ടി. പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.Padmanabhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി. പത്മനാഭൻ
T Padmanabhan closeup.JPG
ടി. പത്മനാഭൻ
ജനനം1931
പള്ളിക്കുന്ന്,കണ്ണൂർ ജില്ല
ദേശീയതഭാരതീയൻ
തൊഴിൽഎഫ്.എ.സി.ടി (FACT) ഡപ്യൂട്ടി ജനരൽ മാനേജർ റിട്ടയേർഡ്
വിഷയംചെറുകഥ

ആധുനിക മലയാളസാഹിത്യത്തിലെ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്[1] ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.[2] ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.[2] 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു[3].

ജീവിതരേഖ[തിരുത്തുക]

ടി പദ്മനാഭൻ കേരള വനഗവേഷണ കേന്ദ്രത്തിൽ വച്ചു നടന്ന ഒരു കഥാക്യാമ്പിൽ പങ്കെടുക്കുന്നു.

1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (FACT) യിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി[4].

ടി പദ്മനാഭൻ ഒരു പരിപാടിയിൽ പ്രസംഗിക്കുന്നു.

1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതിൽ പരം കഥകൾ എഴുതിയിട്ടുണ്ട്.[5] ഏറ്റവും പുതിയ കഥ'മരയ '2017 മേയ് 7നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

പ്രധാന പുരസ്കാരങ്ങൾ[തിരുത്തുക]

ടി. പദ്മനാഭൻ പി കെ പാറക്കടവിനോടൊപ്പം

പ്രധാന കൃതികൾ[തിരുത്തുക]

  • പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955)[10]
  • ഒരു കഥാകൃത്ത് കുരിശിൽ (1956)
  • മഖൻ സിംഗിന്റെ മരണം (1958)
  • ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ (1971)
  • സാക്ഷി (1973)
  • ഹാരിസൺ സായ്‌വിന്റെ നായ (1979)
  • വീടു നഷ്ടപ്പെട്ട കുട്ടി (1983)
  • കാലഭൈരവൻ (1986) .
  • കത്തുന്ന ഒരു രഥ ചക്രം
  • നളിനകാന്തി (1988)[11]
  • ഗൗരി (1991)
  • കടൽ 1994
  • പത്മനാഭന്റെ കഥകൾ (1995)
  • പള്ളിക്കുന്ന്
  • ഖലീഫാ ഉമറിന്റെ പിൻമുറക്കാർ[12]
കാനായിയിൽ നടന്ന ബാലസാഹിത്യക്യാമ്പിൽ

അനുബന്ധം[തിരുത്തുക]

  1. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പേജ് 371, എരുമേലി പരമേശ്വരൻ പിള്ള, കറന്റ് ബുക്സ്, 2008 ജൂലൈ
  2. 2.0 2.1 ആധുനിക മലയാള സാഹിത്യം പ്രസ്ഥാനങ്ങളിലൂടെ, പേജ് 328, എഡിറ്റർ: കെ.എം. ജോർജ്ജ്, ഡി.സി. ബുക്സ്, 2009 ഏപ്രിൽ
  3. അക്കാദമി ഫെലോഷിപ്പ് സ്വീകരിക്കും; അതിന് കാരണവുമുണ്ട്- ടി.പദ്മനാഭൻ, മാതൃഭൂമി ഓൺലൈൻ
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. ശേഖരിച്ചത് 2013 മെയ് 09. Check date values in: |accessdate= (help)
  5. പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ. രവീന്ദ്രൻ നായർ)
  6. "മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം ടി.പത്മനാഭന്‌". മാതൃഭൂമി. ശേഖരിച്ചത് 7 സെപ്റ്റംബർ 2015.
  7. http://www.mathrubhumi.com/story.php?id=286203
  8. http://www.hindu.com/2003/11/02/stories/2003110202680500.htm
  9. http://www.prd.kerala.gov.in/literacycriticsm.htm
  10. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 778. 2013 ജനുവരി 21. ശേഖരിച്ചത് 2013 മെയ് 20. Check date values in: |accessdate= (help)
  11. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ഓഗസ്റ്റ് 13. ശേഖരിച്ചത് 2013 മെയ് 11. Check date values in: |accessdate= (help)
  12. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 708. 2011 സെപ്റ്റംബർ 19. ശേഖരിച്ചത് 2013 മാർച്ച് 24.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടി._പത്മനാഭൻ&oldid=3102896" എന്ന താളിൽനിന്ന് ശേഖരിച്ചത്