ഗ്നോം ടെർമിനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നോം ടെർമിനൽ
ഗ്നോം ടെർമനിൽ 3.12
ഗ്നോം ടെർമനിൽ 3.12
വികസിപ്പിച്ചത്ദി ഗ്നോം പ്രോജക്റ്റ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ് , യൂണിക്സ്-ലൈക്ക്
തരംടെർമിനൽ എമുലേറ്റർ
അനുമതിപത്രംGNU General Public License, version 3 or any later version
വെബ്‌സൈറ്റ്wiki.gnome.org/Apps/Terminal

ഗ്നോം ഡെസ്ക്ടോപ്പ് എൻവയോൺമെന്റിനുള്ള ടെർമിനൽ എമുലേറ്റർ ആണ് ഗ്നോം ടെർമിനൽ. ഹാവോക് പെന്നിംഗ്ടൺ ആണ് ഇത് നിർമ്മിച്ചത്. ഗ്രാഫിക്കൽ ഡെസ്കോടൊപ്പിൽ ഇരിക്കുമ്പോൾ തന്നെ യൂണിക്സ് ഷെല്ലിലേക്ക് പോകുവാൻ ടെർമിനൽ എമുലേറ്ററിലൂടെ സാധിക്കുന്നു.[1]

പ്രത്യേകതകൾ[തിരുത്തുക]

ഗ്നോം ടെർമിനൽ (കമാന്റ് ലൈനിൽ നിന്നും 'gnome-terminal' അല്ലെങ്കിൽ ഗ്നോമിൽ നിന്ന് Alt-F2) എക്സ്ടേം ടെർമിനൽ എമുലേറ്ററിനെ എമുലേറ്റ് ചെയ്യുന്നു, അത് ഏകദേശം ഒരേ പ്രത്യേകതകൾ തന്നെയാണ് തരുന്നത്.

പ്രൊഫൈലുകൾ[തിരുത്തുക]

ഗ്നോം ടെർമിനൽ ഒന്നിൽ കൂടുതൽ പ്രൊഫൈലുകളെ സപ്പോർട്ട്ചെയ്യുന്നു.[2]  ഉപഭോക്താവിന് അവരുടെ അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ പ്രൊഫൈലുകളെ നിർമ്മിക്കാൻ കഴിയും. അതിന് ശേഷം അതിലൊരോന്നിലുമായി ഉപഭോക്താവിന് കൺഫിഗർ ചെയ്യാം. ഫോണ്ടുകൾ, നിറങ്ങൾ, ടെർമിനൽ ബെൽ, സ്ക്രോളിംഗിന്റെ സ്വഭാവം, ടെർമിനലിലെ ബാക്ക്സ്പേസിലുേയും, ഡിലേറ്റ് ബട്ടണിലേയും കോമ്പറ്റിബിലിറ്റി എന്നിവ കൺഫിഗറേഷനിൽ പെടുന്നു.

കസ്റ്റം കമാന്റായിട്ടു, ഡിഫാൾട്ട് ഷെല്ലായിട്ടും ഗ്നോം ടെർമിനലിനെ കൺഫിഗർ ചെയ്യാൻ കഴിയും. ഇത് പ്രൊഫൈലുകൾ അനുസരിച്ചും മാറ്റാൻ കഴിയുന്നു, ഇതിലൂടെ പ്രൊഫൈൽ അനുസരിച്ച് ഉപഭോക്താവിന് വ്യത്യസ്ത കമാന്റുകൾ നൽകാൻ അവസരം നൽകുന്നു. ചിലപ്പോൾ ചിലർക്ക് ഡിഫാൾട്ട് ഷെല്ലുകൾക്കായി ഒരൊറ്റ പ്രൊഫൈലേ ഉണ്ടാകുകയുള്ളു, ആ അവസരത്തിൽ പുതിയ പ്രൊഫൈലിലുള്ള കമ്പ്യൂട്ടർ എസ്എസ്എച് വഴി പരസ്പരം ഘടിപ്പിക്കാം അതോടെ  ഗ്നോം സ്ക്രീൻ സെക്ഷനായി ഒരു പ്രൊഫൈലും ലഭിക്കുന്നു.

