്ടർ & ഡയറി

[തിരുത്തുക] ഉള്ളടക്കം

മറ്റേതൊരു പത്രത്തേയും പോലെ രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം തുടങ്ങി എല്ലാ രംഗത്തേയും വാർത്തകളും വിശേഷങ്ങളും മാധ്യമം പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ മനുഷ്യാവകാശങ്ങൾ, പിന്നാക്ക-ദളിത്-ന്യൂനപക്ഷാവകാശങ്ങൾ, പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ അവകാശങ്ങൾ എന്നിവക്കാണ് മാധ്യമം മുൻതൂക്കം നൽകുന്നത്. ചലച്ചിത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറില്ലെങ്കിലും ചലച്ചിത്ര വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

[തിരുത്തുക] പ്രമുഖരുടെ പംക്തികൾ

[തിരുത്തുക] മാധ്യമം ഹെൽത്ത്‌ കെയർ

മാധ്യമം ദിനപ്പത്രം നടത്തുന്ന ഒരു സേവന സംരംഭമാണ്‌ മാധ്യമം ഹെൽത്ത്‌ കെയർ. നിർധനരും നിരാലംബരുമായ ഒട്ടനവധി രോഗികൾക്ക്‌ ഈ സംരംഭത്തിലൂടെ ചികിത്സാ സഹായം ലഭ്യമാക്കുന്നു.[14]

[തിരുത്തുക] മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്

പ്രധാന ലേഖനം: മീഡിയാവൺ ടിവി

കോഴിക്കോട് ആസ്ഥാനമായി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് എന്ന പേരിൽ കമ്പനി തുടങ്ങി. ചാനൽ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2011 നവംബർ 28 ന് കോഴിക്കോട് വെച്ച് നിർവ്വഹിച്ചു.[15] മാധ്യമം സിൽവർ ജൂബിലി ഉപഹാരമായി ആരംഭിച്ചമീഡിയവൺ ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ.കെ. ആൻറണി നാടിന് സമർപ്പിച്ചു. ആസ്ഥാനം കോഴിക്കോട്. ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റ്[16]

[തിരുത്തുക] ജേർണലിസം കോഴ്സുകൾ

മാധ്യമത്തിന് കീഴിൽ MIJAC എന്ന പേരിൽ മാധ്യമം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേർണലിസം കോഴ്സ് ആരംഭിച്ചിട്ടുണ്ട്. വെള്ളിമാട്കുന്ന് ആസ്ഥാനമായി നാല് ബാച്ചുകൾ ഇതിനകം കോഴ്സ് പൂർത്തീകരിച്ചു. കൂടാതെ 2010 മുതൽ ടെലിവിഷൻ ജേർണലിസം കോഴ്സും ആരംഭിച്ചിട്ടുണ്ട്.

[തിരുത്തുക] ലിറ്റിൽ ജേർണലിസം

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പത്രപ്രവർത്തന തൽപരതയും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് മാധ്യമം ലിറ്റിൽ ജേണലിസം. വിദ്യാർഥികൾക്ക് പ്രത്യേകം ബാച്ചുകളിലായി ശില്പശാലകൾ സഘടിപ്പിക്കുകയും അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് വരുന്നു. ലിറ്റിൽ ജേണലിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അച്ചടിപ്പതിപ്പുകളെ കൂടാതെ വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. [17]

[തിരുത്തുക] അംഗീകാരങ്ങൾ

കാൽ നൂറ്റാണ്ടിനിടെ 300ൽ പരം[18] പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത പത്രമാണ് മാധ്യമം. പ്രധാന അംഗീകാരങ്ങളും പുരസ്കാരങ്ങളും[19].

