നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ്

Coordinates: 19°06′00″N 74°03′00″E / 19.10000°N 74.05000°E / 19.10000; 74.05000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
National Centre for Radio Astrophysics
പ്രമാണം:NCRA logo.png
TypeResearch Institution Astrophysics
LocationPune University Campus, Ganeshkhind,
Pune, Maharashtra - 411007,
 India
(Map)
DirectorYashwant Gupta[1]
Websitewww.ncra.tifr.res.in വിക്കിഡാറ്റയിൽ തിരുത്തുക

പൂനെ സർവ്വകലാശാല ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്‌സ് (എൻസിആർഎ), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ച്, മുംബൈയുടെ ഭാഗമായ, റേഡിയോ അസ്‌ട്രോണമി മേഖലയിലെ ഒരു ഗവേഷണ സ്ഥാപനമാണ്.[2] ജ്യോതിശാസ്ത്രം, ഖഗോള ഭൌതികശാസ്ത്രം എന്നീ മേഖലകളിൽ എൻസിആർഎയ്ക്ക് സജീവമായ ഒരു ഗവേഷണ പരിപാടിയുണ്ട്, ഇതിൻ്റെ പഠന മേഖലകളിൽ സൂര്യൻ, ഇൻ്റർപ്ലാനറ്ററി സിൻ്റില്ലേഷനുകൾ, പൾസാറുകൾ, നക്ഷത്രാന്തരീയ മാദ്ധ്യമം, സജീവ താരാപഥങ്ങൾ, പ്രപഞ്ചശാസ്ത്രം എന്നിവയിലെ, പ്രത്യേകിച്ച് റേഡിയോ അസ്ട്രോണമി, റേഡിയോ ഇൻസ്ട്രുമെൻ്റേഷൻ എന്നീ പ്രത്യേക മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുന്നു. അനലോഗ് ഇലൿട്രോണിക്സ്, ഡിജിറ്റൽ ഇലൿട്രോണിക്സ്, സിഗ്നൽ പ്രോസസ്സിംഗ്, ആന്റിന ഡിസൈൻ, ടെലികമ്മ്യൂണിക്കേഷൻ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് തുടങ്ങിയ എഞ്ചിനീയറിംഗ് മേഖലകളിൽ എൻസിആർഎ അവസരങ്ങൾ നൽകുന്നു.

എൻസിആർഎ, പൂനെയിൽ നിന്ന് 80 കി.മീ. അകലെ ഖോദാഡിൽ, മീറ്റർവേവ് തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായ ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് (ജിഎംആർടി) സ്ഥാപിച്ചു. ഇന്ത്യയിലെ ഉദഗമണ്ഡലത്തിനടുത്തുള്ള ഒരു വലിയ സിലിണ്ടർ ടെലിസ്‌കോപ്പായ ഊട്ടി റേഡിയോ ടെലിസ്‌കോപ്പും എൻസിആർഎ ആണ് പ്രവർത്തിപ്പിക്കുന്നത്.[3]

ചരിത്രം[തിരുത്തുക]

1960-കളുടെ തുടക്കത്തിൽ ഗോവിന്ദ് സ്വരൂപിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൻ്റെ റേഡിയോ അസ്ട്രോണമി ഗ്രൂപ്പിൽ നിന്നാണ് നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് കേന്ദ്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഊട്ടി റേഡിയോ ടെലിസ്‌കോപ്പ് രൂപകല്പന ചെയ്ത് നിർമ്മിച്ചത് ഈ ഗ്രൂപ്പാണ്. 80-കളുടെ തുടക്കത്തിൽ, ഒരു പുതിയ ദൂരദർശിനിക്കായുള്ള ഒരു അഭിലാഷ പദ്ധതിയായി ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് നിർദ്ദേശിച്ചു. ഈ പുതിയ ടെലിസ്‌കോപ്പിനായി തിരഞ്ഞെടുത്ത സ്ഥലം പൂനെയ്‌ക്ക് സമീപമായതിനാൽ, പൂനെ സർവകലാശാലയുടെ മനോഹരമായ കാമ്പസിൽ ഗ്രൂപ്പിനായി ഒരു പുതിയ കാര്യാലയം നിർമ്മിച്ചു. റേഡിയോ അസ്ട്രോണമി ഗ്രൂപ്പ് ഈ സമയത്താണ് നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിലേക്ക് രൂപാന്തരപ്പെട്ടത്. [4]

ഗവേഷണം[തിരുത്തുക]

