വൈദ്യുതവിശ്ലേഷണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ വൈദ്യുതി പ്രവാഹം ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് വൈദ്യുത വിശ്ലേഷണം(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്.
ചരിത്രം [തിരുത്തുക]
- 1800 - വില്യം നിക്കോൾസനും ജോഹാൻ റിറ്റെറും ചേർന്ന് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിയോജിപ്പിച്ചു.
- 1807 - സർ ഹംഫ്രി ഡേവി വൈദ്യുത വിശ്ലേഷണത്തിലൂടെ പൊട്ടാസ്യം, സോഡിയം, ബേരിയം, കാൽസ്യം, മഗ്നീഷ്യം എന്നിവ കണ്ടുപിടിച്ചു.
- 1886 - ഹെൻറി മോയ്സാൻ വൈദ്യുത വിശ്ലേഷണത്തിലൂടെ ഫ്ലൂറിൻ കണ്ടുപിടിച്ചു.
- 1886 - അലുമിനിയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹാൾ ഹെരോൾട്ട് പ്രക്രിയ (en:Hall-Héroult process) വികസിപ്പിച്ചെടുത്തു.
- 1890 - സോഡിയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാസ്റ്റർ കെല്ലിനർ പ്രക്രിയ (en:Castner-Kellner process) വികസിപ്പിച്ചെടുത്തു.
കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്