കെ. രാജശേഖരൻ നായർ
നാഡീരോഗചികിത്സകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. കെ. രാജശേഖരൻ നായർ.[1]
വിദ്യാഭ്യാസം
[തിരുത്തുക]1940 ഡിസംബർ 9 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. ശൂരനാട്ടു കുഞ്ഞൻ പിള്ളയുടെയും സി. ഭഗവതി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച രാജശേഖരൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ജനറൽ മെഡിസിനിൽ എം.ഡിയും ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ന്യൂറോളജിയിൽ ഡി.എം. ബിരുദവും നേടി.[2] കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ ഉപരിപഠനം. ഗ്ലാസ്ഗോയിലെ റോയൽ കോളേജിൽ നിന്ന് ന്യൂറോളജിയിൽ ഫെല്ലോഷിപ്പ് കിട്ടിയ ഏക മലയാളി.
ഔദ്യോഗിക മേഖല'
[തിരുത്തുക]1982 മുതൽ 1996 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി ഡയറക്ടർ, പ്രൊഫസർ ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യൻ എപ്പിലെപ്സി അസോസിയോഷൻ എന്നീ സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു.
ബഹുമതികൾ
[തിരുത്തുക]കേരള ഗവൺമെന്റിന്റെ ഏറ്റവും പ്രഗല്ഭനായ ഡോക്ടർ എന്ന ബഹുമതി. നൂറ്റിയമ്പതിലേറെ ശാസ്ത്രപ്രബന്ധങ്ങളും പത്തോളം നാഡീസംബന്ധമായ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു.
സൃഷ്ടികൾ
[തിരുത്തുക]- Evolution of modern Medicine in Kerala
- രോഗങ്ങളും സർഗ്ഗാത്മകതയും
- വൈദ്യവും സമൂഹവും[3]
- മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും
- സംസ്മൃതി[4]
- ഓർക്കാനുണ്ട് കുറെ ഓർമകൾ
- ഒരു പുഴയുടെ കഥ (നോവൽ)
- ഞാൻ തന്നെ സാക്ഷി
- മുൻപേ നടന്നവർ
- മുഖസന്ധികൾ
- വൈദ്യത്തിെന്റെ സ്മൃതി സൗന്ദര്യം
- ഞാൻ എന്ന ഭാവം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-01-02.
- ↑ http://thiruvananthapuramupdates.wordpress.com/2011/12/22/book-chat-a-doctor-and-a-gentleman/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-23. Retrieved 2014-01-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-04. Retrieved 2014-01-02.