ഇന്ത്യയിലെ റേഡിയോ അസ്ട്രോണമിക്കായുള്ള ഒരു സ്ഥാപനമാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിൻ്റെ നാഷണൽ സെൻ്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്‌സ് (എൻസിആർഎ-ടിഐഎഫ്ആർ). സൗരഭൗതികം, പൾസാറുകൾ, ആക്ടീവ് ഗാലക്‌സി ന്യൂക്ലിയസ്, ഇൻ്റർസ്റ്റെല്ലാർ മീഡിയം, സൂപ്പർനോവ അവശിഷ്ടങ്ങൾ, ഗാലക്‌സി സെൻ്റർ, അടുത്തുള്ള ഗാലക്‌സികൾ, ഹൈ- റെഡ്‌ഷിഫ്റ്റ് ഗാലക്സികൾ, എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഗവേഷണം നടത്തിവരുന്ന എൻസിആർഎ-ടിഐഎഫ്ആറിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രധാനമായും ലോ ഫ്രീക്വൻസി റേഡിയോ അസ്ട്രോണമിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അസ്ട്രോണമി, അസ്ട്രോഫിസിക്‌സ് മേഖലകളിൽ പ്രവർത്തിക്കുന്ന എൻസിആർഎ-ടിഐഎഫ്ആർ ലോകത്തിലെ ഏറ്റവും വലിയ സ്റ്റിയറബിൾ റേഡിയോ ടെലിസ്‌കോപ്പ് ആയ ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്, ഊട്ടി റേഡിയോ ടെലിസ്‌കോപ്പ് എന്നിവ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.[5] [6]

2019 ഏപ്രിലിൽ ദിവ്യ ഒബ്‌റോയിയുടെ നേതൃത്വത്തിലുള്ള എൻസിആർഎയിലെ ശാസ്ത്രജ്ഞർ സൂര്യന്റെ ഏറ്റവും ആഴമേറിയ റേഡിയോ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.[7]

ഗവേഷണ സൗകര്യങ്ങൾ[തിരുത്തുക]

എൻസിആർഎയിലെയും ജിഎംആർടിയിലെയും മികച്ച സജ്ജീകരണങ്ങളുള്ള ലൈബ്രറി, കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ, റേഡിയോ ഫിസിക്സ് ലബോറട്ടറി (എൻസിആർഎ-ടിഐഎഫ്ആർ, ഐയുസിഎഎ എന്നിവയുടെ സംയുക്ത സംരംഭം) കൂടാതെ ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് ഊട്ടി ടെലസ്കോപ്പ് എന്നീ രണ്ട് റേഡിയോ ടെലിസ്കോപ്പുകൾ എന്നിവ എൻസിആർഎയുടെ ഗവേഷണ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് (GMRT)[തിരുത്തുക]

റേഡിയോ അസ്ട്രോണമി ഗവേഷണത്തിനായി എൻസിആർഎ, റേഡിയോ സ്പെക്ട്രത്തിൻ്റെ മീറ്റർവേവ് തരംഗദൈർഘ്യ ശ്രേണി ഉപയോഗിക്കുന്ന ഒരു റേഡിയോ ടെലിസ്കോപ്പ് ഒരുക്കിയിട്ടുണ്ട്, ഇത് ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് (ജിഎംആർടി) എന്നറിയപ്പെടുന്നു. ഇത് പൂനെയുടെ വടക്ക് 80 കി.മീ. മാറി സ്ഥിതിചെയ്യുന്നു. ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്, 25 കിലോമീറ്റർ വരെ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന, 45 മീറ്റർ വ്യാസമുള്ള പൂർണ്ണമായി ചലിപ്പിക്കാവുന്ന 30 ഭീമാകാരമായ പാരാബോളിക് ഡിസ്കുകൾ ഉൾക്കൊള്ളുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും നടത്തുന്ന അടിസ്ഥാന ശാസ്ത്രങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷണ പരിപാടികളിലൊന്നാണ് ജിഎംആർടി. വൈദ്യുതകാന്തിക സ്പെക്ട്രത്തിൻ്റെ മീറ്റർവേവ് ശ്രേണിയിൽ ആകാശം നിരീക്ഷിക്കുകയും അപ്പർച്ചർ സിന്തസിസിൻ്റെ സാങ്കേതികത ഉപയോഗിച്ച് ആകാശത്തിൻ്റെ ഉയർന്ന സെൻസിറ്റീവ് മാപ്പുകൾ നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അതുല്യ ഉപകരണമാണ് ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്.[8] റെസല്യൂഷൻ്റെ കാര്യത്തിൽ വിഎൽഎ പോലെയുള്ള ലോകത്തിലെ മറ്റ് റേഡിയോ ടെലിസ്കോപ്പുകൾക്ക് തുല്യമാണ് ഈ ഉപകരണം. ഇത് മീറ്റർവേവ് തരംഗദൈർഘ്യത്തിൽ വിഎൽഎയെ പൂർത്തീകരിക്കുന്നു.

