എസ്. ഹരീഷ്
എസ്. ഹരീഷ് | |
---|---|
![]() എസ്. ഹരീഷ് കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (2017) | |
ജനനം | 1975 നീണ്ടൂർ, കോട്ടയം ജില്ല, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, കേരള സർക്കാർ ഉദ്യോഗസ്ഥൻ |
മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ് (ജനനം : 1975). കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്.[1]
കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു.[2]
'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്. [3] [4]
മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, വർഗ്ഗീയ വാദികളുടെ ഭീഷണിയെ തുടർന്ന് പിൻവലിച്ചു .[5]
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഏദൻ സിനിമയുടെ തിരക്കഥാകൃത്താണ്.
മീശ നോവൽ പിൻവലിക്കൽ[തിരുത്തുക]
അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന ഹരീഷിന്റെ ആദ്യ നോവൽ മീശ ഹിന്ദു തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്താൻ നിർബ്ബന്ധിതമായി. ഇതിനെത്തുടർന്ന് നോവൽ പിൻവലിച്ചു. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. [6][7] മാതൃഭൂമിയിൽ പ്രസിദ്ധീകരണം നിറുത്തിയ നോവൽ ഉടൻതന്നെ കോട്ടയത്തെ ഡി.സി.ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു വർഗ്ഗീയസംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]
കൃതികൾ[തിരുത്തുക]
- രസവിദ്യയുടെ ചരിത്രം
- ആദം
- അന്ത്യപ്രഭാഷണം പ്രൊഫസർ : റാൻഡി പോഷ്(വിവർത്തനം)
- ഗൊഗോളിന്റെ കഥകൾ (വിവർത്തനം)
- മീശ (നോവൽ)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം
- കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്
- സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം
- തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം
- വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്
ചലച്ചിത്രങ്ങൾ[തിരുത്തുക]
2018 - ൽ പുറത്തിറങ്ങിയ ഏദൻ എന്ന ചലച്ചിത്രം, ഹരീഷിന്റെ ആദം എന്ന ചെറുകഥാസമാഹാരത്തിലെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട് എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. [8]
അവലംബം[തിരുത്തുക]
- ↑ "എസ്. ഹരീഷിന് കേളി ചെറുകഥ പുരസ്‌കാരം". www.dcbooks.com. ശേഖരിച്ചത് 13 ജനുവരി 2015.
- ↑ http://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html
- ↑ http://navamalayali.com/2016/10/07/review-1-nikhilp/&hl=en-IN&tg=117&pt=3
- ↑ https://www.manoramaonline.com/literature/literaryworld/controversial-stories-of-recent-times.html
- ↑ http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688
- ↑ http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688
- ↑ https://www.manoramaonline.com/news/latest-news/2018/07/21/s-hareesh-withdraw-novel-meesha.html
- ↑ Anandan, S. (4 August 2018). "Who is S. Hareesh?". The Hindu. ശേഖരിച്ചത് 5 August 2018.