കൊമ്പറ്റിബിലിറ്റി[തിരുത്തുക]

കീബോർഡ്-ടു-ആസ്കി അസൈൻമെറ്റുകളനുസരിച്ചുള്ള പഴയ സോഫ്റ്റവെയറുകളേയും ഇന്റർഫെയിസ് ചെയ്യാനാ‍യി ഗ്നോം ടെർമിനൽ കുറച്ച് കൊമ്പറ്റിബിലിറ്റി ഓപ്ഷനുകൾ സപ്പോർട്ട് ചെയ്യുന്നു. കമ്പ്യൂട്ടിംഗിൽ ബാക്ക്സ്പേസിനും, ഡിലേറ്റ് കീയ്ക്കും വ്യത്യാസങ്ങൾ ഉണ്ട്, ബേക്ക്സ്പേസ് അമർത്തുമ്പോൾ കർസർ നിൽക്കുന്നിടത്തുള്ളതിനെ കമ്പ്യൂട്ടറിന് ഡിലേറ്റ് ചെയ്യാൻ കഴിയും. കൂടാതെ ഗ്നോം ടെർമിനൽ ബാക്ക്സ്പേസ് , ഡിലേറ്റ് കീ എന്നിവ എന്ത് കണ്ട്രോളാണ് ചെയ്യേണ്ടത് എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തരുന്നു.[1] ഇത് പ്രൊഫൈൽ അനുസരിച്ച് മാറ്റാനും സാധിക്കും.

നിറങ്ങളുള്ള ടെക്സ്റ്റുകൾ[തിരുത്തുക]

ഗ്നോം 3 ലെ നിറങ്ങളുള്ള ടെക്സ്റ്റുകൾ

ഗ്നോം ടെർമിനലിൽ നിറങ്ങളുള്ള ടെക്സ്റ്റുകൾ ഉണ്ട്, ഉപഭോക്താവിന് ഈ ഫങ്ഷൻ ഓഫ് ചെയ്യാനും കഴിയും.  പതിനാറ് നിറങ്ങളെ ഗ്നോം ടെർമിനറിൽ തിരഞ്ഞെടുക്കാനായി സപ്പോർട്ട് ചെയ്യുന്നു.[1] അതൂകടാതെ ഡിഫാൾട്ടായി ഗ്നോം ടെർമിനലിന് 256  നിറങ്ങളുടെ പാലറ്റ് സപ്പോർട്ട് ചെയ്യുന്നു. വിം പോലുള്ള പ്രോഗ്രാമുകൾക്ക് അത്രയും നിറങ്ങൾ ഉപയോഗിക്കാൻ കഴിയും.[3] 3.12 വേർഷനിൽ RGB നിറങ്ങളേയും സപ്പോർട്ട് ചെയ്യുന്നുണ്ട്.

ബാക്ക്ഗ്രൗണ്ട്[തിരുത്തുക]

പ്രൊഫൈൽ അനുസരിച്ച് ഗ്നോം ടെർമിനലിന് ബാക്ക്ഗ്രൗണ്ട് സെറ്റിംഗുകളെ മാറ്റാനും കഴിയും.

പഴയ വേർഷനുകളിൽ ട്രാൻസ്പാരന്റ് ബാക്ക്ഗ്രൗണ്ട് ഓപ്ഷനും ഉണ്ട്, ഇതിലൂടെ ടെർമിനലിന് അടിയിലുള്ള കാര്യങ്ങളേയും കാണാൻ സാധിക്കും. പക്ഷെ 3.6 വേർഷൻ എത്തിയപ്പോൾ ഉപേക്ഷിച്ചു. ലിനക്സ് ഡിസ്റ്റ്രിബ്യൂഷനുകളായാ ഉബുണ്ടു, ഫെഡോറ പൊലുള്ളവയിൽ ഈ ഫങ്ഷൻ ഇപ്പോഴം ഉണ്ട്.[4][5]

മൗസ് ഇവന്റുകൾ[തിരുത്തുക]

