വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
സ്ഥാപിതം | 1836-37 |
---|---|
സ്ഥാനം | കനക്കുന്ന് കൊട്ടാരത്തിന്റെ എതിർവശം, വികാസ് ഭവൻ P.O., തിരുവനന്തപുരം |
നിർദ്ദേശാങ്കം | 8°30′30.59″N 76°57′29.59″E / 8.5084972°N 76.9582194°E |
Founder | സ്വാതിതിരുനാൾ |
Owner | ഫിസിക്സ് വിഭാഗം, കേരള സർവകലാശാല |
വെബ്‌വിലാസം | https://www.keralauniversity.ac.in/observe |
തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളാണ് 1837-ൽ തിരുവനന്തപുരത്തു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.[1][2] രാജാവിന്റെ നിർദ്ദേശമനുസരിച്ച് ഡബ്ല്യു.എച്ച്. ഹോസ്‍ലിയാണ് ഇത് രൂപകല്പന ചെയ്തത്.[1] ജോൺ കാൽഡെകോട്ട് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ.[3] 8-ഇഞ്ചും 14-ഇഞ്ചും ഉള്ള രണ്ടു പ്രധാന ദൂരദർശിനികളാണ് ഇവിടെയുള്ളത്. കേരളാ സർവ്വകലാശാലയുടെ ഫിസിക്സ് വിഭാഗത്തിന്റെ കീഴിലാണ് ഈ വാന നിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.
ചരിത്രം
[തിരുത്തുക]തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ താല്പര്യപ്രകാരം, 1837-ൽ അന്നത്തെ തിരുവിതാംകൂർ വ്യാപാര പ്രതിനിധിയായിരുന്ന ജോൺ കാൽഡെകോട്ട് സ്ഥാപക മേധാവിയായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.[4][5] ബഹിരാകാശ / അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങൾക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേതാണ്. 1852 മുതൽ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോൺ അലൻ ബ്രൗൺ, എഫ്.ആർ.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങൾ ആരംഭിച്ചു..[6][7] ഈ സ്ഥാപനത്തിൽ നിന്നാണ് 1853-ൽ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927-ൽ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ചന്ദ്രന്റെ ഈ മായക്കാഴ്ച തലസ്ഥാനത്തു കാണാം, പക്ഷെ എങ്ങനെ ജനം വരും ?". manoramaonline.com. 2010 Jan 08. Archived from the original on 2020-01-08. Retrieved 2020 Jan 8.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Caldecott, John (1837). "Description of an observatory lately established at Trevandrum, by his Highness the Rajah of Travancore". Madras Journal of Literature and Science. 6: 56–60.
- ↑ Kavitha (2013 Dec 27). "തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രം മോടി കൂട്ടുന്നു". reporter.live. Archived from the original on 2020-01-21. Retrieved 2020 Jan 21.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ദേശീയ ജീവചരിത്ര നിഘണ്ടു. 1885-1900, വാല്യം 08 - കാൽഡെകോട്ട്, ജോൺ (ഡി എൻ ബി 00)". വിക്കിസോഴ്സ്, വിക്കിമീഡിയ. Retrieved 2013-06-17.
- ↑ "ജോൺ കാൽഡെകോട്ടിന് ശ്രദ്ധാഞ്ജലി". ഹിന്ദു - ദേശീയ ദിനപത്രം. Archived from the original on 2013-06-18. Retrieved 2013-06-17.
- ↑ "പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിലെ ഭൗമ കാന്തികത പഠനങ്ങൾ - പേജ് 2, ഇന്ത്യൻ രംഗം- ടൈലർ മുതൽ മൂസ് വരെ, പാരഗ്രാഫ് 3" (PDF). ശാസ്ത്ര മ്യൂസിയങ്ങളുടെ ദേശീയ കൗൺസിൽ, ഭാരത സർക്കാർ. Retrieved 2013-06-17.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Sthanapati, Jayanta. "Geomagnetic Studies in the 19th Century British India / Section - The Indian Scene : From Taylor to Moos". indianculture.gov.in (flipbook). Propagation : A Journal of Science Communication. p. 78. Retrieved 2021-09-07.