Jump to content

ഗ്നോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GNOME എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്നോം
ഗ്നോം ലോഗോ
ഗ്നോം 47
വികസിപ്പിച്ചത്ദ ഗ്നോം പ്രൊജക്ട്
ആദ്യപതിപ്പ്മാർച്ച് 3, 1999 (1999-03-03)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി, സി++, പൈതൺ, വല, ജാവാസ്ക്രിപ്റ്റ്[1]
ഓപ്പറേറ്റിങ് സിസ്റ്റംഎക്സ് പതിനൊന്നുള്ള (X11) യൂണിക്സ്-പോലെയുള്ളവ
ലഭ്യമായ ഭാഷകൾഅമ്പതിലധികം ഭാഷകളിൽ[2]
തരംപണിയിട പരിസ്ഥിതി
അനുമതിപത്രംഗ്നു എൽജിപിഎൽ, ഗ്നു ജിപിഎൽ
വെബ്‌സൈറ്റ്www.gnome.org

ഗ്നോം[3] (ജിനോം എന്നും ഉച്ഛരിക്കാറുണ്ട്[4]) സ്വതന്ത്ര പ്രവർത്തകസംവിധാനങ്ങൾക്കായുള്ള ഈടുറ്റതും ലളിതവുമായ പണിയിടസംവിധാനം ആണു്. ഗ്നു നെറ്റ്വർക്ക് ഒബ്ജക്റ്റ് മോഡൽ എൻവയോൺമെന്റ് (GNU Network Object Model Environment) എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും[5]ഗ്നോം ഇപ്പോൾ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.

പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു[6], ഫെഡോറ[7], ഡെബിയൻ[8] തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം മലയാളമടക്കമുള്ള അമ്പതിൽപ്പരം ഭാഷകളിൽ ലഭ്യമാണു്. കേരളസർക്കാറിന്റെ ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായ ഡെബിയൻ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും, ഉബുണ്ടു അടിസ്ഥാന ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.

ചരിത്രം

[തിരുത്തുക]

1996 ൽ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് കെ.ഡി.ഇ. പണിയിടസംവിധാനം പുറത്തിറങ്ങിയിരുന്നു. പക്ഷേ ക്യൂട്ടി അന്നു് കുത്തക സോഫ്റ്റ്‌വെയറായിരുന്നു. അതിനു ബദലായാണു് ജിടികെ+ ഉപയോഗിച്ചു് ഗ്നോം വികസനമാരംഭിച്ചതു്. പക്ഷേ പിന്നീടു് ക്യൂട്ടി ക്യുപിഎൽ , ജിപിഎൽ എന്നീ ഇരട്ട ലൈസൻസ് സ്വീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറാവുകയും ചെയ്തു. ഗ്നോം പണിയിടം മൊത്തത്തിൽ ഗ്നു ലെസ്സർ പബ്ലിക് ലൈസൻസ് ആണു് ഉപയോഗിക്കുന്നതു്. ഇതു് കുത്തക സോഫ്റ്റ്‌വെയറുകൾക്കു് ഗ്നോം ലൈബ്രറികൾ ഉപയോഗിക്കാൻ സാധുത നൽകുന്നു. മിഗൽ ഡി ഇകാസയും ഫെഡെറികോ മെനയുമാണ്[9] ഗ്നോം നിർമ്മാണം ആരംഭിച്ചത്. ഒരു പണിയിട പരിസ്ഥിതിയും അതിനുള്ള ആപ്ലികേഷനുകളും നിർമ്മിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.[10]

ഗ്നോം റ്റു വളരെ ലളിതവും ഉപയോക്തൃ സൗഹൃദവും ആയ പണിയിട പരിസ്ഥിതിയാണ്. ഗ്നോം റ്റുവിൽ സ്വതേയുള്ള ജാലകസംവിധാനം മെറ്റാസിറ്റിയാണ്. ആപ്ലികേഷനുകളും ഫയലുകളും തിരയാൻ സൗകര്യമൊരുക്കുന്ന പാനലും തുറന്നിരിക്കുന്ന ജാലകങ്ങളെ നിയന്ത്രിക്കാനുള്ള ടാസ്ക് ബാറും ആണ് ഗ്നോം റ്റുവിന്റെ പ്രധാന ഘടകങ്ങൾ. ഇതെല്ലാം ലളിതമായി നീക്കാവുന്നതും പുനക്രമീകരിച്ചെടുക്കാവുന്നതുമാണ്.

