മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി | |
---|---|
ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ ( ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ) ഐക്യ രാഷ്ട്ര പരിസ്ഥിതി വിഭാഗം | |
പദവിയിൽ | |
ഓഫീസിൽ September 2009 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വെങ്ങോല, എറണാകുളം ജില്ല | 10 ഓഗസ്റ്റ് 1964
പൗരത്വം | Indian |
മാതാപിതാക്കൾ |
|
വസതി | ജനീവ |
വിദ്യാഭ്യാസം | PhD in Engineering |
അൽമ മേറ്റർ | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാൺപൂർ |
ജോലി | ദുരന്തനിവാരണ വിദഗ്ദ്ധൻ |
തൊഴിൽ | എൻജിനീയർ |
വെബ്‌വിലാസം | Website, Blog |
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (ജനനം : ആഗസ്റ്റ് 10, 1964). ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയും വൈദഗ്ദ്ധ്യവുമുള്ള മുരളി തുമ്മാരുകുടി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നർഗീസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായ്ലാന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ റുവാണ്ട, ഇറാഖ്, ലെബനൺ, പലസ്തീൻ ടെറിട്ടറികൾ, സുഡാൻ എന്നിവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ടസംഘടനയിലെത്തും മുമ്പ് ഷെൽ ഗ്രൂപ്പിന്റെ എണ്ണക്കമ്പനികളിൽ പരിസ്ഥിതി ഉപദേശകനായിരുന്നു. ഈ കാലയളവിൽ തെക്കു കിഴക്കേ ഏഷ്യ, മധ്യ പൂർവ്വേഷ്യ എന്നിവിടങ്ങളിൽ എണ്ണ പടരലും എണ്ണക്കിണർ അഗ്നിബാധയുമായും ബന്ധപ്പെട്ട എണ്ണമറ്റ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയായ മുരളി തുമ്മാരുകുടി കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും പരിസ്ഥിതി എൻജിനീയറിങ്ങിൽ ഗവേഷണബിരുദം നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ലീഡർഷിപ്പ് അക്കാദമിയിലെ (യുണൈറ്റഡ് നേഷൻസ് സർവകലാശാല) പൂർവ്വവിദ്യാർത്ഥിയും ബെർക്കിലി ആസ്ഥാനമായ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ 'ബെഹർ ഫെല്ലോ'യുമാണ്. ശ്രദ്ധേയമായ അന്താരാഷ്ട്ര ജേണലുകളിൽ മുരളിയുടെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ ആവാസവ്യവസ്ഥ അധിഷ്ഠിതമായ ദുരന്താഘാത ലഘൂകരണത്തിനുള്ള ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ പ്രവർത്തന പരിപാടികൾക്ക് മുരളി ചുക്കാൻ പിടിക്കുന്നു. പരിസ്ഥിതിക്കും ദുരന്താഘാത ലഘൂകരണത്തിനുമുള്ള, യുഎൻഡിപിയും ഐയുസിഎന്നും, ഐഎസ്ഡിആറും ഉൾപ്പെടെയുള്ള 17 അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തത്തിൽ (Patnership for Environment and Disaster Risk Reduction (PEDRR)) മുരളിക്ക് സുപ്രധാന ചുമതലയാണുള്ളത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സർവകലാശാലകളുടെ ശൃംഖലയായ സെന്റർ ഫോർ നാച്വറൽ റിസോഴ്‌സസ് ആന്റ് ഡവലപ്‌മെന്റിന്റെ ഉപദേശകസമിതിയംഗം കൂടിയാണ് അദ്ദേഹം. 2011 ൽ CNRD യും PEDRR ഉം ചേർന്ന് ആവാസവ്യവസ്ഥ അധിഷ്ഠിതമായ ദുരന്താഘാത ലഘൂകരണത്തിൽ ആഗോളതലത്തിൽ മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു.
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളെ മുരളി പിന്തുണയ്ക്കുന്നുണ്ട്. യാത്രകളോട് ആർത്തി പുലർത്തുന്ന മുരളി ചരിത്രവും ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലർത്തി 'തുമ്മാരുകുടിക്കഥകൾ' എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്നു. മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാർ ഉണ്ട്. 2018-ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ചില നാട്ടുകാര്യങ്ങൾ എന്ന ഹാസ്യസാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.
പുസ്തകങ്ങൾ
[തിരുത്തുക]- വിണ്ടും ചില നാട്ടുകാര്യങ്ങൾ[1][2]
- കാഴ്ച്ചപ്പാടുകൾ
- സുരക്ഷയുടെ പാഠങ്ങൾ [3]
- പെരുമഴ പകർന്ന പാഠങ്ങൾ
- ബുദ്ധനും ശങ്കരനും പിന്നെ ഞാനും
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ്
- തുമ്മാരുകുടി കഥകൾ
- http://www.thehindu.com/books/books-reviews/vignettes-from-life/article4952270.ece
- http://www.muraleethummarukudy.com/
- http://www.thummarukudykkathakal.com/ Archived 2014-01-07 at the Wayback Machine.
- http://www.unep.org/disastersandconflicts/Introduction/DisasterRiskReduction/ExpertsProfiles/tabid/104329/Default.aspx Archived 2014-10-24 at the Wayback Machine.
- http://www.unep.org/experts/default.asp?Page=profiles&ExpertID=15&ShowList=no&eName=Muralee%20Thummarukudy Archived 2014-02-24 at the Wayback Machine.
- http://news.bbc.co.uk/2/hi/4425562.stm
- നൂറു വർഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം Archived 2014-07-15 at the Wayback Machine.
- മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ
- ↑ "What's inside – Malayalam books". The Hindu. Retrieved 2017-01-06.
- ↑ "Veendum Chila Naattukaryangal @ INDULEKHA | Kerala's No.1 Online Bookstore". www.indulekha.com. Archived from the original on 2017-01-07. Retrieved 2017-01-06.
- ↑ "Murali Thummarukudi – Mathrubhumi Books". buybooks.mathrubhumi.com. Retrieved 5 April 2018.