എവല്യൂഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നോം എവല്യൂഷൻ
എവല്യൂഷൻ 3.6 (സെപ്റ്റംബർ 2012)
എവല്യൂഷൻ 3.6 (സെപ്റ്റംബർ 2012)
Original author(s)Ximian
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്10 മേയ് 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-05-10)[1]
Stable release
3.52.0[2] Edit this on Wikidata / 15 മാർച്ച് 2024
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC (GTK)
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
ലഭ്യമായ ഭാഷകൾ53 languages with more than 80% translation[3]
തരംPersonal information manager
അനുമതിപത്രംLGPL-2.1-only[i] and others[4]
വെബ്‌സൈറ്റ്wiki.gnome.org/Apps/Evolution

ഗ്നോമിന്റെ ഔദ്യോഗിക ഈമെയിൽ ക്ലയിന്റാണ് ഗ്നോം എവല്യൂഷൻ. (നോവൽ എവല്യൂഷൻ, സിമിയൻ എവല്യൂഷൻ, എന്നീ പേരുകളിലാണ് നോവൽ 2003-ൽ സിമിയൻ(Ximian) ഏറ്റെടുക്കുന്നതിന് മുമ്പ് അറിയപ്പെട്ടിരുന്നത്) ഗ്നോമിന്റെ ഔദ്യോഗിക വ്യക്തിഗത ഇൻഫോർമേഷൻ മാനേജരാണ്. 2004 സെപ്റ്റംബറിൽ ഗ്നോം 2.8 പതിപ്പിനൊപ്പം എവല്യൂഷൻ 2.0 ഉൾപ്പെടുത്തിയതു മുതൽ ഇത് ഗ്നോമിന്റെ ഔദ്യോഗിക ഭാഗമാണ്.[5] ഇതിന്റെ സമ്പർക്കമുഖവും പ്രവർത്തനവും ഏതാണ്ട് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക് എക്സ്പസ്സിനു തുല്യമാണ്. ഈമെയിൽ നിയന്ത്രണത്തിനൊപ്പം അഡ്രസ് ബുക്ക്, കലണ്ടർ, ടാസ്ക് മാനേജ്‌മെന്റ്, നോട്ട് ടേക്കിങ് മുതലായ സവിശേഷതകളുമുണ്ട്. പോപ് 3, ഐമാപ് പ്രോട്ടോക്കോളുകളെ പിന്തുണയ്ക്കുന്ന എവല്യൂഷൻ ഗ്നു ജി.പി.എല്ലിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്നു ലെസ്സർ ജനറൽ പബ്ലിക് ലൈസൻസിന്റെ (എൽജിപിഎൽ) നിബന്ധനകൾക്ക് കീഴിൽ ലൈസൻസുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് എവല്യൂഷൻ.

പ്രത്യേകകൾ[തിരുത്തുക]

എവല്യൂഷന്റെ കലണ്ടർ സോഫ്റ്റ്‌വെയർ
എവല്യൂഷന്റെ പഴയ പതിപ്പ്

എവല്യൂഷൻ ഇനിപ്പറയുന്ന സവിശേഷതകൾ നൽകുന്നു:[6]

  • പോപ്(POP), ഐഎംഎപി(IMAP) പ്രോട്ടോക്കോളുകൾ ഉപയോഗിച്ചുള്ള ഇമെയിൽ വീണ്ടെടുക്കലും എസ്എംടിപി(SMTP) ഉപയോഗിച്ചുള്ള ഇ-മെയിൽ ട്രാൻസ്മിഷനും
  • എസ്എസ്എൽ, ടിഎൽഎസ്, സ്റ്റാർട്ട്ടിഎൽസ്(STARTTLS) എന്നിവ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത സുരക്ഷിത നെറ്റ്‌വർക്ക് കണക്ഷനുകൾ
  • ജിപിജി(GPG), എസ്/എംഐഎംഇ(S/MIME) എന്നിവയുള്ള ഇ-മെയിൽ എൻക്രിപ്ഷൻ[7]
  • മാർക്ക്ഡൗൺ ഇ-മെയിൽ ഫോർമാറ്റിംഗ്

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. LGPL-2.1-only or LGPL-3.0-only
  1. Icaza, Miguel de (10 May 2000). "Evolution "Prokaryote" 0.0 has been released". evolution-hackers mailing list. GNOME. Retrieved 27 January 2013.
  2. "Evolution 3.52.0 2024-03-15".
  3. "Module Statistics: evolution". Damned Lies. GNOME. Retrieved 27 January 2013.
  4. COPYING-File in the Sourcecode-repository of Evolution
  5. Cumming, Murray; Charles, Colin; Madeley, Davyd (15 September 2004). "GNOME 2.8 Release Notes". GNOME. Retrieved 27 January 2013.
  6. "Evolution Mail and Calendar documentation". GNOME Library. GNOME. Retrieved 26 January 2013.
  7. "Support markdown in composer (#449) · Issues · GNOME / evolution · GitLab". GitLab (in ഇംഗ്ലീഷ്). Retrieved 2022-08-25.
"https://ml.wikipedia.org/w/index.php?title=എവല്യൂഷൻ&oldid=3989711" എന്ന താളിൽനിന്ന് ശേഖരിച്ചത്