ഇന്ത്യാവിഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യാവിഷൻ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
![]() |
|
| തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
|---|---|
| Branding | ഇന്ത്യാവിഷൻ |
| രാജ്യം | |
| ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് |
| പ്രമുഖ വ്യക്തികൾ |
ഡോ. എം.കെ. മുനീർ(ചെയർമാൻ) |
| ആരംഭം | 2003 |
| വെബ് വിലാസം | ഇന്ത്യാവിഷൻ ടിവി |
മലയാളത്തിലെ ആദ്യത്തെ വാർത്താധിഷ്ഠിത ടെലിവിഷൻ ചാനലാണ് ഇന്ത്യാവിഷൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചാനൽ മലയാള ദൃശ്യമാദ്ധ്യമരംഗത്ത് വാർത്താപ്രക്ഷേപണരീതിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഇതിൽ പ്രാധാന്യം. 2003-ലാണ് ഈ ചാനൽ ആരംഭിച്ചത്.
ഉള്ളടക്കം |
യെസ് ഇന്ത്യാവിഷൻ[തിരുത്തുക]
ഇന്ത്യാവിഷന്റെ മുഴുസമയ വിനോദചാനലാണിത്. യാത്ര, ലൈഫ് സ്റ്റൈൽ, ഫാഷൻ, സോഷ്യൽ നെറ്റ് വർക്ക്, സംഗീതം, സിനിമ, യെസ് ക്‌ളാസിക്‌സ്, ജിപ്‌സി, മ്യൂസിക് കഫേ, യെസ്റ്റർഡേ, ഗുഡ് ഫുഡ് മുതലായ അനേകം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.[1]
ആസ്ഥാനം[തിരുത്തുക]
എറണാകുളം നഗരത്തിലെ പാലാരിവട്ടത്ത് ദേശീയപാത - 47 ന് സമീപമാണ് ചാനലിന്റെ ആസ്ഥാനം.
സാരഥികൾ[തിരുത്തുക]
- ഡോ. എം.കെ. മുനീർ-ചെയർമാൻ
- എം.ടി. വാസുദേവൻ നായർ-ചീഫ് പ്രോഗ്രാം കൺസൽട്ടന്റ്
- ജമാലുദ്ദീൻ ഫാറൂഖ്-റസിഡന്റ് ഡയരക്ടർ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്ത്യാവിഷൻ ടി.വിയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ഇന്ത്യാവിഷൻ ലൈവ് ആയി കാണാൻ (സ്ട്രീമിങ് വീഡിയോ)
- ഈ ലിങ്ക് മീഡിയ പ്ലയറിൽ ഓപ്പൺ ചെയ്താൽ ഇന്ത്യവിഷൻ ബ്രൌസറിന്റെ സഹായമില്ലാതെ കാണാം
