വിക്കിക്വോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിചൊല്ലുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wikiquote
Wikiquote logo
Detail of the Wikiquote multilingual portal main page.
Screenshot of wikiquote.org home page
യു.ആർ.എൽ. http://www.wikiquote.org/
അലെക്സ റാങ്ക് 2750
വാണിജ്യപരം? No
സൈറ്റിന്റെ തരം Quotation repository
രജിസ്ട്രേഷൻ Optional
ലഭ്യമാകുന്ന ഭാഷകൾ Multilingual
ഉടമസ്ഥത Wikimedia Foundation
നിർമ്മിച്ചത് Jimmy Wales and the Wikimedia Community
നിജസ്ഥിതി active

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സം‌രംഭങ്ങളിലൊന്നാണ് വിക്കിക്വോട്ട്. പ്രശസ്ത വ്യക്തികളുടെയും പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിൽ നിന്നുമുള്ള ഉദ്ധരണികളും പഴഞ്ചൊല്ലുകളും ശേഖരിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാനിയൽ അൽസ്റ്റണിന്റെ ആശയം അടിസ്ഥാനമാക്കി ബ്രയൻ വിബ്ബർ ആണ് ഈ സം‌രംഭം ആരംഭിച്ചത്. മറ്റ് വിക്കിമീഡിയ സം‌രഭങ്ങളേപ്പോലെ മീഡിയവിക്കി സോഫ്റ്റ്വെയറാണ് ഇതിലും ഉപയോഗിക്കുന്നത്.മറ്റനേകം ഓൺലൈൻ ഉദ്ധരണ ശേഖരങ്ങൾ നിലവിലുണ്ടെങ്കിലും സന്ദർശകർക്ക് താളുകൾ തിരുത്താൻ അനുവാദം നൽകുന്നു എന്ന പ്രത്യേകത വിക്കിക്വോട്ടിനെ വ്യത്യസ്തമാക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, 2004 ജൂലൈ മുതൽ മറ്റ് ഭാഷകളിലേക്കും വ്യാപിക്കുവാൻ തുടങ്ങി.

ഇതിന്റെ മലയാളം പതിപ്പ് വിക്കിചൊല്ല് എന്ന പേരിൽ പ്രവർത്തിക്കുന്നു.

"http://ml.wikipedia.org/w/index.php?title=വിക്കിക്വോട്ട്&oldid=1287260" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