പി. പവിത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി പവിത്രൻ
പി പവിത്രൻ

കോഴിക്കോട് ജില്ലയിൽ, 1964-ൽ  വടകരക്കടുത്ത്[പ്രവർത്തിക്കാത്ത കണ്ണി] മേമുണ്ടയിൽ, ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെയും പി പി ദേവിയമ്മയുടെയും മകനായി  ജനനം.  കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ[1]. സാഹിത്യനിരൂപകൻ, സാംസ്‌കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990-കൾ മുതൽ  പ്രവർത്തിച്ചുവരുന്നു.[2][3] ഭാര്യ- ഡോ. പി ഗീത . മക്കൾ- അപർണ പ്രശാന്തി, അതുൽ പി.

വിദ്യാഭ്യാസം[തിരുത്തുക]

മേമുണ്ട ഈസ്റ്റ് എൽ.പി സ്കൂൾ, മേമുണ്ട ഹൈസ്‌കൂൾ, മടപ്പള്ളി ഗവ.കോളേജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 'ആത്മാന്വേഷണം ആനന്ദിന്റെ നോവലുകളിൽ' എന്ന വിഷയത്തിൽ 1988-89 ൽ എം.ഫിൽ ഗവേഷണം. 'കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ പരിണാമം - മനഃശാസ്ത്രപരവും, തത്വശാസ്ത്രപരവുമായ അന്വേഷണം' എന്ന വിഷയത്തിൽ 1990-94 പി.എച്ച്.ഡി തലഗവേഷണം.  'മഹാത്മാ  ഗാന്ധി, കാൾ മാർക്സ്, ബി. ആർ അംബേദ്‌കർ എന്നിവരുടെ ആശയങ്ങളുടെ സ്വാധീനം ആധുനികതാവാദ നോവലുകളിൽ എന്ന വിഷയത്തിൽ യു.ജി.സി ഗവേഷണ അവാർഡിൽ 2006-09- ൽ പോസ്റ്റ് ഡോക്ടറൽ[പ്രവർത്തിക്കാത്ത കണ്ണി] ഗവേഷണം'[4]

പ്രധാന കൃതികൾ[തിരുത്തുക]

 • ആധുനികതയുടെ കുറ്റസമ്മതം (2000)
 • ആശാൻ കവിത-ആധുനികാനന്തര പാഠങ്ങൾ (2002)
 • എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013)
 • മാതൃഭാഷക്ക് വേണ്ടിയുള്ള സമരം (2014)
 • പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ  (2018)
 • കോളനിയാനന്തരവാദം- സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019)
 • മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)
മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൌന്ദര്യശാസ്ത്രം (2020)
മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)

പുരസ്‌കാരങ്ങൾ[തിരുത്തുക]

 • Wtp live സാഹിത്യവിമർശന പുരസ്കാരം (മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം - 2021)[5][6]
 • ഡോക്ടർ സി പി ശിവദാസൻ പുരസ്‌കാരം (പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ - 2018)
 • പ്ലാവില സാഹിത്യ പുരസ്‌കാരം (2017)
 • കേരള സാഹിത്യ അക്കാദമി ഐ.സി ചാക്കോ  അവാർഡ് (മാതൃഭാഷക്ക് വേണ്ടിയുള്ള സമരം - 2017)[7]
 • പയ്യപ്പിള്ളി ബാലൻ പുരസ്‌കാരം (2015)[8]
 • ഡോക്ടർ സിപി മേനോൻ സ്മാരക പുരസ്‌കാരം (2015)

അവലംബങ്ങൾ[തിരുത്തുക]

 1. "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
 2. "മതമല്ല ഭാഷയാണ് ആധുനിക സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനം - ഡോ. പി പവിത്രൻ".
 3. "കുമാരനാശാൻ പ്രണയത്തിന് ലോകോത്തര മാനം നൽകി' ; ഡോ. പി. പവിത്രൻ".
 4. "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
 5. "WTPLive സാഹിത്യ പുരസ്‌കാരം ജേതാക്കളെ പ്രഖ്യാപിച്ചു". ശേഖരിച്ചത് Apr 20, 2021.
 6. "സാഹിത്യം, സംസ്കാരം, സൗന്ദര്യം". wtplive.
 7. "കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റുകൾ" (PDF). 06-06-18. ശേഖരിച്ചത് 12/05/2021. Cite journal requires |journal= (help); Check date values in: |accessdate= and |date= (help)
 8. "പയ്യപ്പിള്ളി ബാലൻ എൻഡോവ്മെന്റ് വിതരണം 5ന്". ദേശാഭിമാനി. ശേഖരിച്ചത് Wednesday Jun 3, 2015. Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=പി._പവിത്രൻ&oldid=3671242" എന്ന താളിൽനിന്ന് ശേഖരിച്ചത്