സുനിൽ പി. ഇളയിടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിൽ പി ഇളയിടം
തൊഴിൽസാംസ്കാരികവിമർശൻ, എഴുത്തുകാരൻ
ദേശീയത ഇന്ത്യ
അവാർഡുകൾകേരള സാഹിത്യ അക്കാദമി അവാർഡ്‌, കേരള ലളിതകലാ അക്കാദമി അവാർഡ്‌, വി കെ ഉണ്ണികൃഷ്ണൻ അവാർഡ്‌, ഗുരുദർശന അവാർഡ്‌
പങ്കാളിമീന എസ്

കേരളത്തിലെ യുവസാംസ്കാരികവിമർശകരിൽ ശ്രദ്ധേയൻ[1]. മാർക്സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു.[2] മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച്  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായിരുന്നു.ശബരിമലയെപ്പറ്റി ഇദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വ്യക്തി ജീവിതം[തിരുത്തുക]

ജനനം 1968-ൽ. അച്ഛൻ എം. സി. പങ്കജാക്ഷൻ. അമ്മ ഡി. രമണി ദേവി. മലയാളസാഹിത്യത്തിൽ എം. എ. യും ചിത്രകലയിലും" എന്ന വിഷയത്തിൽ പി എച്ച് ഡിയും നേടി. വിദ്യാഭ്യാസാനന്തരം പറവൂർ ലക്ഷ്മി കോളേജ്‌, ദേശാഭിമാനി ദിനപത്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ[3]. ഭാര്യ മീന എസ്. മക്കൾ ജാനകി, മാധവൻ. പഠന കാലത്ത് എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായിരുന്നു.

Sunil P Elayidom, talk on science and culture at VKS Sciencearts festival 8 Oct 2022

പുസ്തകങ്ങൾ[തിരുത്തുക]

  • അധിനിവേശവും ആധുനികതയും, എസ് പി സി എസ്
  • കൺവഴികൾ കാഴ്ചവട്ടങ്ങൾ, കറൻറ് ബുക്സ്‌ [4]
  • ചരിത്രം: പാഠരൂപവും പ്രത്യയശാസ്ത്രവും, മാതൃഭുമി ബുക്സ്‌
  • ഉരിയാട്ടം, ഡി സി ബുക്സ്‌ [5]
  • ദമിതം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  • അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ, നാഷണൽ ബുക്സ്‌ സ്റ്റാൾ
  • ഇന്ത്യാചരിത്രവിജ്ഞാനം, പ്രതീക്ഷ ബുക്സ്‌
  • വീണ്ടെടുപ്പുകൾ-മാർക്സിസവും ആധുനികതാ വിമർശനവും, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് [6]
  • ആത്മം അപരം അധിനിവേശം, ഐ ബുക്സ്
  • മഹാഭാരതം; സാംസ്കാരിക ചരിത്രം, d.c. books

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രൊഫസർ സുനിൽ പി. ഇളയിടം

സാഹിത്യ മോഷണ ആരോപണം[തിരുത്തുക]

2018 ഡിസംബറിൽ ഇളയിടത്തിനെതിരെ ഗൌരവകരമായ സാഹിത്യ മോഷണ  ആരോപണം ഉണ്ടായി[10]. ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ‘അനുഭൂതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകത്തിലെ അദ്ധ്യായത്തെ കുറിച്ച് ആയിരുന്നു ആരോപണം. എന്പതു ശതമാനം ഉള്ളടക്കവും തീരെ  റഫറൻസ്  നൽകാതെയോ ആവശ്യമായ പരാമർശങ്ങൾ നടത്താതെയോ ദാവേഷ് സോനാജി എഡിറ്റ്‌ ചെയ്ത ഭരതനാട്യം – ഒരു റീഡർ (Bharathanatyam: A Reader, edited by Davesh Soneji, Oxford University Press, 2012) എന്ന പുസ്തകത്തിൽ നിന്ന് പകർത്തി എഴുതിയതാണ്  എന്ന ആരോപണം കേരള കേന്ദ്ര സർവ്വകലാശാലയിലെ അദ്ധ്യാപകനും ഗ്രന്ഥകാരനുമായ  ഡോ. രവിശങ്കർ എസ്. നായർ ആണ് ഉന്നയിച്ചത്. സാഹിത്യ വിമർശം മാസികയുടെ നവംബർ-ഡിസംബർ ലക്കത്തിൽ (2018)  ആണ് ഇത് പ്രസിദ്ധീകരിച്ചത്. വിരമിച്ചവരും ഇപ്പോൾ ജോലിയിൽ ഇരിക്കുന്നവരുമായ ഏതാനും അദ്ധ്യാപകരും പ്രമുഖരും ഇളയിടത്തെ അനുകൂലിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. http://malayalanatu.com/index.php/-/526-2011-01-26-10-29-20[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1589[പ്രവർത്തിക്കാത്ത കണ്ണി]
  3. "People" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-03-20.
  4. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=2969[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-03.
  6. http://www.deshabhimani.com/newscontent.php?id=373217
  7. http://www.thehindu.com/todays-paper/tp-national/article1101694.ece
  8. "വൈജ്ഞാനികസാഹിത്യം, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ". Retrieved 2021-06-19.
  9. "കെ എൻ എഴുത്തച്ഛൻ പുരസ്കാരം സുനിൽ പി ഇളയിടത്തിന്". ദേശാഭിമാനി ഓൺലൈൻ. 8 നവംബർ 2014. Archived from the original on 21 ജൂൺ 2018. Retrieved 21 ജൂൺ 2018.
  10. https://www.deccanchronicle.com/nation/current-affairs/111218/thrissur-controversy-on-elayidom-refuses-to-die-down.html
"https://ml.wikipedia.org/w/index.php?title=സുനിൽ_പി._ഇളയിടം&oldid=3905823" എന്ന താളിൽനിന്ന് ശേഖരിച്ചത്