ഊട്ടി റേഡിയോ ടെലിസ്കോപ്പ് (ORT)[തിരുത്തുക]

ഊട്ടി റേഡിയോ ടെലിസ്‌കോപ്പ് (ഒആർടി എന്ന് അറിയപ്പെടുന്നത്) 530 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു സിലിണ്ടർ പാരാബോളോയിഡ് ആണ്, ഇത് വടക്ക്-തെക്ക് ദിശയിൽ ഏകദേശം 11 ഡിഗ്രി ചരിവുള്ള ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്നു. ആൻ്റിനയെ അതിൻ്റെ നീണ്ട അച്ചുതണ്ടിലൂടെ യാന്ത്രികമായി തിരിക്കുന്നതിലൂടെ, കിഴക്ക് ഉയരുന്നത് മുതൽ പടിഞ്ഞാറ് അസ്തമിക്കുന്നത് വരെ 10 മണിക്കൂർ തുടർച്ചയായി ആകാശ വസ്തുക്കളെ ട്രാക്ക് ചെയ്യുന്നത് ഇത് സാധ്യമാക്കുന്നു. ദൂരദർശിനി 326.5 മെഗാ ഹെർട്സിൽ (0.92 മീറ്റർ തരംഗദൈർഘ്യം), 15 മെഗാ ഹെർറ്റ്സ് ബാൻഡ് വിഡ്ത്തിൽ പ്രവർത്തിക്കുന്നു. ദൂരദർശിനിയുടെ വലിയ വലിപ്പം അതിനെ വളരെ സെൻസിറ്റീവ് ആക്കുന്നു. ഇത് പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്തതാണ്.[9]

റേഡിയോ ഫിസിക്സ് ലബോറട്ടറി[തിരുത്തുക]

നാഷണൽ സെൻ്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്‌സിൻ്റെയും (എൻസിആർഎ-ടിഐഎഫ്ആർ) ഇൻ്റർ-യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൻ്റെയും (ഐയുസിഎഎ) സംയുക്ത സംരംഭമാണ് റേഡിയോ ഫിസിക്‌സ് ലബോറട്ടറി (ആർപിഎൽ). കാമ്പസിൽ തന്നെ നിരവധി റേഡിയോ ആൻ്റിനകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 3 മീറ്റർ, 4 മീറ്റർ റേഡിയോ ആൻ്റിനകളുണ്ട്, ഒരു 15 മീറ്റർ ആൻ്റിനയുടെ നിർമാണവും പുരോഗമിക്കുന്നു. ആർപിഎൽ, റേഡിയോ അസ്ട്രോണമി വിൻ്റർ സ്കൂൾ ഫോർ കോളേജ് സ്റ്റുഡൻ്റ്സ് (RAWSC), പൾസർ ഒബ്സർവിംഗ് ഫോർ സ്റ്റുഡൻ്റ്സ് (POS) എന്നീ രണ്ട് പ്രധാന വാർഷിക അഖിലേന്ത്യാ പ്രോഗ്രാമുകൾ ഉൾപ്പെടെ വിവിധ വിദ്യാർത്ഥി പരിശീലന പരിപാടികൾ നടത്തുന്നു.[10]

ശ്രദ്ധേയരായ ആളുകൾ[തിരുത്തുക]

എൻസിആർഎയുമായി ബന്ധപ്പെട്ട ശ്രദ്ധേയരായ ആളുകളിൽ ഇവർ ഉൾപ്പെടുന്നു:

വിസിറ്റിങ് സ്റ്റുഡന്റ്സ് റിസർച്ച് പ്രോഗ്രാം[തിരുത്തുക]

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് വർഷം തോറും വേനൽക്കാലത്ത് നടത്തുന്ന ഗവേഷണ പരിപാടിയാണ് വിസിറ്റിംഗ് സ്റ്റുഡൻ്റ്സ് റിസർച്ച് പ്രോഗ്രാം (VSRP).

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Brief Profile of the Centre Director-Yashwant Gupta". NCRA-TIFR, Pune. 2018-03-12. Retrieved 2018-03-12.
  2. "NCRA Address". Archived from the original on 21 October 2017. Retrieved 13 September 2014.
  3. NCRA Website Home Page
  4. A brief history of NCRA Archived 13 September 2014 at the Wayback Machine.
  5. NCRA Research Areas
  6. A Details Description of NCRA Research Areas
  7. "Indian scientists create deepest radio images of sun » Northeast Today". Northeast Today (in അമേരിക്കൻ ഇംഗ്ലീഷ്). 2019-04-17. Retrieved 2019-04-18.
  8. Introducing GMRT
  9. "Radio Astronomy Centre, Ooty". Archived from the original on 2010-05-09. Retrieved 2024-02-01.
  10. Radio Physics Laboratory
  11. Prof. Govind Swarup
  12. "Brief Profile of the Awardee-Yashwant Gupta". Shanti Swarup Bhatnagar Prize. 2017-10-21. Retrieved 2017-10-21.
  13. "Biographical Information-Kanekar" (PDF). National Centre for Radio Astrophysics. 2017-10-31. Retrieved 2017-10-31.
  14. "Brief Profile of the Awardee-Nissim Kanekar". Shanti Swarup Bhatnagar Prize. 2017-10-21. Retrieved 2017-10-21.

പുറം കണ്ണികൾ[തിരുത്തുക]

19°06′00″N 74°03′00″E / 19.10000°N 74.05000°E / 19.10000; 74.05000