കീബോർഡ് പ്രധാനമായും ഉപയോഗിക്കുന്ന ഗ്നോം ടെർമിനൽ പ്രധാനമായും ഒരു കമാന്റ്-ലൈൻ ഇന്റർഫെയിസ് ആണ്, അതുകൊണ്ടുതന്നെ മൗസിന്റെ പ്രവർത്തനങ്ങൾക്ക് ഇതിൽ പരിമിതികളുണ്ട്. നിലവിൽ മൗസിന്റെ സ്ഥാനം നിർണയിക്കാനുള്ള കഴിവ് ഇതിനില്ല, പക്ഷെ ചില ടെർമിനൽ അപ്പ്ലിക്കേഷനുകൾക്ക് മൗസിനെ ഉപയോഗിക്കാൻ കഴിയും. ആപ്റ്റിറ്റ്യൂഡ് , വിം ഉദാഹരണം.

റീസൈസിംഗിലെ ടെക്സ്റ്റ് റീറാപ്പിംഗ്[തിരുത്തുക]

3.12 വേർഷൻ‍ തൊട്ട് ഗ്നോം ടെർമിനൽ റീസൈസിംഗിൽ ടെക്സ്റ്റ് റീറാപ്പിംഗ് അനുവദിച്ചിരുന്നു. നീളമുള്ള വരികൾ എഴുതാൻ തുടങ്ങുമ്പോൾ തന്നെ പൂർണമായി തെളിയുന്ന സങ്കേതമാണിത്. ഗ്നു സ്ക്രീനിന്, ലെസ്സ് പോലുള്ള അപ്പ്ലിക്കേഷന് സമാനമാണിത്. [6]

യുആർഎൽ ഡിറ്റക്ഷൻ[തിരുത്തുക]

ഔട്ട്പുട്ടുകളെ വിശകലനം ചെയ്ത് അത് യുആർഎൽ , ഈമെയിൽ അഡ്രസ്സ് എന്നിവയാണോ എന്ന് കണ്ടുപിടിക്കാനുള്ള കഴിവ് ഗ്നോം ടെർമിനലിനുണ്ട്.[1] ഉപയോക്താവ് യുആർഎൽ ലേക്ക് പോയിന്റ് ചെയ്യുമ്പോൾ അവ സ്വഥേ അടിവരയിട്ട് അതിൽ ക്ലിക്ക് ചെയ്യാം എന്ന് കാണിക്കുന്നു. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ യുആർഎൽ എന്താണോ ആ റിസോഴ്സിലേക്ക് പോകുന്നു.

ടാബുകൾ[തിരുത്തുക]

ഒരൊറ്റ ഗ്നോം ടെർമിനലിൽ തന്നെ ഒന്നിൽകൂടുതൽ സെഷനുകൾ തുറക്കാൻ കഴിയും, ഇതനെ ടാബുകൾ എന്നാണ് വിളിക്കുന്നത്.[1] ഇത്തരത്തിൽ സെക്ഷനുകൾ‍ വീധം പോകാനായി കീബോർഡ് ഷോട്ട്ക്കട്ടുകളുമുണ്ട്. ടെർമിനലിന് മുകളിലായി ടാബുകൾ രീതിയിലാണ് ഓരോ സെഷനും കാണുക, അതിൽ ക്ലിക്ക് ചെയ്യുന്നതോടെ ആ സെക്ഷനിലേക്ക് പ്രവേശിക്കാം. പ്രൊഫൈൽ ഫീച്ചർ പോലെ ഓരോ ടാബിനും വ്യത്യസ്ത പേരുകൾ നൽകാം.

സേഫ് ക്വിറ്റ്[തിരുത്തുക]

അടുത്തായുള്ള വേർഷനിലൊക്കെ ഉപയോക്താവ് ടെർമിനൽ സെഷൻ ക്ലോസ് ചെയ്യുമ്പോൾ  ടെർമിൽ ക്ലോസ്സ് ചെയ്യണോ എന്ന ഡയലോഗ് ബോക്സ് വരുന്നു. [1]അബദ്ധവശാൽ ടെർമിനൽ വിൻഡോ ക്ലോസ്സ് ചെയ്യുപ്പെടുന്ന അവസ്ഥകൾ ഒഴിവാക്കാനാണ് ഇത്തരമൊരു സങ്കേതം. ഒരു പ്രവർത്തം അവിടെ നടക്കുമ്പോൾ അറിയാതെ ക്ലോസ്സ് ചെയ്യുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ ഇതിലൂടെ ഒഴിവാക്കാൻ കഴിയുന്നു.

