സി.എം. മുരളീധരൻ
ദൃശ്യരൂപം
സി.എം. മുരളീധരൻ | |
---|---|
ജനനം | ചെലവൂർ, കോഴിക്കോട്, കേരളം | മേയ് 25, 1964
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗവേഷകൻ |
മലയാള ഭാഷാ ഗവേഷകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും ആണ് സി.എം. മുരളീധരൻ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും യുറീക്ക മാസികയുടെ മുൻ എഡിറ്ററുമാണ് അദ്ദേഹം. അദ്ദേഹത്തിന് 2022 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു വൈജ്ഞാനിക സാഹിത്യത്തിന്
ജീവിതരേഖ
[തിരുത്തുക]സി.എം. മുരളീധരൻ 1964 മെയ് 25 ന് കോഴിക്കോട് ജില്ലയിലെ അരിക്കുളത്ത് ജനിച്ചു. ഇപ്പോൾ ചെലവൂരിൽ താമസം. 1982 മുതൽ തപാൽ വകുപ്പിൽ പോസ്റ്റൽ അസിസ്റ്റൻറ് ആയി ജോലി ചെയ്തു. 2018ൽ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. പ്രൈവറ്റായി പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. നിലവിൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃതം കോളേജിലെ മലയാള വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.[1] കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ.
സ്വകാര്യ ജീവിതം
[തിരുത്തുക]ജീവിതപങ്കാളി എൻ ശാന്തകുമാരി, മകൾ ഡോ. ഇന്ദു എം എസ്.
പുസ്തകങ്ങൾ
[തിരുത്തുക]- ഭാഷാസൂത്രണം പൊരുളും വഴികളും
- മലയാളഭാഷയുടെ വൈജ്ഞാനിക പദവി (എഡിറ്റർ)
- വിജ്ഞാനവും വിജ്ഞാനഭാഷയും
- പന്തുകളി (ബാലസാഹിത്യം)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2022ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[2]
- വി ടി സ്മാരക ട്രസ്റ്റ് സി.വി. ശ്രീദേവി എൻഡോവ്മെൻറ് പുരസ്കാരം (2021-22)[3][4]
- വാളക്കട ബാലകൃഷ്ണൻ സ്മാരക വൈജ്ഞാനിക പുരസ്കാരം (2022)[4]
- ഡോ. ജി ശ്രീജിത്ത് സ്മാരക വൈജ്ഞാനികമലയാള പുരസ്കാരം (2022)[5]
- 2022 ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം[1]
- നവസാങ്കേതികതയും മലയാളത്തിന്റെ സാധ്യതകളും എന്ന പ്രബന്ധത്തിന് ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഭാഷാപുരസ്കാരം[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കേരള ശാസ്ത്രസാഹിത്യ അവാർഡുകൾ 2022 പ്രഖ്യാപിച്ചു". Information Public Relations Department of Kerala. Retrieved 2023-12-26.
- ↑ "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Retrieved 2023-12-26.
- ↑ ഡെസ്ക്, വെബ് (2022-08-17). "വി.ടി. സ്മാരക ട്രസ്റ്റ് പുരസ്ക്കാരം സി.എം. മുരളീധരന്". Retrieved 2023-12-26.
- ↑ 4.0 4.1 "സി. എം. മുരളീധരന് കേരള സാഹിത്യ അക്കാദമി അവാർഡ്". 2023-07-01. Retrieved 2023-12-26.
- ↑ "ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം പ്രഖ്യാപിച്ചു". Retrieved 2023-12-26.
- ↑ NEWS, MALLU. "ഡോ. പുതുശ്ശേരി രാമചന്ദ്രൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". MALLU NEWS. Archived from the original on 2023-12-27. Retrieved 2023-12-27.