കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013
ദൃശ്യരൂപം
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2014 ഡിസംബർ 19-നു് പ്രഖ്യാപിച്ചു. [1] നോവൽ വിഭാഗത്തിൽ കെ.ആർ. മീരയുടെ ആരാച്ചാർ, ചെറുകഥാവിഭാഗത്തിൽ തോമസ് ജോസഫിന്റെ മരിച്ചവർ സിനിമ കാണുകയാണ്, കവിതയിൽ കെ.ആർ. ടോണിയുടെ ഓ നിഷാദ, ആത്മകഥയിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.
അക്കാദമിയുടെ വിശിഷ്ടാംഗത്വം യൂസഫലി കേച്ചേരി, എൻ.എസ്. മാധവൻ എന്നിവർക്കും, സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പി.ആർ നാഥൻ, ഡോ. കെ. വസന്തൻ, ഡി. ശ്രീമാൻ നമ്പൂതിരി, കെ.പി. ശശിധരൻ, എം.ഡി. രത്നമ്മ എന്നിവർക്കും ലഭിച്ചു[2].
പുരസ്കാരങ്ങൾ
[തിരുത്തുക]- നോവൽ - ആരാച്ചാർ - കെ.ആർ. മീര
- ചെറുകഥ - മരിച്ചവർ സിനിമ കാണുകയാണ് - തോമസ് ജോസഫ്
- കവിത - ഓ നിഷാദ - കെ.ആർ. ടോണി
- ആത്മകഥ - സ്വരഭേദങ്ങൾ - ഭാഗ്യലക്ഷ്മി
- സാഹിത്യവിമർശനം - അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ - സുനിൽ പി. ഇളയിടം
- നാടകം - ജിന്ന് കൃസ്ണൻ - റഫീഖ് മംഗലശ്ശേരി
- വൈജ്ഞാനികസാഹിത്യം - സംസ്മൃതി - ഡോ. കെ. രാജശേഖരൻ നായർ
- യാത്രാവിവരണം - ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം -പി. സുരേന്ദ്രൻ
- ഹാസ്യസാഹിത്യം - മലയാളപ്പെരുമ - ഡോ. പി. സേതുനാഥൻ
- വിവർത്തനം - യുലീസസ് (വിവർത്തനം) - എൻ. മൂസക്കുട്ടി
- ബാലസാഹിത്യം - ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ - സിപ്പി പള്ളിപ്പുറം
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ജി.എൻ പിള്ള എൻഡോവ്മെന്റ് (വൈജ്ഞാനികസാഹിത്യം)- സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം - സജി ജെയിംസ്
- ഐ.സി. ചാക്കോ അവാർഡ് (ഭാഷാ ശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം) - തായ്മൊഴി - എം.എൻ. കാരശ്ശേരി
- കെ.ആർ. നമ്പൂതിരി അവാർഡ്(വൈദിക സാഹിത്യം) - തന്ത്രസാഹിത്യം - ഡോ. ജെ.പി. പ്രജിത്ത്
- കനകശ്രീ അവാർഡ് (കവിത) - നീറ്റെഴുത്ത് - സംപ്രീത
- ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥാ സമാഹാരം) റ്റാറ്റു - ജേക്കബ് എബ്രഹാം
- സി.ബി. കുമാർ അവാർഡ്(ഉപന്യാസം) - സിനിമ സംസ്കാരം - അടൂർ ഗോപാലകൃഷ്ണൻ[2]
അവലംബം
[തിരുത്തുക]- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി