പഴയന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pazhayannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pazhayannur

പഴയന്നൂർ
Town
Country India
StateKerala
DistrictThrissur
Population
 (2001)
 • Total15,979
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
680587
Telephone code04884
വാഹന റെജിസ്ട്രേഷൻKL-08&kL-48
Nearest cityChelakkara
Lok Sabha constituencyalathur
Vidhan Sabha constituencyChelakkara

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ചെറിയ ഒരു പട്ടണമാണ് പഴയന്നൂർ. [1]


ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ്. [1] ചരിത്രപരമായി പഴയന്നൂരിന്റെ നല്ലൊരു ഭാഗം തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും വന്ന ബ്രാഹ്മണന്മാരുടെ കൈയിലായിരുന്നു. പ്രധാനമായി നാലു വശത്തേക്ക് പോകുന്ന നാലു റോഡുകളുണ്ടിവിടെ. ചേലക്കര, ആലത്തൂർ, ഒറ്റപ്പാലം, തൃശൂർ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ഇതാണ് പഴയന്നൂർ ടൗണിനെ മറ്റുപല ടൗണുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാക്കുന്നത്. ഐ എച്ച് ആർ ഡി യുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൺ റിസോഴ്സ് ഡെവലപ്പ്മെന്റ്) കീഴിലുള്ള ഒരു സ്കൂളും കോളേജും ഉണ്ട് ചേലക്കരയിൽ. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ ലക്കിടിയും വടക്കാഞ്ചേരിയുമാണ്, വിമാനത്താവളം നെടുമ്പാശ്ശേരിയും.

ആരാധനാലയങ്ങൾ[തിരുത്തുക]

ഈ ടൗണിന്റെ മധ്യത്തിലായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും December 8, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=പഴയന്നൂർ&oldid=2652125" എന്ന താളിൽനിന്ന് ശേഖരിച്ചത്