വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് [2]. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ,വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്[3].
എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്[4]. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു[5][6]. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.
- ↑ wikimedia.org – Traffic Details from Alexa (December 2009)
- ↑ Endres, Joe, "Wiki websites wealth of information". International News on Fats, Oils and Related Materials : INFORM. Champaign, Illinois: May 2006. Vol. 17, Iss. 5; pg. 312, 1 pgs. Source type: Periodical ISSN: 08978026 ProQuest document ID: 1044826021 Text Word Count 746 Document URL: Proquest URL ProQuest (subscription) retrieved August 6, 2007
- ↑ Statistics page on Wikimedia Commons
- ↑ Möller, Erik (19 March 2004). "[Wikipedia-l] Proposal: commons.wikimedia.org". http://lists.wikimedia.org/pipermail/wikipedia-l/2004-March/014885.html, ശേഖരിച്ചത്: 2007-08-07.
- ↑ "Main Page". Wikimedia Commons. 7 September 2004. http://commons.wikimedia.org/w/index.php?title=Main_Page&oldid=50, ശേഖരിച്ചത്: 2007-08-07.
- ↑ "Wikimedia Commons: Über 100.000 freie Bilder, Töne und Filme" (German ഭാഷയിൽ). Golem.de. 25 May 2005. http://www.golem.de/0505/38234.html, ശേഖരിച്ചത്: 2007-08-07.