ശബ്ദവേഗത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലാസ്തിക മാധ്യമങ്ങളിലൂടെ തരംഗരൂപത്തില്‍ സഞ്ചരിക്കുന്ന ഒരു കമ്പനമാണ് ശബ്ദം. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് ശബ്ദവേഗത എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവില്‍ 20 °C-ല്‍(68 °F), ശബ്ദവേഗത 343 m/s (1235 km/h, അല്ലെങ്കില്‍ 770 mph, അല്ലെങ്കില്‍ 1129 ft/s, അല്ലെങ്കില്‍ ഏകദേശം 5 സെക്കന്റ്സ് പെര്‍ മൈല്‍). ശബ്ദം വായുവില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ദ്രാവകം, കണികകള്‍ക്കിടയില്‍ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയില്‍ സഞ്ചരിക്കും.

