റേഡിയോ അസ്‌ട്രോണമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റേഡിയോ തരംഗങ്ങളുടെ സഹായത്തോടെയുള്ള ആകാശനിരീക്ഷണത്തെ ആണ് റേഡിയോ അസ്ട്രോണമി എന്ന് പറയുന്നത്.1932 ൽ കാൾ ജാൻസ്കി എന്ന ബ്രിട്ടീഷ് എൻജ്ജിനിയറാണ് ഈ ശാസ്ത്ര ശാഖയ്ക്ക് തുടക്കമിട്ടതു.ഏതാണ്ട് 10-3 മീറ്ററിൽ കൂടുതൽ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളാണ് റേഡിയോ തരംഗങ്ങൾ എന്നറിയപ്പെടുന്നത്‍. വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഇൻഫ്രാറെഡ് തരംഗത്തേക്കാൾ തരംഗദൈർഘ്യമുള്ളതും, വർണ്ണരാജിയിൽ ഏറ്റവും കൂടുതൽ തരംഗദൈർഘ്യം ഉള്ളതും ഇതിനാണ്. മറ്റെല്ലാ വൈദ്യുതകാന്തിക തരംഗം പോലെതന്നെ ഇതും പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നു.വലിയ റാഡിയോ ദൂരദർശനികളുടെ സഹായത്തോടെ റാഡിയോ തരംഗങ്ങളെ ശേഖരിച്ച് അവയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആകാശ നിരീക്ഷണം സാദ്യമാക്കുന്ന ജ്യോതിശ്ശാസ്ത്ര ശാഖയാണ് റാഡിയോ ജ്യോതിശ്ശാസ്ത്രം.

"https://ml.wikipedia.org/w/index.php?title=റേഡിയോ_അസ്‌ട്രോണമി&oldid=3142882" എന്ന താളിൽനിന്ന് ശേഖരിച്ചത്