ഹൈഡ്രജന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1 (ഒന്നുമില്ല)ഹൈഡ്രജന്‍ഹീലിയം
-

H

Li
H-TableImage.svg
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ ഹൈഡ്രജന്‍, H, 1
കുടുംബം nonmetal
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 11, s
നിറം,രൂപം നിറമില്ല
H,1.jpg
സാധാരണ അണുഭാരം 1.00794(7)g·mol−1
ഇലക്ട്രോണ്‍ വിന്യാസം 1s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
1
ഭൗതിക സ്വഭാവങ്ങള്‍
Phase വാതകം
സാന്ദ്രത (0 °C, 101.325 kPa)
0.08988 g/L
ദ്രവണാങ്കം 14.01 K
(−259.14 °C, −434.45 °F)
ക്വഥനാങ്കം 20.28 K
(−252.87 °C, −423.17 °F)
Triple point 13.8033 K (-259°C), 7.042 kPa
Critical point 32.97 K, 1.293 MPa
ദ്രവീ‌കരണ ലീനതാപം (H2) 0.117 kJ·mol−1
ബാഷ്പീകരണ ലീനതാപം (H2) 0.904 kJ·mol−1
Heat capacity (25 °C) (H2)
28.836 J·mol−1·K−1
Vapor pressure
P/Pa 1 10 100 1 k 10 k 100 k
at T/K         15 20
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 1, −1
(amphoteric oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 2.20 (Pauling scale)
അയോണീകരണ ഊര്‍ജ്ജങ്ങള്‍ 1st: 1312.0 kJ·mol−1
Atomic radius 25 pm
Atomic radius (calc.) 53 pm
Covalent radius 37 pm
Van der Waals radius 120 pm
പലവക
താപ ചാലകത (300 K) 180.5 m W·m−1·K−1
ശബ്ദവേഗത (gas, 27 °C) 1310 m/s
CAS registry number 1333-74-0
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of ഹൈഡ്രജന്‍
iso NA half-life DM DE (MeV) DP
1H 99.985% 1H is stable with 0 neutrons
2H 0.015% 2H is stable with 1 neutrons
3H trace 12.32 y β 0.019 3He
References
ഹൈഡ്രജന്‍.jpg

അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും കനംകുറഞ്ഞ മൂലകമാണ് ഹൈഡ്രജന്‍.അണുസംഖ്യ 1 ആയ ഹൈഡ്രജന്‍ തന്നെയാണ് ആവര്‍ത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം. H ആണ് ഹൈഡ്രജന്റെ പ്രതീകം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1766-ല്‍, ഹെന്‍ഡ്രി കാവന്‍ഡിഷാണ് ഹൈഡ്രജന്‍ കണ്ടുപിടിച്ചത്. എന്നല്‍,ഹൈഡ്രജനെന്ന് നാമകരണം ചെയ്തത് ലാവോഷിയറാണ്. ഹൈഡ്രോജിനിയം (hydrogenium', hydro: "ജലം", genes: "ഉണ്ടാക്കുന്നത്") എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഹൈഡ്രജന്‍ എന്ന വാക്കുദ്ഭവിച്ചത്. ഹൈഡ്രജന്‍ കത്തുമ്പോള്‍ ജലം ഉണ്ടാകുന്നത് കൊണ്ടാണ് ഈ പേര്‍ നല്‍കപ്പെട്ടത്.

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

ഹൈഡ്രജന്‍ സാധാരണ താപനിലയിലും മര്‍ദ്ദത്തിലും നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണ്. രണ്ടണുക്കള്‍ ഒരുമിച്ച് ചേര്‍ന്ന്‌ H2 തന്മാത്രകളായാണ് കാണപ്പെടുന്നത്. സ്വയം കത്തുന്ന വാതകമാണിത്. നക്ഷത്രങ്ങളുടെ ഊര്‍ജ്ജം ഹൈഡ്രജന്‍ അണുക്കളുടെ സംയോജനത്തില്‍ നിന്നുമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്‌. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍.

[തിരുത്തുക] ആവര്‍ത്തനപ്പട്ടികയിലെ സ്ഥാനം

ഹൈഡ്രജന്റെ ഇലക്ട്രോണ് വിന്യാസം 1s1 ആണ്.ഏകബലാങ്ക സ്വഭാവം കാരണം,ഇതിനെ ഒന്നാം ഗ്രൂപ്പില്‍(ആല്‍ക്കലി ലോഹങ്ങള്‍) ഉള്‍പ്പെടുത്താം. എന്നല്‍,ഒരു ഇലക്ട്രോണ്‍ കിട്ടിയാല്‍, ഉല്‍ക്രിഷ്ട വാതകമാവുമെന്നതിനാല്‍, ഇതിനെ ഹാലജനുകള്‍ക്കൊപ്പവും ഉള്‍പ്പെടുത്താനാവും.

[തിരുത്തുക] ഐസോടോപ്പുകള്‍

ഹൈഡ്രജന് പ്രകൃതിയില്‍ കാണപ്പെടുന്ന മൂന്ന് ഐസോടോപ്പുകളുണ്ട്. പ്രോട്ടിയം, ഡ്യൂട്ടിരിയം, ട്രൈറ്റിയം എന്നിവയാണവ.ന്യൂട്രോണുകളുടെ എണ്ണത്തിലാണ് ഇവ തമ്മിലുള്ള വ്യത്യാസം.

[തിരുത്തുക] പ്രോട്ടിയം

ഇതിന്റെ അണുസംഖ്യയും അണുഭാരവും 1 ആണ്.പ്രകൃതിയില്‍ കാണപ്പെടുന്ന ഹൈഡ്രജനില്‍‍ 99.985% പ്രോട്ടിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.

[തിരുത്തുക] ഡ്യൂട്ടിരിയം

ഹെവി ഹൈഡ്രജന്‍ എന്നും അറിയപ്പെടുന്നു.ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്.പ്രകൃതിയില്‍ കാണപ്പെടുന്ന ഹൈഡ്രജനില്‍‍ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഇതിന്റെ പ്രതീകം 1H2 അല്ലെങ്കില്‍ D ആണ്. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.

[തിരുത്തുക] ട്രീറ്റിയം

ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 3-ഉം ആണ്. ഇതിന്റെ പ്രതീകം 1H3 അല്ലെങ്കില്‍ T ആണ്. ഈ ഐസോടോപ്പ് റേഡിയോ ആക്റ്റീവ് ആണ്. അര്‍ധായുസ്സ് 12.32 വര്‍ഷം.

അണുഭാരം 4 മുതല്‍ 7 വരെയുള്ള ഐസോടോപ്പുകള്‍ പരീക്ഷണശാലയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം വളരെ അസ്ഥിരങ്ങളാണ്.


"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%9C%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