ഉള്ളടക്കത്തിലേക്ക് പോവുക

വി. രവികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. രവികുമാർ
വി രവികുമാർ
ജനനം
ചവറ തെക്കുംഭാഗം, കൊല്ലം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽ(കൾ)വിവർത്തകൻ, സാഹിത്യകാരൻ

മലയാള വിവർത്തകനാണ് വി. രവികുമാർ. വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോദ്‌ലേർ 1821 - 2021 എന്ന വിവർത്തനഗ്രന്ഥമാണ് അവാർഡിന് അർഹമായത്.[1]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിൽ ചവറ – തെക്കുംഭാഗം സ്വദേശിയാണ്. വടക്കുംഭാഗം കൂട്ടാക്കിൽ വാസുപിള്ള മഹോപാദ്ധ്യായയുടെ മകനാണ്. മുഖം എന്ന പേരിൽ മിനി മാസിക നടത്തിയിരുന്നു. പലായനങ്ങൾ എന്ന പേരിൽ കാഫ്കയുടെ തെരഞ്ഞെടുത്ത കൃതികളായിരുന്നു ആദ്യ കൃതി. റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു. വിആർഎസ് വാങ്ങി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഇ.കെ ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം[2]
  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരം[3]

വിവർത്തനങ്ങൾ

[തിരുത്തുക]
  • ഈസോപ്പുകഥകൾ
  • മഴ നനയുന്ന പൂച്ച
  • ലിറ്റിൽ പ്രിൻസ് (അന്ത്വാൻ ദി സാങ്ത് എക്സ്യൂപെരി)
  • കഥ കൈ ചൂണ്ടുന്നത് നിങ്ങളെ (ഹാൻസ് ആൻഡേഴ്സൺ)
  • സെ‌ൻ സാരം
  • കാഫ്കയുടെ കഥകൾ
  • ഇലക്കുടിലുകളും മഞ്ഞുവീടുകളും (ഉലാവ് എച്ച്. ഹേഗ് )
  • റിൽക്കെയുടെ " ഒരു യുവ കവിക്കുള്ള കത്തുകൾ"
  • ബോദ്‌ലേർ 1821 - 2021
  • സ്വപ്നവ്യാഘ്രങ്ങൾ- ബോർഹസിന്റെ മൂന്നു കഥാസമാഹാരങ്ങൾ ഒരുമിച്ചുള്ള ഒമ്നിബസ്.
  • നിലാവുള്ള രാത്രിയിൽ - പ്രണയകഥകൾ
  • പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും - സെൻ കഥകൾ
  • മൂന്നു മുറിവുകൾ നൂറു കവിതകൾ
  • വീസ്വാവ ഷിംബോർസ്ക - അത്ഭുതങ്ങളുടെ മേള
  • ദൈവം കണ്ട പോലെ ( ജർമ്മൻ കഥകൾ)
  • ഫ്രാൻസ് കാഫ്ക- വിചാരണ
  • മഹ്‌മൂദ് ദർവീശ് - ഒരു പുഴ ദാഹിച്ചുമരിക്കുന്നു
  • ഫെദറിക്കോ ഗാർസ്യ ലോർക്ക- ഒരു കാളപ്പോരുകാരന്റെ മരണം
  • അന്തോണിയോ പോർച്ചിയ- ശബ്ദങ്ങൾ
  • മത്‌സുവോ ബാഷോ- കവിതകളും യാത്രകളും
  • ഫ്രാൻസ് കാഫ്ക- എത്രയും പ്രിയപ്പെട്ട അച്ഛന്‌
  • ഷാൾ ബോദ്‌ലേർ- കലാകാരന്റെ കുമ്പസാരങ്ങൾ
  • ഏതു ഭാഷയിലാണ്‌ ഞാൻ നിനക്കെഴുതേണ്ടത്?- ക്ലാസ്സിക് പ്രണയലേഖനങ്ങൾ
  • ദിനേന- ചിന്താശകലങ്ങളുടെ പുസ്തകം
  • റോബർട്ട് വാൾസർ- അലസയാത്രകൾ
  • വിചിത്രമദിര- കഥകളുടെ പുസ്തകം
  • പാബ്ലോ നെരൂദ- വാഴ്ത്തുകൾ
  • രവീന്ദ്രനാഥ ടാഗോർ- ഒറ്റതിരിഞ്ഞ പറവകൾ
  • പൂർണ്ണചന്ദ്രനും ചൂണ്ടുവിരലും- സെൻ കഥകൾ
  • ജലാലുദ്ദീൻ റൂമി- ദാഹം തീരാത്ത മത്സ്യം
  • റെയ്‌നർ മരിയ റില്ക്കെ- തിരഞ്ഞെടുത്ത കൃതികൾ
  • ബെർത്തോൾട്ട് ബ്രെഹ്റ്റ്- കവിതയുടെ ദുരിതകാലം

അവലംബം

[തിരുത്തുക]
  1. https://www.mathrubhumi.com/literature/news/kerala-sahithya-academy-awards-thrissur-1.8688641
  2. /web/20230702013658/http://web.archive.org/screenshot/https://www.deshabhimani.com/news/kerala/news-thrissurkerala-21-06-2023/1099287
  3. https://ia902700.us.archive.org/33/items/kerala-sahitya-academy-award-2022/kerala%20sahitya%20academy%20award%202022.pdf

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി._രവികുമാർ&oldid=4579168" എന്ന താളിൽനിന്ന് ശേഖരിച്ചത്