Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023 ജൂലൈ 30-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന ചെറുകഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് എൻ.ജി. ഉണ്ണിക്കൃഷ്ണന്റെ കടലാസുവിദ്യ എന്ന കാവ്യ സമാഹാരവും അർഹമായി.[1][2]. സാഹിത്യ അക്കാദമിയുടെ വിശിഷ്ഠാംഗത്വത്തിനു ഡോ: എം.എം. ബഷീർ, എൻ. പ്രഭാകരൻ എന്നിവർ അർഹരായി[1][2].

സമഗ്രസംഭാവനാ പുരസ്കാരം

[തിരുത്തുക]

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ: പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, രതീ സാക്സേന, ഡോ: പി.കെ. സുകുമാരൻ എന്നിവർ അർഹരായി[1][2].

പുരസ്കാരങ്ങൾ

[തിരുത്തുക]

എൻഡോവ്‌മെന്റുകൾ

[തിരുത്തുക]

നിരസിച്ചു

[തിരുത്തുക]

ആത്മകഥക്കു ലഭിച്ച പുരസ്കാരം നിരസിക്കുകയാണെന്ന് പുരസ്കാര ജേതാവ് എം. കുഞ്ഞാമൻ 2022 ജൂലൈ 29-ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചു.താൻ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ, പുരസ്കാരത്തിനോ വേണ്ടി അല്ലെന്നും, സാമൂഹികവും അക്കാദമികമായുള്ള പ്രേരണയുടെ പുറത്താണെന്നും, അതുകൊണ്ട് പുരസ്കാരം നിരസിക്കുകയാണെന്നും കുഞ്ഞാമൻ അറിയിച്ചു[3].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "വി. ഷിനിലാലിനും പിഎഫ് മാത്യൂസിനും കെ. ശ്രീകുമാറിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ". 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023.
  2. 2.0 2.1 2.2 "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  3. "കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുകയാണെന്ന് എം. കുഞ്ഞാമൻ". മാതൃഭൂമി. Archived from the original on 2022-07-29. Retrieved 29 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)