Jump to content

പി. സേതുനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. സേതുനാഥൻ
ജനനം
കൊട്ടാരക്കര, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
മലയാളപ്പെരുമ

ഹാസ്യസാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് ഡോ. പി. സേതുനാഥൻ. മലയാളപ്പെരുമ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. തെരുവിൽ പരമേശ്വരൻ നായരും എൽ.ജാനകിയമ്മയും മാതാ പിതാക്കൾ. കൊട്ടാരക്കര ഗവ.ഹൈസ്‌കൂൾ, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്‌, പന്തളം എൻ.എസ്‌.എസ്‌. കോളജ്‌, ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. 1968-ൽ കേരള സർവകലാശാലയിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.. വിവിധ എൻ.എസ്‌.എസ്‌. കോളജുകളിൽ അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി കോളജിൽ വകുപ്പു മേധാവിയായിരിക്കെ 2002 മാർച്ചിൽ വിരമിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്‌.ഡി. ബിരുദം നേടി.

കൃതികൾ

[തിരുത്തുക]
  • മലയാളപ്പെരുമ
  • എം.പി.മന്മഥൻ, കർമ്മപഥത്തിൽ കാലിടറാതെ
  • സ്റ്റീഫൻ ഹോക്കിങ്ങ്-ജീവിക്കുന്ന ഒരു ഇതിഹാസം
  • മലനാട്ടുപെരുമ
  • ചീരങ്കാവിൽ യക്ഷിയും മറ്റുകഥകളും
  • മലയാളം മലയാളം നിഘണ്ടു
  • യക്ഷിക്കഥകൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

അവലംബം

[തിരുത്തുക]
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=പി._സേതുനാഥൻ&oldid=3776821" എന്ന താളിൽനിന്ന് ശേഖരിച്ചത്