എസ്. സുധീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യ നിരൂപകനും പ്രഭാഷകനും പത്രാധിപരും സാംസ്കാരിക വിമർശകനും രാഷ്ട്രീയ വിമർശകനും സാംസ്കാരിക പ്രവർത്തകനുമാണ് പ്രൊഫ. എസ്. സുധീഷ്(ജനനം : 5 ജനുവരി 1952).[1] മുഖ്യധാരാ ആധുനികതാ പ്രസ്ഥാനത്തിൻ്റെ അരാഷ്ട്രീയതയെ നിശിതമായി വിമർശിച്ചു കൊണ്ട് അധികാര വിമർശനത്തിൻ്റെയും സാംസ്കാരിക വിമർശനത്തിൻ്റെയും രീതിശാസ്ത്രം മലയാളത്തിൽ അവതരിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്തതും പ്രകോപനപരവുമായ ശൈലി എഴുത്തിൽ പിൻതുടർന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ, വിദ്യാഭ്യാസം, മനശ്ശാസ്ത്രം ,തുടങ്ങിയ വിവിധ ജ്ഞാന മേഖലകളിൽ പരന്നു കിടക്കുന്നതാണ് എഴുത്തുകൾ.2016 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന കൃതിക്കായിരുന്നു പുരസ്കാരം. [2]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കടലോര ഗ്രാമത്തിൽ ജനിച്ചു. അവിടത്തെ ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ.ദീർഘ കാലം വിവിധ എസ്.എൻ. കോളേജുകളിൽ ഇംഗ്ലീഷ്അധ്യാപകനായിരുന്നു. മാനേജ്‌മെന്റിനെതിരെ അഴിമതി ചൂണ്ടിക്കാട്ടി സമരം ചെയ്തതിനെത്തുടർന്ന് പുറത്താക്കി.ദീർഘകാല കോടതി വ്യവഹാരത്തെത്തുടർന്ന് മാനേജ്മെൻറിന് തിരിച്ചെടുക്കേണ്ടി വന്നു. കായിക്കര ആശാൻ സ്മാരകത്തിലെ സാംസ്കാരിക പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു.അഡോണിസ് കായിക്കര വന്ന് ആശാൻ ലോക കവിതാ പുരസ്കാരം ഏറ്റുവാങ്ങുന്നത് ഈ പ്രവർത്തന കാലയളവിലാണ്. പുരോഗമന കലാസാഹിത്യ സംഘത്തിൽ ആദ്യ കാലത്ത്പ്രവർത്തിച്ചു, സംസ്ഥാന സമിതി അംഗമായിരുന്നു . പാഥേയം, അമർഷം തുടങ്ങിയ മാസികകൾ നടത്തി. എം.എൻ. വിജയൻ പത്രാധിപരായിരുന്ന പാഠം മാസിക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുറത്തിറങ്ങിയിരുന്നത്.പാഠം മാസികയുടെ 2003 മെയ് ലക്കത്തിൽ ജനകീയാസൂത്രണത്തിൻ്റെ പിന്നിലെ വൈദേശിക താല്പര്യങ്ങളെ സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു.അത് കേരളീയ രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും വലിയ കൊടുങ്കാറ്റുകൾ ഉണ്ടാക്കി. ചാരപ്രവർത്തനം നടത്തി എന്ന തങ്ങൾക്ക് നേരെ ഉണ്ടായ ആരോപണത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുത്ത മാനനഷ്ടക്കേസിൽ പ്രതിചേർക്കപ്പെട്ടു. ദീർഘകാലത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷം പരിഷത്തിനെതിരായ ആരോപണങ്ങൾക്ക് വസ്തുതയുടെ ബലമുണ്ട് എന്നു കോടതിവിധിയുണ്ടായതിനെ തുടർന്നു കേസിൽ നിന്നും മോചിതനായി. പാഠം പ്രതികരണവേദി, എം.എൻ.വിജയൻ സാംസ്കാരിക വേദി എന്നീ സംഘടകളുടെ പ്രസിഡൻറാണ്. പാഠം ബുക്സ് എന്ന പ്രസാധക സംഘവും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്..probono publico എന്ന യൂട്യൂബ് ചാനലിൽ ഇപ്പോൾ പാഠം വാർത്താ വലോകനം ചെയ്യുന്നു. ഈ ചാനലിലൂടെയും സ്വന്തം ഫെയ്സ് ബുക്കിലൂടെയും പ്രളയത്തിനു പിന്നിലെ ക്ലൗഡ് സീഡിംഗ് ബന്ധങ്ങളും കൊറോണ ഭീതി സൃഷ്ടിക്ക് പിന്നിലെ വ്യാവസായിക - ഭരണകൂട താല്പര്യങ്ങളും പുറത്തുവിട്ടു. ഇപ്പോൾ കൊല്ലത്ത് താമസം.

കൃതികൾ[തിരുത്തുക]

  • ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം
  • ഏകലവ്യന്റെ കൈവിരൽ
  • സൗന്ദര്യത്തിന്റെ അർത്ഥസംഹിത
  • നഗ്നവും ആവിഷ്കാരസ്വാതന്ത്ര്യവും
  • അധികാരം. സംസ്കാരം. മാധ്യമം
  • വിമോചനത്തിൻ്റെ വാക്കും മനസ്സും
  • വിദ്യാഭ്യാസം ധന ഭീകരതയുടെ നിഴലിൽ
  • ജനകീയാസൂത്രണത്തിലെ കറുത്ത പൂച്ച
  • പിക്കാസോ എന്തുകൊണ്ട് കമ്യൂണിസ്റ്റായി?
  • ചരിത്രവും ഭാവനയും നോവൽ കലയിൽ
  • ചരിത്രവും രതിബന്ധനവും - ഫ്രോയിഡിയൻ വായനകൾ
  • ഗീബൽസിൻ്റെ പടയാളികൾ ( സത്യാനന്തര ഉപദേശി പുസ്തകം)
  • ഈ ചുമരുകൾ (കഥാസമാഹാരം)
  • ഒരു ക്വട്ടേഷൻഗുണ്ട വേദപുസ്തകം വായിക്കുന്നു (കവിതാ സമാഹാരം)
  • ഇങ്ങനെയാണ് എം എൻ വിജയൻ ചരിത്രമായത് ( രാഷ്ട്രീയ ജീവചരിത്രം)
  • മലയാള സിനിമ :ന്യൂസ് പേപ്പർ ബോയ് മുതൽ ന്യൂ ജനറേഷൻ വരെ

പല പേരുകളിലായി സമാഹരിക്കപ്പെടാത്ത അനേകം പഠനങ്ങൾ ഉണ്ട്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം

ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന പുസ്തകത്തിന്

  • വീണപൂവ് ശതാബ്ദി പുരസ്കാരം
  • തായാട്ട് അവാർഡ്

അവലംബം[തിരുത്തുക]

  1. ഡോ. പി.വി. കൃഷ്ണൻ നായർ (2004). സാഹിത്യകാര ഡയറക്ടറി. l=Mtjd]: കേരള സാഹിത്യ അക്കാദമി. p. 510. ISBN 8176900427.
  2. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". Retrieved Feb 25, 2018. {{cite news}}: |last= has numeric name (help)
"https://ml.wikipedia.org/w/index.php?title=എസ്._സുധീഷ്&oldid=3775485" എന്ന താളിൽനിന്ന് ശേഖരിച്ചത്