ഗ്രാഫിക്കൽ ഇന്റർഫെയിസിൽ ഉപയോക്താവ് അപ്പ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴേ ഈ സങ്കേതം ഉപയോഗിക്കാൻ കഴിയു. ഷെൽ കമാന്റിൽ നിന്ന് പുറത്തേക്ക് പോകുവാൻ ഉപയോക്താവ് ശ്രമിക്കുന്നെങ്കിൽ എക്സിറ്റ് കൺഫേം ചെയ്യേണ്ടത് ഉപയോക്താവിന്റെ ചുമതലയാണ്.

വികാസം[തിരുത്തുക]

പൂർണമായും വിടിഇ വിഡ്ജറ്റ് അടിസ്ഥാനത്തിലാണ് ഗ്നോം ടെർമിനൽ. [7]ഗ്നോം പ്രോജക്റ്റിന്റെ ഒരു ഭാഗമാണ് വിടിഇ, അവയിൽ പൂർണമായും പ്രവർത്തിക്കുന്ന ടെർമിനൽ എമുലേറ്ററുകളെ ഇപ്ലിമെന്റ് ചെയ്യുന്ന വിഡ്ജെറ്റുകളുണ്ട്. ഗ്നോം ടെർമിനലും, വിടിഇ യും രണ്ടും സി -യിൽ എഴുതപ്പെട്ടതാണ്.[8]

ജിടികെപ്ലസിനും മിനിമൽ സാംപിൾ അപ്പ്ലിക്കേഷനും ടെർമിനൽ എമുലേറ്റർ വിഡ്ജറ്റ് ഇംപ്ലിമെന്റ് ചെയ്യാൻ കഴിയുന്ന ലൈബ്രറിയാണ് (libvte)  വിടിഇ. ഗ്നോം ടെർമിനലിലാണ് വിടിഇ പ്രധാനമായും ഉപയോഗിക്കുന്നത്, പക്ഷെ കൺസോളുകളിലും/ ഗെയിമുകളുടെ ടെർമിനലുകളിലും , എഡിറ്ററിലും, ഐഡിഇലും ഉപയോഗിക്കാനായി കഴിയും.

ഗ്നോം ടെർമനിൽ , എക്സഎഫ്സിഇ ടെർമനിൽ റോക്സ് ടെർമിനൽ, എവിൽവ്റ്റ്, ഗുവാക്ക, സാക്കുറ, ടെർമിനേറ്റർ , വല-ടെർമിനൽ എന്നിവ വിടിഇ യിൽ അഥിഷ്ടിതമാണ്.

See also[തിരുത്തുക]

  • List of terminal emulators
  • ANSI escape code

References[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Sun GNOME Documentation Team. "GNOME Terminal Manual".
  2. "Get To Know Linux: gnome-terminal".
  3. "More than 8 Color Vim Syntax Highlighting in GNOME Terminal". Archived from the original on 9 July 2013.
  4. "GNOME-terminal package changelog". Ubuntu. Retrieved 2014-07-02.[better source needed]
  5. Debarshi, Ray (2014-05-15). "Transparent terminals are back in Fedora". Debarshi's den. Retrieved 2014-07-02.
  6. Clasen, M. "A Terminal Surprise". blogs.gnome.org. Retrieved 13 October 2014.
  7. "Additional Widgets - Terminal Widget". 2003-10-18. Archived from the original on 2008-05-21. Retrieved 2008-05-02.
  8. "VTE Reference Manual". Archived from the original on 2018-09-04. Retrieved 12 January 2016.
"https://ml.wikipedia.org/w/index.php?title=ഗ്നോം_ടെർമിനൽ&oldid=3630772" എന്ന താളിൽനിന്ന് ശേഖരിച്ചത്