സി.ആർ. ഓമനക്കുട്ടൻ
ദൃശ്യരൂപം
സി.ആർ. ഓമനക്കുട്ടൻ | |
---|---|
ജനനം | ഫെബ്രുവരി 13, 1943 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]
ജീവിതരേഖ
[തിരുത്തുക]കോട്ടയത്ത് ജനിച്ചു. പെണ്ണമ്മയും രാഘവനുമാണ് മാതാപിതാക്കൾ. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്. കോളജ്, കൊല്ലം എസ്.എൻ. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ. പിന്നീട് ഗവൺമെന്റ് കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജിൽ. ‘98 മാർച്ചിൽ റിട്ടയർ ചെയ്‌തു. മുപ്പത്തഞ്ചു വർഷമായി കൊച്ചുകഥകളെഴുതുന്നു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളം എന്ന പംക്തി എഴുതി.
കൃതികൾ
[തിരുത്തുക]- ഓമനക്കഥകൾ
- ഈഴശിവനും വാരിക്കുന്തവും
- അഭിനവശാകുന്തളം
- ശവംതീനികൾ
- കാല്‌പാട്
പരിഭാഷകൾ
[തിരുത്തുക]- ഫാദർ ഡെർജിയസ്
- ഭ്രാന്തന്റെ ഡയറി
- കാർമില
- തണ്ണീർ തണ്ണീർ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010