വല്ലക്കുന്ന്
വല്ലക്കുന്ന് | |
---|---|
ഗ്രാമം | |
രാജ്യം | India |
State | Kerala |
District | തൃശൂർ |
• ഭരണസമിതി | ആളൂർ ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (IST) |
PIN | 680683 |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ലോക്സഭാമണ്ഡലം | തൃശ്ശൂർ |
ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് വല്ലക്കുന്ന്. ഏതാണ്ട് 600 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.
തൃശ്ശൂർ കോൾനിലങ്ങളുടെ ഭാഗമായ മുരിയാട് തണ്ണീർത്തടത്തിലെ ഒരു ഭാഗം ഈ ഗ്രാമത്തിലാണ്.
ജനസംഖ്യാശാസ്‌ത്രം
[തിരുത്തുക]ജനസംഖ്യയിൽ 35% ഹിന്ദുവും 65% ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. 50% കുടുംബങ്ങളിൽ നിന്നുള്ള ഒന്നോ രണ്ടോ അംഗങ്ങൾ ഗ്രാമത്തിൽ നിന്ന് അകലെ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. വല്ലക്കുന്നിലെ ജനങ്ങൾ നല്ല വിദ്യാഭ്യാസമുള്ളവരാണ്; 50 വയസ്സിന് താഴെയുള്ളവരുടെ ശരാശരി വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ആളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഈ ഗ്രാമം നെൽവയലുകളാൽ ചുറ്റപ്പെട്ട ഒരു പാർപ്പിട പ്രദേശമാണ്. ഇത് താമസിക്കാൻ ശാന്തവും സുന്ദരവുമായ സ്ഥലമാണ്. പോട്ട -മൂന്നുപീടിക സംസ്ഥാന ഹൈവേ 61 ഈ ഗ്രാമത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു. ദേശീയപാത 544 ലേക്ക് 7 കിലോമീറ്ററും ദേശീയപാത 66 ലേക്ക് 15 കിലോമീറ്ററും ദൂരം ആണ് ഇവിടെ നിന്നും ഉള്ളത്. അടുത്ത നഗരങ്ങളായ ഇരിഞ്ഞാലക്കുട ,കൊടകര ,ചാലക്കുടി എന്നിവിടങ്ങളിലേക്ക് പൊതു സ്വകാര്യ ഗതാഗത സൗകര്യങ്ങൾ നിലവിലുണ്ട്. അതുപോലെ നെല്ലായി(ദേശീയപാത 544) യിലേക്കുള്ള റോഡും വല്ലക്കുന്ന് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വെറും 1 കിലോമീറ്റർ ആണ് ദൂരം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 32 കിലോമീറ്റർ അകലെയാണ്. സൂപ്പർ-ഫാസ്റ്റ് ട്രെയിനുകൾ ഒഴികെ എല്ലാ എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും ഈ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]സെന്റ് അൽഫോൻസാസ് ചർച്ച് (സ്ഥാപിച്ചത് 12-10-2008)
ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിലുള്ള ഒരു ഇടവകയാണ് ഈ പള്ളി. "സെന്റ് അൽഫോൻസ" എന്ന വിശുദ്ധയുടെ പേരിൽ ലോകത്തിൽ സ്ഥാപിതമായ ആദ്യത്തെ പള്ളിയാണിത്. ഇത് വെറും 72 ദിവസത്തിനുള്ളിൽ നിർമ്മിച്ചതാണ്. 27-06-2009 ന് ഇടവകയായി മാറുകയും ചെയ്തു.
സെന്റ് ജോസഫ്സ് കപ്പേള. (സ്ഥാപിച്ചത് 2008)
തൂയത്ത് ഭഗവതി ക്ഷേത്രം- ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു ഈ ക്ഷേത്രം.
മറ്റുള്ളവ
[തിരുത്തുക]പോളാലയം (സ്ഥാപിച്ചത് 1979) - ഇതൊരു
സമരിറ്റൻ സഹോദരിമാരുടെ സഭയുടെ കോൺവെറ്ന് ആണ്.
സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ്. (സ്ഥാപിച്ചത് 2012)
സഹകരണ ബാങ്ക് - എടിഎം സൗകര്യമുള്ള കല്ലേറ്റുംകര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബ്രാഞ്ച്.
നീതി മെഡിക്കൽ സ്റ്റോർ - ലാബ് സൗകര്യത്തോടെ.
അംഗൻവാടി - സംയോജിത ശിശു വികസന സേവനങ്ങളുടെ ഭാഗം.
ബിഎസ്‌എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്