ജന്മഭൂമി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്മഭൂമി എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ജന്മഭൂമി കാണുക.
ജന്മഭൂമി ദിനപ്പത്രം
പ്രമാണം:Janmabhumilogo.jpg
തരം ദിനപ്പത്രം
Format Broadsheet
ഉടമസ്ഥ(ർ) മാതൃകാ പ്രചാരണാലയം. ലി.
എഡീറ്റർ ലീല മേനോൻ
എഡിറ്റർ-ഇൻ-ചീഫ് ഹരി. എസ്. കർത്ത.
മാനേജിങ് എഡിറ്റർമാർ പി. ബാലകൃഷ്ണൻ
സ്ഥാപിതം 1977
രാഷ്ട്രീയച്ചായ്‌വ് Rightwing
ഭാഷ മലയാളം
ആസ്ഥാനം കൊച്ചി
ഔദ്യോഗിക വെബ്സൈറ്റ് ജന്മഭൂമി ദിനപ്പത്രം

ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി[1].കോഴിക്കോടുനിന്നുമാണ് ആദ്യമായി പത്രം പ്രസിദ്ധീകരിക്കുന്നത്[2].1975 ൽ തുടങ്ങിയ ഈ പത്രത്തിന്റെ ആദ്യ പത്രാധിപർ പി.വി.കെ നെടുങ്ങാടിയാണ്‌. ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരനാണ് മാനേജിംഗ് ഡയറക്ടർ. പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്താ ചീഫ് എഡിറ്ററും പി. ബാലകൃഷ്ണൻ മാനേജിംഗ് എഡിറ്ററും മാധ്യമലോകത്തു ശ്രദ്ധേയയായ ലീലാ മേനോൻ എഡിറ്ററുമാണ്. ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്ന പത്രമാണ്‌ ജന്മഭൂമി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ അഞ്ച് എഡീഷനുകളാണ് ജന്മഭൂമിക്കുള്ളത്.

വിവാദം[തിരുത്തുക]

ജന്മഭൂമിയിൽ ജോലിചെയ്തിരുന്ന ഒരു പത്രപ്രവർത്തക, അന്യമതസ്ഥനെ വിവാഹം ചെയ്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു എന്ന ആരോപണം വിവാദമുണർത്തി . ഹിന്ദുവായിരുന്ന അവർ ഒരു ക്രിസ്തീയയുവാവിനെ വിവാഹം കഴിച്ച് അയാളുടെ മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണുണ്ടായതെന്നും മതപരിവർത്തനത്തിന് തങ്ങൾ എതിരാകയാൽ മതം മാറിയ ഒരാളെ ജോലിയിൽ വച്ചുകൊണ്ടിരിക്കാൻ കഴിയുകയില്ല എന്നായിരുന്നു പത്രത്തിന്റെ നിലപാടെന്നും പറയപ്പെടുന്നു.[3] എന്നാൽ പ്രസ്തുത ലേഖിക നേരത്തെ തന്നെ രാജി വച്ച് പോയതാണെന്നും മറ്റ് തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജന്മഭൂമി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. http://janmabhumionline.net/?page_id=101
  2. http://yellowpages.webindia123.com/details/Kerala/Kozhikode/Magazine+and+News+Paper+Publishers/1735/
  3. ദ ഹിന്ദു 01/11/09 ന്‌ പ്രസിദ്ധീകരിച്ച കൽ‌പന ശർമ്മയുടെ Making war over love 2009/11/09 ന്‌ ശേഖരിച്ചത്
  1. മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ പരമ്പര 2003


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"http://ml.wikipedia.org/w/index.php?title=ജന്മഭൂമി_ദിനപ്പത്രം&oldid=1923743" എന്ന താളിൽനിന്നു ശേഖരിച്ചത്