കേരള സാഹിത്യ അക്കാദമി പുരസ്കാരം 2020
ദൃശ്യരൂപം
2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021 ആഗസ്ത് 17-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ പി.എഫ്. മാത്യൂസിന്റെ അടിയാളപ്രേതം എന്ന നോവലും മികച്ച ചെറുകഥയ്ക്ക് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് ഒ.പി. സുരേഷിന്റെ താജ്മഹൽ എന്ന കാവ്യ സമാഹാരവും അർഹമായി.[1]
സമഗ്രസംഭാവനാ പുരസ്കാരം
[തിരുത്തുക]സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും ഫലകവും) കെ.കെ. കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ. മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപയും രണ്ടു പവന്റെ സ്വർണ്ണപതക്കവും) സേതു, പെരുമ്പടവം ശ്രീധരൻ എന്നിവർ അർഹരായി.
പുരസ്കാരങ്ങൾ
[തിരുത്തുക]- നോവൽ - അടിയാളപ്രേതം - പി.എഫ്. മാത്യൂസ്
- കവിത - താജ്മഹൽ - ഒ.പി. സുരേഷ്
- നാടകം – ദ്വയം - ശ്രീജിത്ത് പൊയിൽക്കാവ്
- ചെറുകഥ - വാങ്ക് - ഉണ്ണി. ആർ
- സാഹിത്യവിമർശനം- വൈലോപ്പിള്ളിക്കവിത- ഒരു ഇടതുപക്ഷ വായന - ഡോ. പി. സോമൻ
- വൈജ്ഞാനിക സാഹിത്യം – മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം - ഡോ. ടി.കെ. ആനന്ദി
- ജീവചരിത്രം/ആത്മകഥ - മുക്തകണ്ഠം വികെഎൻ -കെ. രഘുനാഥൻ
- യാത്രാവിവരണം – ദൈവം ഒളിവിൽ പോയ നാളുകൾ - വിധു വിൻസെന്റ്
- വിവർത്തനം – റാമല്ല ഞാൻ കണ്ടു - അനിത തമ്പി
- വിവർത്തനം – ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ - സംഗീത ശ്രീനിവാസൻ
- ബാലസാഹിത്യം - പെരുമഴയത്തെ കുഞ്ഞിതളുകൾ - പ്രിയ എ.എസ്.
- ഹാസസാഹിത്യം – ഇരിങ്ങാലക്കുടയ്ക്കു ചുറ്റും - ഇന്നസെന്റ്
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ഐ.സി. ചാക്കോ അവാർഡ് - ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യപഠനം - വ്യാകരണ പഠനങ്ങൾ - ഡോ. പി. നാരായണ മേനോൻ
- സി.ബി.കുമാർ അവാർഡ് - ഉപന്യാസം- വരകളെയും വാക്കുകളേയും ഭയക്കുമ്പോൾ - പ്രൊഫ. ജെ. പ്രഭാഷ്
- സി.ബി.കുമാർ അവാർഡ് - ഉപന്യാസം- വായനയും പ്രതിരോധവും - ടി.ടി. ശ്രീകുമാർ
- കെ.ആർ.നമ്പൂതിരി അവാർഡ് - വൈദികസാഹിത്യം- വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന - ഡോ. വി. ശിശുപാലപ്പണിക്കർ
- കനകശ്രീ അവാർഡ് - കവിത- പ്രഭോ പരാജിതനിലയിൽ - ചിത്തിര കുസുമൻ
- ഗീതാ ഹിരണ്യൻ അവാർഡ് - കഥ- ആരാൻ - കെ.എൻ. പ്രശാന്ത്
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- മാർഗ്ഗിയും ദേശിയും ചില സാംസ്കാരിക ചിന്തകൾ - കേശവൻ വെളുത്താട്ട്
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- ശാസ്ത്രവും തത്ത്വചിന്തയും - വി. വിജയകുമാർ
- കുറ്റിപ്പുഴ അവാർഡ് - സാഹിത്യവിമർശനം - ഓർമ്മയുടെ ഉത്ഭവം സംസ്കാര/അവതരണ പഠനങ്ങൾ എം.വി. നാരായണൻ
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - ഗീതു എസ്.എസ്.
അവലംബം
[തിരുത്തുക]- ↑ "സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.
{{cite news}}
: CS1 maint: bot: original URL status unknown (link)