അംഗീകാരങ്ങൾ
ക്രമം വർഷം അംഗീകാരം വിഷയം ജേതാവ്
1 1989 കരുണാകരൻ നമ്പ്യാർ അവാർഡ് മികച്ച പത്രപ്രവർത്തകൻ മൊയ്തു വാണിമേൽ
2 1991 സന്തോഷ് ട്രോഫി റിപ്പോർട്ടിങ് അവാർഡ് മികച്ച റിപ്പോർട്ടിങ് ടി.വി ചന്ദ്രശേഖരൻ
3 1991 കേരള സ്പോർട്ട്സ് കൗൺസിൽ അവാർഡ് മികച്ച കായിക ഫീച്ചർ എൻ. രാജേഷ്
4 1992 സുരക്ഷ അവാർഡ് ( National Safety Council, Kerala chapter) ഫീച്ചർ: റോഡ് സുരക്ഷ മൊയ്തു വാണിമേൽ
5 1993 സുരക്ഷ അവാർഡ് പരമ്പര: പരിസ്ഥിതി മലിനീകരണം പി.എം മായിൻകുട്ടി
6 1993 കെ.സി സെബാസ്റ്റ്യൻ അവാർഡ് മികച്ച രാഷ്ട്രീയ റിപ്പോർട്ട്(കണ്ണൂർ) സി.കെ.എ ജബ്ബാർ
7 1994 കൊയമ്പത്തൂർ സി.എച്ച് ഫൗണ്ടേഷൻ അവാർഡ് മേൽ പരമ്പര സി.കെ.എ ജബ്ബാർ
8 1994 മുട്ടത്തുവർക്കി അവാർഡ് മികച്ച എഡിറ്റോരിയൽ പത്രാധിപർ
9 1994 വി.എ കേശവൻ നായർ അവാർഡ് മികച്ച ഞായറാഴ്ചപ്പതിപ്പ് (ജൂലൈ-17) പി.കെ പാറക്കടവ്
10 1995 പാലക്കാട് പ്രസ് ക്ലബ്ബ് അവാർഡ് മികച്ച റിപ്പോർട്ട് വി.ഷൺമുഖദാസ്
11 1995 മുഷ്താഖ് അവാർഡ് മികച്ച കായിക ഫീച്ചർ എൻ. രാജേഷ്
12 1995 ബി.ശിവരാം അവാർഡ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനെതിരെ പി.ടി നാസർ
13 1995 മലനാട് ടൂറിസം അവാർഡ് മികച്ച വാർത്താ ചിത്രം റസാഖ് താഴത്തങ്ങാടി
14 1996 യൂണിസെഫ് അവാർഡ് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണം ഇബ്രാഹിം കോട്ടക്കൽ
15 1996 AGES-ജിദ്ദ ബെസ്റ്റ് ജേണലിസ്റ്റ് അവാർഡ് മേൽ ഫീച്ചർ ഇബ്രാഹിം കോട്ടക്കൽ
16 1996 AGES-ജിദ്ദ ബെസ്റ്റ് കാർട്ടൂണിസ്റ്റ് അവാർഡ് കാർട്ടൂൺ വേണു
17 1996 കേരള സർക്കാർ-പുരോഗമന പത്രപ്രവർത്തനം അംബരചുംബികൾ എ.എസ്. സുരേഷ്കുമാർ
18 1998 പാമ്പൻ മാധവൻ അവാർഡ് ഭ്രൂണഹത്യാ റാക്കറ്റ് സി.കെ.എ ജബ്ബാർ
19 1998 സംസ്ഥാന പത്രപ്രവർത്തക യൂണിയൻ ആശുപത്രികളിലെ ആരോഗ്യവ്യാപാരം ഇബ്രാഹിം കോട്ടക്കൽ
20 1998 തോപ്പിൽരവി മെമ്മോറിയൽ അവാർഡ് ബീഹാർ മോഡൽ കേരളത്തിൽ സി.കെ.എ ജബ്ബാർ
21 1998 സ്വദേശാഭിമാനി അവാർഡ് പേജ് ലേ ഔട്ട് കെ.പി. റെജി
22 1998 സ്റ്റേറ്റ്സ്മാൻ അവാർഡ് മികച്ച പൊതു റിപ്പോർട്ട് എം.ജെ ബാബു
23 2003 23rd "Journalism for Human Rights by PUCL[20] He also earned a special mention from the PUCL award committee the previous year.[21] മുത്തങ്ങ ആദിവാസി പ്രശ്നം[22], വൃക്കവാണിഭം, ആലുവ പോലീസ് സ്റ്റേഷൻ പീഢനം, വയാഗ്ര ഉപയോഗം, കൊച്ചി[23] [[പി.കെ. പ്രകാശ് [24]]]
24 2005 ഡെവലപ്പിങ് ഏഷ്യാ ജേണലിസം അവാർഡ് (DAJA) by ADB Women trapped in the brothels of Mumbai സവാദ് റഹ്മാൻ [25]
25 2007 Diversity and Equal Opportunity special prize at ESR World Journalism Prize 2007 Bant Singh The Lion of Mansa സവാദ് റഹ്മാൻ[26]
26 2007 സ്റ്റേറ്റ്സ്മാൻ അവാർഡ് ഫോർ റൂറൽ റിപ്പോർട്ടിങ്-ഫസ്റ്റ് പ്രൈസ് ചൂതാട്ടം തുടരുന്ന വിപണി(നെറ്റ് വർക്ക് മാർക്കറ്റിങ്), ഭൂമിയുടെ ജാതി പി.കെ പ്രകാശ് [27][28][29]
27 2008 രാംനാഥ് ഗോയങ്ക Excellence in Journalism Awards for Regional Languages 2007-2008 ഭൂമിയുടെ ജാതി -ആദിവാസി ദളിത് പ്രശ്നം പി.കെ പ്രകാശ് [30][31]
28 2008 12 മത് ദേശീയ മാധ്യമ ഫെല്ലോഷിപ്പ് ആദിവാസികളും കേരള മോഡൽ വികസനവും പി.കെ പ്രകാശ് [32]
29 2011 കൊല്ലം പ്രസ്ക്ലബ് കാമ്പിശ്ശേരി പുരസ്കാരം മികച്ച മുഖപ്രസംഗം മാധ്യമം[33]
30 2011 കെ.സി. മാധവക്കുറുപ്പ് അവാർഡ് മികച്ച അന്വേഷണ പരമ്പര ഇനാമു റഹ്മാൻ[34]
31 2011 രാംനാഥ് ഗോയങ്ക അവാർഡ് പത്രപ്രവർത്തന മികവ്

