ചീസ് (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheese (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചീസ് വെബ്ക്യാം ബൂത്ത് 2.26.0, ഉബുണ്ടു ലിനക്സിൽ

ഗ്നോമിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ചീസ് അഥവാ ചീസ് വെബ്ക്യാം ബൂത്ത്. കമ്പ്യൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും ചലച്ചിത്രങ്ങളൂം എടുക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയറാണിത്. ഡാനിയേൽ ജി സീഗെൽ എന്നയാൾ ഗൂഗിൾ സമ്മർ ഓഫ് കോഡ് 2007 പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണിത്. ആപ്പിൾ മാക് ഒ.എസ്. എക്സിലെ ഫോട്ടോബൂത്ത് എന്ന സോഫ്റ്റ്‌വെയറുമായി സാമ്യമുണ്ടിതിന്, ഫോട്ടോബൂത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ഡാനിയേൽ ജി സീഗെൽ പറയുന്നു.[1]

ചെറിയ ചില ഇഫക്റ്റുകൾ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ചേർക്കുവാനുള്ള സൗകര്യവും ചീസിലുണ്ട്. ജിസ്‌ട്രീമർ(GStreamer) ഉപയോഗിച്ചാണ് ചിത്രങ്ങൾക്കും മറ്റും ചീസ് ഇഫക്റ്റുകൾ കൊടുക്കുന്നത്[2]. വളരെ ലളിതമായ ഒരു ഗ്രാഫിക്കൽ ഇന്റർഫേസാണ് ചീസിന്റേത്. യുഎസ്ബി വഴി ഘടിപ്പിച്ചിരിക്കുന്ന വെബ്ക്യാമുകളും, ലാപ്‌ടോപ്പുകളിൽ സ്വതേയുള്ള വെബ്ക്യാമുകളും ചീസ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം. മറ്റു ഗ്നോം ആപ്ലിക്കേഷനുകളായ പിഡ്‌ജിൻ, ജിമ്പ്, കിനോ തുടങ്ങിയവയുമായി ‌യോജിച്ച് ചീസ് പ്രവർത്തിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു[3]

വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ[തിരുത്തുക]

  1. ചീസ് പദ്ധതി താൾ
  2. ഗ്നോം ജേർണൽ എന്ന ഓൺലൈൻ മാസികയിൽ ഡാനിയേൽ ജി സീഗെലുമായുള്ള ഒരഭിമുഖം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചീസ്_(സോഫ്റ്റ്‌വെയർ)&oldid=3088439" എന്ന താളിൽനിന്ന് ശേഖരിച്ചത്