മുരിയാട് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന തണ്ണീർത്തടം ആണ് മുരിയാട് തടാകം. ഇത് മുരിയാട് കായൽ എന്ന പേരിലും അറിയപ്പെടുന്നു. ഇവിടെ ഏതാണ്ട് അഞ്ച് മാസവും വെള്ളം കെട്ടി കിടക്കുകയും ബാക്കിയുള്ള സമയങ്ങളിൽ കൃഷി ചെയ്യുകയും ചെയ്യുന്നു. തൃശ്ശൂർ കോൾനിലങ്ങളിൽ പെട്ട ഈ ഭാഗം പ്രധാന നെല്ല് ഉല്പാദന കേന്ദ്രം കൂടിയാണ്.

മധ്യകേരളത്തിലെ ഭൂഗർഭ ജലവിതാനത്തിൻറെ സന്തുലിതാവസ്ഥയ്ക്ക് ഈ കായൽ പ്രദേശം കാരണമാകുന്നു. കൃഷിക്കാവശ്യമുള്ള ജലസേചനത്തിനായി കെ എൽ ഡി സി കനാലും ഈ പ്രദേശത്തുകൂടി കടന്നു പോകുന്നു. ഏതാനും അപൂർവയിനം മത്സ്യസമ്പത്ത് സാന്നിധ്യം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധയിനം ദേശാടനപ്പക്ഷികളുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്.

ഭൂമിശാസ്ത്രം[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്ക് 8 കിലോമീറ്റർ വടക്കുകിഴക്കായി മുരിയാട് തണ്ണീർത്തടം സ്ഥിതി ചെയ്യുന്നു. തണ്ണീർത്തടത്തിന്റെ വടക്കായി കരുവന്നൂർ പുഴ ഒഴുകുന്നു. ഹോളോസീൻ കാലഘട്ടത്തിൽ ഏകദേശം 7000-8000 വർഷങ്ങൾക്കു മുമ്പാണ് ഈ തണ്ണീർത്തടം നിലവിൽ വന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. [1]

സസ്യജാലം[തിരുത്തുക]

ജലത്തിൽ വളരുന്ന മുപ്പത്തഞ്ചിലധികം സസ്യങ്ങൾ മുരിയാട് കായൽ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കരയിൽ വളരുന്ന 199 സസ്യയിനങ്ങളും ശുദ്ധജലപായലുകളുടെ തൊണ്ണൂറിലധികം സ്പീഷിസുകളും ഈ പ്രദേശത്തു കണ്ടുവരുന്നു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുരിയാട്_തടാകം&oldid=3708923" എന്ന താളിൽനിന്ന് ശേഖരിച്ചത്