കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ദൃശ്യരൂപം
2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021 ഫെബ്രുവരി 15-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ എസ്. ഹരീഷിന്റെ മീശ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് പി. രാമന്റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരവും, എം.ആർ രേണുകുമാറിന്റെ കൊതിയൻ എന്ന സമാഹാരവും അർഹമായി.[1][2]
സമഗ്രസംഭാവനാ പുരസ്കാരം
[തിരുത്തുക]സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) എൻ.കെ. ജോസ്, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ, റോസ് മേരി, യു. കലാനാഥൻ, സി.പി. അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) പി. വത്സല, എൻ.വി.പി. ഉണിത്തിരി എന്നിവർ അർഹരായി.
പുരസ്കാരങ്ങൾ
[തിരുത്തുക]- നോവൽ - മീശ - എസ്. ഹരീഷ്
- കവിത - രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് - പി. രാമൻ
- കവിത - കൊതിയൻ - എം.ആർ. രേണുകുമാർ
- നാടകം – അരങ്ങിലെ മത്സ്യഗന്ധികൾ - സജിത മഠത്തിൽ
- നാടകം – ഏലി ഏലി ലമാ സബക്താനി - ജിഷ അഭിനയ
- ചെറുകഥ - രാമച്ചി - വിനോയ് തോമസ്
- സാഹിത്യവിമർശനം- പാന്ഥരും വഴിയമ്പലങ്ങളും - ഡോ. എം.കെ. അനിൽ
- വൈജ്ഞാനിക സാഹിത്യം – നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി - ജി. മധുസൂദനൻ
- വൈജ്ഞാനിക സാഹിത്യം – ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം - ഡോ. ആർ.വി.ജി. മേനോൻ
- ജീവചരിത്രം/ആത്മകഥ - ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ -എം.ജി.എസ്. നാരായണൻ
- യാത്രാവിവരണം – വിശുദ്ധ പാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ഛൻ
- വിവർത്തനം – ഗോതമബുദ്ധന്റെ പരിനിർവാണം - കെ. അരവിന്ദാക്ഷൻ
- ബാലസാഹിത്യം - ഹിസാഗ - കെ.ആർ. വിശ്വനാഥൻ
- ഹാസസാഹിത്യം – ഈശ്വരൻ മാത്രം സാക്ഷി - സത്യൻ അന്തിക്കാട്
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ഐ.സി. ചാക്കോ അവാർഡ് - - ചോംസ്കിയൻ വാക്യഘടനാപഠനം - പ്രൊഫ.പി. മാധവൻ [2]
- സി.ബി.കുമാർ അവാർഡ് - ഓർഡിനറി - ബോബി ജോസ് കട്ടിക്കാട്
- കെ.ആർ.നമ്പൂതിരി അവാർഡ് - ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം - സന്ദീപാനന്ദ ഗിരി
- കനകശ്രീ അവാർഡ് - ചങ്കൊണ്ടോ പറക്കൊണ്ടോ - ഡി. അനിൽകുമാർ
- ഗീതാ ഹിരണ്യൻ അവാർഡ് - പരസ്യക്കാരൻ തെരുവ് - അമൽ
- ജി.എൻ. പിള്ള അവാർഡ് - ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം - സി.എസ്. മീനാക്ഷി
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - ഇ.എം. സുരജ
അവലംബം
[തിരുത്തുക]- ↑ "സാഹിത്യഅക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; പി.രാമനും എം.ആർ രേണുകുമാറിനും എസ്.ഹരീഷിനും പുരസ്കാരം". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.