ആപ്ലിക്കേഷനുകൾ

[തിരുത്തുക]

ഗ്നോമിനു വേണ്ടി നൂറിലധികം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇതെല്ലാം ഗ്നോമിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടവയാണ് പ്രധാനപ്പെട്ടവ ഇവയാണ്.[11]

ആപ്ലികേഷൻ വിവരണം
എമ്പതി[12] ഗ്നോമിനുള്ള ഇൻസ്റ്റന്റ് മെസഞ്ചർ ആപ്ലികേഷൻ. ജാബറടക്കം എല്ലാ സേവനങ്ങളെയും പിന്തുണക്കുന്നു.
ഗ്നോം വെബ് ബ്രൗസർ[13] ഗാലിയോണിൽ നിന്ന് നിർമ്മിച്ച വെബ് ബ്രൗസറാണ് എപ്പിഫനി. എന്നാൽ ഇപ്പോൾ ഗ്നോം വെബ് ബ്രൗസർ എന്നാണറിയപ്പെടുന്നത്
എവിൻസ്[14] ഒരു ഡോക്യുമെന്റ് ദർശിനിയാണ് എവിൻസ്. പിഡിഎഫ്, പോസ്റ്റ് സ്ക്രിപ്റ്റ്, ഡിവിഐ എന്നിവയെ പിന്തുണക്കുന്നു
എവലൂഷൻ[15] ഏറെക്കുറെ എല്ലാ മെയിൽ സർവീസുകളെയും പിന്തുണക്കുന്ന മെയിൽ ക്ലൈന്റാണ് എവലൂഷൻ. കലണ്ടറായും ഉപയോഗിക്കാം
ഐ ഓഫ് ഗ്നോം[16] ഗ്നോമിൽ സ്വതേയുള്ള ചിത്ര ദർശിനിയാണ് ഐ ഓഫ് ഗ്നോം. എല്ലാ റാസ്റ്റർ ഫോർമാറ്റുകളെയും എസ്.വി.ജി വെക്ടർ ഫോർമാറ്റിനെയും പിന്തുണക്കുന്നു.
ഫയൽ റോളർ[17] ഒരു ആർക്കൈവിംഗ് ഉപകരണമാണ് ഫയൽ റോളർ. റാർ, സെവൻസിപ്പ് ഒഴികെയുള്ള എല്ലാ പ്രമുഖ ഫോർമാറ്റുകളെയും പിന്തുണക്കുന്നു.
ജിഎഡിറ്റ്[18] ടെക്സ്റ്റ് നിർമ്മാണത്തിനും തിരുത്തലിനും ഗ്നോമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉപാധി. സിന്റക്സ് ഹൈലെറ്റിംഗ് പോലെ ധാരാളം അധിക സവിശേഷതകളുണ്ട്.
ഗ്നോം ടെർമിനൽ ഗ്നോമിലെ പ്രശസ്തമായ കമാന്റ് ലൈൻ ഉപകരണം. കളർ സ്കീമുകളെയും ടാബുകളെയും പിന്തുണക്കുന്നു.
റിഥംബോക്സ്[19] സംഗീത ശ്രവണ സഹായി. ലാസ്റ്റ്.എഫ്എം, ലിബ്രേ.എഫ്എം,വിവിധ റേഡിയോ സേവനങ്ങൾ എന്നിവയെയും പിന്തുണക്കുന്നു.
ടോട്ടം മുവീ പ്ലയർ[20] ചലചിത്ര ദർശിനി. ജിസ്ട്രീമറിനെയും സൈനിനെയും അടിസ്ഥാനമാക്കി പ്രവർത്തിക്കും. ലളിതമായ രൂപഘടന.
ടോംബോയ് നോട്സ്[21] കുറിപ്പുകൾ എഴുതാനുള്ള ഉപാധി. സ്പെൽ ചെക്കർ, ഉബുണ്ടു വണിലേക്കുള്ള കയറ്റുമതി എന്നിങ്ങനെ അധിക സവിശേഷതകളുമുണ്ട്.
ഗ്നോം ഡിക്ഷണറി ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിഘണ്ടു. ഗ്നോമിനൊപ്പം സ്വതേ ലഭ്യമാകുന്നു.
സീഹോഴ്സ്[22] പാസ് വേഡ് കൈകാര്യ സംവിധാനം. മാസ്റ്റർ പാസ് വേഡ് ഉപയോഗിച്ച് എല്ലാ പാസ് വേഡുകളെയും നിയന്ത്രിക്കാനുള്ള സംവിധാനം.
നോട്ടിലസ്[23] രേഖാ കൈകാര്യ സംവിധാനം. ഗ്നോം നിർമ്മാണം ആരംഭിച്ചത് നോട്ടിലസിലൂടെയായിരുന്നു. ധാരാളം കൂട്ടിച്ചേർക്കലുകൾ ലഭ്യമാണ്.
മെറ്റാസിറ്റി ഗ്നോമിൽ സ്വതേ ലഭ്യമായ ജാലക നിർവ്വഹണ വ്യവസ്ഥ. കുറഞ്ഞ ഹാഡ് വെയറുകളും മെമ്മറിയും ഉപയോഗിക്കുന്നു. മട്ടറിനൊപ്പം പ്രവർത്തിക്കുന്നു.

