Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala Sahitya Akademi Award
അവാർഡ്Outstanding books of literary merit
തിയതി2 August 2012
സ്ഥലംThrissur
രാജ്യംIndia
നൽകുന്നത്Kerala Sahitya Akademi
ആദ്യം നൽകിയത്1958
2010 Kerala Sahitya Akademi Award 2012 >

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2012 ഓഗസ്റ്റ് 1-നു് പ്രഖ്യാപിച്ചു[1][2]. ടി. പത്മനാഭൻ, ആനന്ദ് എന്നിവർക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും, ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ:പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും ലഭിച്ചു[3]. നോവലിനു് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന നോവലും, ചെറുകഥക്ക് യു.കെ. കുമാരന്റെ പോലീസുകാരന്റെ പെണ്മക്കൾ എന്ന കഥയും പുരസ്കാരത്തിനർ‌ഹമായി.

അക്കാദമിയുടെ വിശിഷ്ടാംഗത്വം

[തിരുത്തുക]
ക്രമ നമ്പർ പേര്‌
1 ടി. പത്മനാഭൻ
2 ആനന്ദ്

[3]

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം

[തിരുത്തുക]
ക്രമ നമ്പർ പേര്‌
1 ചാത്തനാത്ത് അച്യുതനുണ്ണി
2 പ്രൊഫ: പി.ടി. ചാക്കോ
3 കെ.ബി. ശ്രീദേവി
4 ജോസഫ് വൈറ്റില

[3]

അക്കാദമി പുരസ്കാരങ്ങൾ

[തിരുത്തുക]
ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 നോവൽ മനുഷ്യനു് ഒരാമുഖം സുഭാഷ് ചന്ദ്രൻ
2 ചെറുകഥ പോലീസുകാരന്റെ പെണ്മക്കൾ യു.കെ. കുമാരൻ
3 കവിത കീഴാളൻ കുരീപ്പുഴ ശ്രീകുമാർ
4 നാടകം ചൊല്ലിയാട്ടം ബാലസുബ്രഹ്മണ്യൻ
5 ബാലസാഹിത്യം ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക് കെ. രാധാകൃഷ്ണൻ
6 ജീവചരിത്രം /ആത്മകഥ ആത്മകഥ കെ.ആർ. ഗൗരിയമ്മ
7 സാഹിത്യ വിമർശനം വാക്കുകളും വസ്തുക്കളും ബി. രാജീവൻ
8 യാത്രാ വിവരണം വോൾഗാ തരംഗങ്ങൾ ടി.എൻ. ഗോപകുമാർ
9 വിവർത്തനം ക: കെ.ബി. പ്രസന്നകുമാർ
10 വൈജ്ഞാനിക സാഹിത്യം ഈണവും താളവും എൽ.എസ്. രാജഗോപാലൻ
11 ഹാസ്യ സാഹിത്യം കളിയും കാര്യവും ലളിതാംബിക

എൻഡോവ്മെന്റ് പുരസ്കാരങ്ങൾ

[തിരുത്തുക]
ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 ഐ.സി. ചാക്കോ അവാർഡ്
(ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം)
മലയാള വ്യാകരണ സിദ്ധാന്തങ്ങൾ ഡോ.എൻ.കെ. മേരി
2 കെ.ആർ. നമ്പൂതിരി അവാർഡ്
(വൈദികസാഹിത്യം)
മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന പ്രൊഫ. തുറവൂർ വിശ്വംഭരൻ
3 സി.ബി. കുമാർ അവാർഡ്
(ഉപന്യാസം)
കഥ പോലെ ചിലതു സംഭവിക്കുമ്പോൾ എസ്. ഗോപാലകൃഷ്ണൻ
4 കനകശ്രീ അവാർഡ് -
(കവിത)
തോന്നിയ പോലൊരു പുഴ ആര്യാംബിക എസ്‌.വി
5 ഗീത ഹിരണ്യൻ അവാർഡ്
(ചെറുകഥാ സമാഹാരം)
പച്ചയുടെ ആൽബം ധന്യാരാജ്‌
6 ജി.എൻ. പിള്ള അവാർഡ്
(വൈജ്ഞാനിക സാഹിത്യം)
ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ ഡോ: ആന്നിയിൽ തരകൻ

[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "സുഭാഷ് ചന്ദ്രനും കുരീപ്പുഴയ്ക്കും യു.കെ.കുമാരനും അക്കാദമിഅവാർഡ്". മാതൃഭൂമി. Archived from the original on 2012-08-01. Retrieved 1 ഓഗസ്ത് 2012. {{cite news}}: Check date values in: |accessdate= (help)
  2. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
  3. 3.0 3.1 3.2 http://www.keralasahityaakademi.org/pdf/Biodata%20-%20Award%20Winners.pdf