വി.പി. റജീന[35]

32 2012 ശിഫ അൽ ജസീറ മാധ്യമ അവാർഡ്-ഒമാൻ ഗൾഫിലെ മാധ്യമപ്രവർത്തനം

വി.കെ ഹംസ അബ്ബാസ്[36]

[തിരുത്തുക] റെക്കോർഡുകൾ

  • ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ദിനപത്രമാണ് മാധ്യമമെന്ന് പ്രസാധകർ അവകാശപ്പെടുന്നു. 1999 ഏപ്രിൽ 16 ന് ആണ് ബഹറൈനിൽ വച്ച് ആദ്യത്തെ ഗൾഫ് മാധ്യമം ഉദ്ഘാടനം ചെയ്തത്.[39] എല്ലാ ഗൾഫ് രാജ്യങ്ങളിലും എഡിഷനുള്ള ഏക ദിനപത്രമാണ് ഗൾഫ് മാധ്യമം. അറബി-ഇംഗ്ലീഷ് പത്രങ്ങൾക്കു പോലും സാധ്യമാവാത്ത ഇക്കാര്യം മുന്നിൽ വെച്ച് ഒമാനിലെ ശിഫ അൽ ജസീറ പ്രത്യേകം പുരസ്കാരം ഗൾഫ് മാധ്യമത്തിന് നൽകി.[40] പ്രശസ്ത അന്താരാഷ്ട്ര പത്രവായനാ സർവ്വേ ഏജൻസിയായ എപ്‌സോസ് സ്റ്റാറ്റ് ( Epsos Stat) ഏറ്റവുമൊടുവിൽ നടത്തിയ സർവ്വേ പ്രകാരം ഗൾഫിൽ ഏറ്റവും പ്രചാരത്തിലുള്ള ഇന്ത്യൻ ദിനപത്രമാണ് ഗൾഫ് മാധ്യമം.[41]

[തിരുത്തുക] നാഴികക്കല്ലുകൾ

[തിരുത്തുക] ഓൺലൈൻ പതിപ്പ്

2003 ൽ ആണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. വിവിധ മെനുകളിലായി കേരളം, ദേശീയം, അന്തർദേശീയം, ഗൾഫ്, വീക്ഷണം, ബിസിനസ്, ഫോട്ടോസ്, സേവനങ്ങൾ, കായികം, വിനോദം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, സിനിമ, സംഗീതം, കരിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മെനു സംവിധാനിച്ചിരിക്കുന്നത്. കൂടാതെ അച്ചടി പത്രം അതേ രൂപത്തിൽ ലഭ്യമാവുന്ന മാധ്യമം ഇ-പേപ്പറും സൈറ്റിലുണ്ട്. അനുബന്ധ പ്രസിദ്ധീകരണങ്ങളായ സ്‌പെഷ്യൽ പതിപ്പുകൾ, ആഴ്ചപ്പതിപ്പ്, വെളിച്ചം എന്നിവയും പൂർണ്ണരൂപത്തിൽ സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് എഡിഷനും സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്

[തിരുത്തുക] വിമർശനം

"സ്ത്രീ-പുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്‌ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപ്പത്രവും ആഴ്ചപ്പതിപ്പുമെന്ന്" ഹമീദ് ചേന്നമംഗലൂർ, കെ. വേണു തുടങ്ങിയവർ ആരോപിച്ചിട്ടുണ്ട്. ദലിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പക്ഷം നിൽക്കുന്നെങ്കിലും, മുസ്‌ലിം സമുദായത്തിനുള്ളിലെ ദലിത്-ഒ.ബി.സി. ഉണർ‌വുകളെ ഈ പത്രം പരിഗണിക്കാറില്ലെന്ന് ഹമീദ് ചേന്നമംഗലൂർ നിരീക്ഷിച്ചിട്ടുണ്ട്.[42].

