കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016
ദൃശ്യരൂപം
2016 -ലെ കേരള സാഹിത്യ അക്കാദമി 2018 ഫെബ്രുവരി 21-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലും മികച്ച ചെറുകഥയ്ക്ക് എസ്. ഹരീഷിന്റെ ആദം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് സാവിത്രി രാജീവന്റെ 'അമ്മയെ കുളിപ്പിക്കുമ്പോൾ ' എന്ന കാവ്യ സമാഹാരവും അർഹമായി.[1]
സമഗ്രസംഭാവനാ പുരസ്കാരം
[തിരുത്തുക]ഇയ്യങ്കോട് ശ്രീധരൻ, സി. ആർ. ഓമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി.
പുരസ്കാരങ്ങൾ
[തിരുത്തുക]- നോവൽ - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി.ഡി. രാമകൃഷ്ണൻ
- കവിത - അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ
- നാടകം – ലല്ല - ഡോ. സാംകുട്ടി പട്ടംകരി
- ചെറുകഥ- ആദം- എസ്. ഹരീഷ്
- സാഹിത്യവിമർശനം- ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം – എസ്. സുധീഷ്
- വൈജ്ഞാനിക സാഹിത്യം – ചവിട്ടുനാടക വിജ്ഞാനകോശം – ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ
- ജീവചരിത്രം/ആത്മകഥ - എ.കെ.ജി: ഒരു സമഗ്രജീവചരിത്രം – ഡോ. ചന്തവിള മുരളി
- യാത്രാവിവരണം – നൈൽവഴികൾ – ഡോ. ഹരികൃഷ്ണൻ
- വിവർത്തനം – പ്രണയവും മൂലധനവും – സി.എം. രാജൻ
- ബാലസാഹിത്യം - സാമൂഹ്യപാഠം – കെ.ടി. ബാബുരാജ്
- ഹാസസാഹിത്യം – ചില നാട്ടുകാര്യങ്ങൾ – മുരളി തുമ്മാരുകുടി
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ഐ.സി. ചാക്കോ അവാർഡ് - വടക്കൻ മലയാളം - ഡോ. പി.എ. അബൂബക്കർ (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം),
- സി.ബി.കുമാർ അവാർഡ് - പൂർണേന്ദുമുഖി - രവി മേനോൻ (ഉപന്യാസം),
- കെ.ആർ.നമ്പൂതിരി അവാർഡ് - നിരുക്തമെന്ന വേദാംഗം - ഡോ. കെ.പി. ശ്രീദേവി ( വൈദികസാഹിത്യം),
- കനകശ്രീ അവാർഡ് - അവസാനത്തെ മനുഷ്യൻ - ആര്യ ഗോപി (കവിത)
- ഗീതാ ഹിരണ്യൻ അവാർഡ് - കക്കാടിന്റെപുരാവൃത്തം - സുനിൽ ഉപാസന (ചെറുകഥാ സമാഹാരം)
- ജി.എൻ. പിള്ള അവാർഡ് - ബുദ്ധനെ എറിഞ്ഞ കല്ല് - രവിചന്ദ്രൻ. സി (വൈജ്ഞാനിക സാഹിത്യം)
- കുറ്റിപ്പുഴ അവാർഡ് - ഡോ. പി. സോമൻ - കവിതയുടെ കാവുതീണ്ടൽ
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - സിസ്റ്റർ അനു ഡേവിഡ്
അവലംബം
[തിരുത്തുക]- ↑ ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". Retrieved Feb 25, 2018.
{{cite news}}
:|last=
has numeric name (help)