Jump to content

ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം

Coordinates: 16°24′43″N 99°09′00″E / 16.412°N 99.15°E / 16.412; 99.15[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khlong Wang Chao National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം
Khlong Wang Chao National Park
คลองวังเจ้า
Namtok Khlong Samo Kruai waterfall
Map showing the location of ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം Khlong Wang Chao National Park
Map showing the location of ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം Khlong Wang Chao National Park
Location within Thailand
Locationകംഫേംഗ് ഫെറ്റ് പ്രവിശ്യ, ടാക് പ്രവിശ്യ, തായ്‌ലാന്റ്
Coordinates16°24′43″N 99°09′00″E / 16.412°N 99.15°E / 16.412; 99.15[1]
Area747 km2 (288 sq mi)
Established1990

ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം (Thai คลองวังเจ้า) തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്.

വിവരണം

[തിരുത്തുക]

ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം താനോൺ താങ് ചായി മൗണ്ടൻ റേഞ്ചിൽ സ്ഥിതിചെയ്യുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും വടക്ക്, തെക്ക് വശങ്ങളിലായി കിടക്കുന്ന സങ്കീർണമായ പർവ്വതങ്ങളാണുള്ളത്. താനൺ താങ് ചായ് മലനിരകളുടെ ഒരു ഭാഗമാണ് അവ. അവയുടെ മധ്യഭാഗത്ത് ഒരു സമതല പ്രദേശമുണ്ട്. 3.2 - 8 ചതുരശ്ര കിലോമീറ്റർ (1.2 - 3.1 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള രണ്ട് പാത്രങ്ങൾ പോലെ അവ കാണപ്പെടുന്നു. യെൻ, ടായോ ഡാം, താത് റുപ് ഖായി, മി, ബാങ് ച ലെ മൗണ്ടെയ്ൻസ്, ബാങ്ങ് സൂങ്ങ് പീക്ക് മുതലായവയാണ് പ്രധാന മലനിരകൾ. പടിഞ്ഞാറൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന യെൻ മലനിര സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1,898 മീറ്റർ (6,227 അടി) ഉയരത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 300 - 2000 മീറ്റർ (980 - 6,560 അടി) ഉയരത്തിലാണ് ഈ പർവ്വതമുള്ളത്.

ടാക് പ്രവിശ്യയിലെ മ്യുവാംങ് ടാക്ക്, വാങ് ചാവോ എന്നീ ജില്ലകളിലും, തായ്‌ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കംഫേംഗ് ഫെറ്റ് പ്രവിശ്യയിലെ, കോസ്സംഫി നഖോൺ, ഖ്ലോംങ് ലാൻ, മേവാംങ് കാംഫേംങ് ഫെറ്റ് എന്നീ ജില്ലകളിലും ആയി ഈ പാർക്ക് കിടക്കുന്നു .

ചരിത്രം

[തിരുത്തുക]

1988 ഡിസംബർ 7 ന് സഹകരണ വകുപ്പ് കൃഷിമന്ത്രാലയത്തിലെ പ്രവർത്തകർ, ഖ്ലോംങ് വാങ്ചാവോ, ഖ്ലോംങ് സുവാൻ മാക് എന്നീ ഫോറസ്റ്റ് സംരക്ഷണ മേഖലയെ സർവേ ചെയ്യുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. അവർ ഫലഭൂയിഷ്ഠവും കടുപ്പമേറിയ തേക്ക് വനവും (Tectona grandis) മറ്റ് സവിശേഷതകളും കണ്ടെത്തി. ഈ വനം സംരക്ഷണത്തിനായി അവർ ആഗ്രഹിക്കുന്നു. 1990 ആഗസ്ത് 29-നാണ് ഖ്ലോംങ് വാങ് ചാവോ നാഷനൽ പാർക്ക് ഗസറ്റ് ചെയ്തത്. തായ്‌ലാന്റിലെ 63-ാമത്തെ പാർക്കായ ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം 747 km2 (288 sq mi) വിസ്തൃതിയിൽ കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Klong Wang Chao National Park". protectedplanet.net. Archived from the original on 2012-04-03.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]