ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയുകയിലെ ആര്യഭടപ്രതിമ

ഇന്ത്യയിലെ സർവ്വകലാശാലകളിൽ ജ്യോതിശാസ്ത്രം, ജ്യോതിർഭൗതികം എന്നീ വിഷയങ്ങൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ യു.ജി.സി. സ്ഥാപിച്ച സ്വയംഭരണസ്ഥാപനമാണ്‌ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അഥവാ അയുക (IUCAA). പുണെ സർവ്വകലാശാലയുടെ കാമ്പസിൽ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിന്‌ സമീപത്താണ്‌ ഇതിന്റെ സ്ഥാനം.

ചരിത്രം[തിരുത്തുക]

1988-ലാണ്‌ അയുക സ്ഥാപിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ പ്രധാന വക്താവായ ജയന്ത് നർലികറായിരുന്നു ആദ്യത്തെ ഡയറക്ടർ. നരേഷ് ദാധിച്ച് ആണ്‌ ഇപ്പോഴത്തെ ഡയറക്ടർ.