പി.കെ. പാറക്കടവ്
പി.കെ. പാറക്കടവ് | |
---|---|
![]() പി.കെ പാറക്കടവ് | |
ജനനം | അഹ്മദ് ഒക്ടോബർ 15, 1952 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | ചെറുകഥാകൃത്ത്,മാധ്യമം മാഗസിൻ എഡിറ്റർ |
തൂലികാനാമം | പി.കെ. പാറക്കടവ് |
പ്രധാന കൃതികൾ | മൗനത്തിന്റെ നിലവിളി, ഗുരുവും ഞാനും, ഖോർഫുക്കാൻ കുന്ന്, പ്രകാശനാളം, മനസ്സിന്റെ വാതിലുകൾ |
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബർ 15, 1952).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ നാമം അഹമ്മദ്
ജീവിതരേഖ[തിരുത്തുക]
1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ പൊന്നങ്കോട് ഹസൻ, മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം.[1] ജോലി ആവശ്യാർത്ഥം കുറച്ചുകാലം ഗൾഫ് നാടുകളിൽ ജീവിച്ചു. മാധ്യമം പത്രത്തിന്റെ പീരിയോഡിക്കൽസ് എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട് [2]. മുപ്പത്തിയെട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിൻെറ കഥകൾ ഇംഗ്ലീഷ്[3], ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കേരള സാഹിത്യ അക്കാദമി[4], സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിർവാഹക സമിതി അംഗവുമാണ്<കൽബുർഗി അടക്കമുള്ള എഴുത്തുകാർ വധിക്കപെട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെയും അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.[5][6]
അംഗീകാരങ്ങൾ[തിരുത്തുക]
- എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് (1995)
- ഫൊക്കാന അവാർഡ്
- അബുദാബി അരങ്ങ് സാഹിത്യ അവാർഡ് (2008)
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം (2009)
- കുട്ടമത്ത് അവാർഡ് (2010)
- എസ് ബി ടി അവാർഡ്
- അബുദാബി മലയാള സമാജം അവാർഡ്
- കേരള സാഹിത്യ അക്കാദമി സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം (2018)
കുടുംബം[തിരുത്തുക]
കെ.എ. കൊടുങ്ങല്ലൂരിന്റെ മകൾ സൈബുന്നിസയാണ് ഭാര്യ. ആതിര സമീർ, അനുജ മിർഷാദ് എന്നിവർ മക്കളാണ്.
കൃതികൾ[തിരുത്തുക]
- മൗനത്തിന്റെ നിലവിളി
- ഗുരുവും ഞാനും
- ഖോർഫുക്കാൻ കുന്ന്
- പ്രകാശനാളം
- മനസ്സിന്റെ വാതിലുകൾ
- ഞായറാഴ്ച നിരീക്ഷണങ്ങൾ
- മുറിവേറ്റ വാക്കുകൾ
- പ്രണയത്തിന്റെ നാനാർത്ഥങ്ങൾ
- പാറക്കടവിന്റെ കഥകൾ
- ഇരട്ടി മിഠായികൾ
- തിരഞ്ഞെടുത്ത കഥകൾ
- ഇടിമിന്നലുകളുടെ പ്രണയം
പുരസ്കാരങ്ങൾ[തിരുത്തുക]
- മൗനത്തിന്റെ നിലവിളിക്ക് 1995ൽ എസ്.കെ. പൊറ്റെകാട് അവാർഡ്.
- പി.കെ. പാറക്കടവിന്റെ കൃതികൾ എന്ന കൃതിക്ക് 2008-ലെ അബുദാബി അരങ്ങ് സാംസ്കാരികവേദിയുടെ പുരസ്കാരം [7]
- ഫൊക്കാന അവാർഡ്
- കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009 ലെ വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ("അവൾ പെയ്യുന്നു" എന്ന കഥാസമാഹാരത്തിന്)[8]
- ചെറുവത്തൂർ സൗഹൃദ സമിതിയുടെ മഹാകവി കുട്ടമ്മത്ത് അവാർഡ്-2010[9]എസ് ബി ടി സാഹിത്യ അവാർഡ്
അബുദാബി മലയാളി സമാജം അവാർഡ് , കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന സാഹിത്യ അവാർഡ്
അവലംബം[തിരുത്തുക]
- ↑ http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=721
- ↑ "വാർത്ത". മാധ്യമം ദിനപത്രം. 2013 ഡിസംബർ 10. ശേഖരിച്ചത് 2013 ഡിസംബർ 16. Check date values in:
|accessdate=
and|date=
(help) - ↑ "വാർത്ത". മാധ്യമം ദിനപത്രം. 2013 ഡിസംബർ 16. ശേഖരിച്ചത് 2013 ഡിസംബർ 16. Check date values in:
|accessdate=
and|date=
(help) - ↑ കേരള സാഹിത്യ അക്കാദമി അംഗങ്ങൾ "കേരള സാഹിത്യ അക്കാദമി" Check
|url=
value (help). ശേഖരിച്ചത് 2015 സെപ്റ്റംബർ 13. Check date values in:|accessdate=
(help) - ↑ ദ ഹിന്ദു,2012 നവംബർ 18
- ↑ പി.കെ. പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമിയിൽ മാധ്യമം ദിനപത്രം, 2012 നവംബർ 16
- ↑ "അരങ്ങ് അവാർഡ് പി.കെ. പാറക്കടവിന്" (ഭാഷ: Malayalam). Mathrubhumi. ശേഖരിച്ചത് 2009-06-25.CS1 maint: unrecognized language (link)
- ↑ "പി.കെ. പാറക്കടവിന് ബഷീർ പുർസ്കാരം" (ഭാഷ: Malayalam). Madhyamam. ശേഖരിച്ചത് 2009-08-12.CS1 maint: unrecognized language (link)
- ↑ "കുട്ടമത്ത് അവാർഡ് പി. കെ പാറക്കടവിന്" (ഭാഷ: Malayalam). Madhyamam. ശേഖരിച്ചത് 2010-09-24.CS1 maint: unrecognized language (link)
ചിത്രശാല[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ P. K. Parakkadvau എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
http://www.mathrubhumi.com/story.php?id=317456 http://www.madhyamam.com/news/200484/121116