ഗ്നോം മലയാളം

[തിരുത്തുക]

ഗ്നോം പണിയിടം മലയാളത്തിലും ലഭ്യമാണു്. ഗ്നോമിലെ മിക്ക പ്രയോഗങ്ങളും മലയാളത്തിലേയ്ക്കു് പ്രാദേശികവത്കരിച്ചിട്ടുണ്ടു്. ഗ്നോമിന്റെ 2.22 പതിപ്പിൽ 81% പ്രാദേശികവത്കരണം പൂർത്തിയായിട്ടുണ്ടു്. ഗ്നോം മലയാളത്തിൽ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയാണു്.

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

പ്രധാന പതിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Owen Taylor. "Implementing the next GNOME shell « fishsoup". Retrieved 2011-12-09.
  2. "GNOME 3.2 Release Notes". Archived from the original on 2012-12-23. Retrieved 2011-12-09.
  3. Clinton, Jason D. (2011-04-02), "GNOME 3: Fewer interruptions", The GNOME Project, YouTube, retrieved 2011-04-07
  4. Bowman, Lisa M. (1999-03-04), "LinuxWorld: Linux readies its desktop assault", ZDNet, archived from the original on 2009-02-28, retrieved 2008-10-02
  5. "About -GNOME". Retrieved 2011-12-09.
  6. "Home - Ubuntu". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  7. "Fedora Project Homepage". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  8. "Debian - The Universal Operating System". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  9. "About Us | GNOME". Retrieved 2011-12-09.
  10. "The GNOME Desktop project (fwd)". Retrieved 2011-12-10.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-05. Retrieved 2012-06-15.
  12. "Empathy - GNOME Live!". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  13. "Epiphany: The web browser for the GNOME desktop". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  14. "Evince - Simply a document viewer". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  15. "Evolution". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  16. "Eye Of GNOME". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  17. "File Roller". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  18. "gEdit". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  19. "Rhythmbox". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  20. "Toem Movie Player". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  21. "Tomboy - Simple Note takingE". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  22. "Seahorse - Passwords and keys". Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
  23. "Nautilus". Archived from the original on 2016-06-05. Retrieved 16-06-2012. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗ്നോം&oldid=4136011" എന്ന താളിൽനിന്ന് ശേഖരിച്ചത്