യുലീസസ് (വിവർത്തനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുലീസസ് (വിവർത്തനം)
കർത്താവ്ജെയിംസ് ജോയ്സ്
യഥാർത്ഥ പേര്യുലീസസ്
പരിഭാഷഎൻ. മൂസക്കുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം

ജെയിംസ് ജോയ്സിന്റെ യുലീസസിന്റെ മലയാള വിവർത്തനം ആദ്യമായി ഇന്ത്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലാണ്. പരിഭാഷ നിർവഹിച്ചത് എൻ. മൂസക്കുട്ടിയാണ്. ഈ കൃതിക്ക് മികച്ച വിവർത്തനത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

1904 ജൂൺ 16ന് അയർലൻഡിലെ ഡബ്ളിൻ നഗരത്തിൽ നടക്കുന്ന സംഭവങ്ങളുടെ ആഖ്യാനമാണ് നോവൽ. സമകാലിക സംഭവങ്ങളും സാഹിത്യവും ചരിത്രവും തത്ത്വചിന്തയും പഴമ്പുരാണങ്ങളും ഉൾപ്പെടെ 1244 പേജുകളിലാണ് നോവൽ വിവർത്തനം പൂർത്തിയാക്കിയിരിക്കുന്നത്. 4000 ഓളം അടിക്കുറിപ്പുകളുമുണ്ട്. പതിനെട്ടാം അധ്യായത്തിൽ ഇരുപതിനായിരത്തോളം വാക്കുകൾക്കിടയിൽ ആകെയുള്ളത് രണ്ട് പൂർണ വിരാമം മാത്രമാണ്. ബോധധാരാ രീതിയിലാണ് ഈ അധ്യായത്തിൻെറ രചന. 1922ലാണ് യുലീസസ് പ്രസിദ്ധീകരിച്ചത്. വിവാദങ്ങളെ തുടർന്ന് അശ്ലീല നോവൽ എന്ന പേരിൽ ബ്രിട്ടനിലും അമേരിക്കയിലും നിരോധിക്കപ്പെട്ടു. എന്നാൽ നോവലിലേത് അശ്ലീലമല്ലന്നും വ്യക്തികളുടെ മനോവ്യാപാരങ്ങളുടെ സത്യസന്ധമായ ചിത്രീകരണമാണെന്നുമായിരുന്നു കോടതി വിധി. സാഹിത്യ അക്കാദമിക്കു വേണ്ടി 2009ലാണ് മൂസക്കുട്ടി വിവർത്തനം ആരംഭിച്ചത്. 2011ൽ പൂർത്തിയാക്കി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=യുലീസസ്_(വിവർത്തനം)&oldid=3642417" എന്ന താളിൽനിന്ന് ശേഖരിച്ചത്