കേരള സാഹിത്യ അക്കാദമി പുരസ്കാരം 2008
ദൃശ്യരൂപം
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു[1][2][3]. 2009 ഏപ്രിൽ 18-ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.മുകുന്ദനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്ക്ക് ഏഴാച്ചേരി രാമചന്ദ്രനും, നോവലിന് പി.എ. ഉത്തമനുമാണ് അവാർഡ്. ചാവലി എന്ന നോവലാണ് ഉത്തമനെ അവാർഡിന് അർഹനാക്കിയത്. ചെറുകഥയ്ക്കുള്ള അവാർഡ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയ്ക്ക് ലഭിച്ചു.
മറ്റു പുരസ്കാരങ്ങൾ
[തിരുത്തുക]- നാടകം- ജയപ്രകാശ് കുളൂർ - ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങൾ
- ആത്മകഥ- ഡോ.പി.കെ.വാര്യർ - സ്മൃതിപർവം
- വിവർത്തനം- ഡോ.മുത്തുലക്ഷ്മി - ചരകപൈതൃകം
- വൈജ്ഞാനിക സാഹിത്യം- പി.കെ. പോക്കർ - സ്വത്വ രാഷ്ട്രീയം
- ബാലസാഹിത്യം- പ്രൊഫ.കെ. പാപ്പുട്ടി - ചിരുതക്കുട്ടിയും മാഷും
- യാത്രാവിവരണം- ഇയ്യങ്കോട് ശ്രീധരൻ - കിംഗ്ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ
- ഹാസ്യസാഹിത്യം- കെ.എൽ. മോഹനവർമ്മ - കറിയാച്ചന്റെ ലോകം
- സാഹിത്യ വിമർശം - ഡോ.രാജകൃഷ്ണൻ - മറുകര കാത്തുനിന്നപ്പോൾ [4]
അവലംബം
[തിരുത്തുക]- ↑ "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kerala Sahitya Akademi awards announced". The Express Buzz. 19 April 2009. Retrieved 18 July 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sahitya Akademi awards announced". The Hindu. 19 April 2009. Archived from the original on 2009-04-22. Retrieved 18 July 2009.
- ↑ "'ചാവൊലി'ക്ക് അക്കാദമി പുരസ്കാരം". മലയാളമനോരമ. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.[പ്രവർത്തിക്കാത്ത കണ്ണി]