പത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനായാണ് പ്രശസ്ത ചിന്തകനായിരുന്ന പി.കെ. ബാലകൃഷ്ണനെ വിലക്കെടുത്ത് ചീഫ് എഡിറ്റർ ആയി നിയമിച്ചത് എന്നും ഹമീദ് ആരോപിക്കുന്നു[42].

[തിരുത്തുക] അനുബന്ധവിഷയങ്ങൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. IRS Report 2011 Q1
  2. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ 2011 ഡിസംബർ 15
  3. ഐ.ആർ.എസ്സ് റിപ്പോർട്ട്
  4. റീഡർഷിപ്പ് സർ‌വേ:ന്യൂസ് വാച്ച്
  5. exchange4media
  6. http://www.madhyamam.com/aboutus
  7. ഞങ്ങളെ കുറിച്ച്
  8. A major challenge that Madhyamam has had to contend with is lack of sufficient advertisement revenue. Explains Abdur Rahman, "Newspapers survive on money from advertisements, but from the very beginning we had decided, as a matter of policy, to be very selective about the advertisements we published. No ads showing immodestly-clad women, no ads for banks, alcohol, fraudulent investments and movies.
  9. http://www.milligazette.com/Archives/2004/01-15Jul04-Print-Edition/011507200429.htm
  10. ദ മില്ലി ഗസറ്റ്
  11. ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും-കമൽറാം സജീവ് പച്ചക്കുതിര മാസിക|ജനുവരി 2008
  12. മാധ്യമം ആഴ്ചപ്പതിപ്പ്
  13. നിറക്കൂട്ട്-21010
  14. സാന്ത്വനം
  15. തറക്കല്ലിടൽ പോസ്റ്റർ
  16. http://www.mediaonetv.in/
  17. http://www.madhyamam.com/little_journalist/
  18. http://madhyamam.com/aboutus/history
  19. http://madhyamam.com/aboutus/awards
  20. ഹിന്ദു ദിനപത്രം|Awards for scribes -4 March 2003
  21. The Hindu - National - PUCL award for journalists
  22. Acceptance speech by P.K. PrakashMuthanga: The Real Story: Adivasi Movement to Recover Land, by C. R. Bijoy and K. Ravi Raman May 17 2003 Economic and Political Weekly.
  23. British Medical Journal 2002;325:181 ( 27 July )
  24. PUCL Bulletin, May 2004 P.K. Prakash, Citation:23rd PUCL Journalism for Human Rights Award
  25. ADBI’s 2005 awards honor excellence among developing Asia’s print journalists
  26. ESR World Journalism Prize The Social and Environmental Responsibility world journalism prize 2007
  27. ADBI’s 2005 awards honor excellence among developing Asia’s print journalists
  28. Statesman Awards for Rural Reporting announced
  29. WEEKLY NEWS ROUND UP 88 - 17th Sep 07 to 23rd Sep 07 - Capturing myriad images of rural India - The Statesman Kolkata September 16
  30. Ramnath Goenka Excellence in Journalism Awards 2007-2008
  31. Stories behind the story
  32. National media fellowship
  33. http://www.madhyamam.com/news/102022/110724
  34. http://www.madhyamam.com/news/134709/111123
  35. http://www.madhyamam.com/news/146359/120117
  36. http://www.madhyamam.com/news/163179/120413
  37. http://www.bestmediainfo.com/2011/10/irs-q2-2011-top-10-dailies-in-kerala/
  38. http://madhyamam.com/
  39. http://madhyamam.com/aboutus/gulfmadhyamam
  40. http://www.madhyamam.com/news/163179/120413
  41. gulf-madhyamam Publication Profile
  42. 42.0 42.1 ഹമീദ് ചേന്നമംഗലൂർ, പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)



മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"http://ml.wikipedia.org/w/index.php?title=മാധ്യമം_ദിനപ്പത്രം&oldid=1743292" എന്ന താളിൽനിന്നു ശേഖരിച്ചത്